ഈ വര്‍ഷാവസാനത്തോടെ രണ്ടാമതും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടാല്‍, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 2021 സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വരെ ചുരുങ്ങുമെന്ന് ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന് ആന്‍ഡ് ഡെവലപ്പ്മെന്റ് (ഒഇസിഡി) അറിയിച്ചു. അല്ലാത്തപക്ഷം, സമ്പദ്വ്യവസ്ഥ 3.7 ശതമാനമായി ചുരുങ്ങുമെന്നും ഇന്ര്ഗവണ്മെന്റല് ഇക്കണോമിക് ഓര്ഗനൈസേഷന് തങ്ങളുടെ പുതിയ ഇക്കണോമിക് ഔട്ട്ലുക്കില്‍ പറഞ്ഞു.
ഇന്ത്യയുടെ ജിഡിപി 5.1 ശതമാനമായി ഉയരുമെന്ന് ഒഇസിഡി മാര്‍ച്ചില്‍ പ്രവചിച്ചിരുന്നു. നികുതി വരുമാനം കുറയുന്നതായി സൂചിപ്പിക്കുന്ന സര്‍ക്കാരിന്റെ ധനക്കമ്മി, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8.2 ശതമാനത്തിനും 8.9 ശതമാനത്തിനും ഇടയിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഇപ്പോഴുള്ള ഇരട്ട പ്രഹരം ലഭിച്ച സാഹചര്യത്തില്‍, വീണ്ടും വൈറസ് പൊട്ടിപ്പുറപ്പെട്ടേക്കാമെന്നതിനാല് ശരത്കാലത്തില്‍ ഒരു പൊതു അടച്ചുപൂട്ടല്‍ ആവശ്യമാണ്.

ആഭ്യന്തര കുടിയേറ്റത്തിനായുള്ള പുതിയ നിയന്ത്രണങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളും പ്രവര്‍ത്തനങ്ങളിലും വരുമാനത്തിലും കടുത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതേസമയം, ബാഹ്യ ആവശ്യങ്ങള്‍ വീണ്ടും തടസ്സപ്പെടും. ഈ സാഹചര്യത്തില്‍, 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 7.3 ശതമാനം കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. ഒരൊറ്റ പ്രഹരം മാത്രമാണെങ്കില്‍ ഇത് 3.7 ശതമാനമായിരിക്കും,' ഇക്കണോമിക് ഔട്ട്ലുക്കില്‍ ഒിസിഡി വ്യക്തമാക്കി. കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കരകയറാന്‍ സാധ്യതയുണ്ടെങ്കിലും, രാജ്യം ചില പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാറ്റിവെക്കപ്പെട്ട ഉപഭോഗത്തില്‍ നിന്നും ഇന്‍വെന്ററി റീസ്റ്റോക്കിംഗില് നിന്നുമുള്ള ഡിമാന്‍ഡ് പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കും. എന്നിരുന്നാലും, പല സംരംഭങ്ങളിലും സ്ഥിരമായ വരുമാന നഷ്ടവും ജോലി നഷ്ടപ്പെട്ട അനൗരപചാരിക തൊഴിലാളികളും ആഭ്യന്തര ഡിമാന്‍ഡിനെ ബാധിക്കും. ജോലി ചെയ്യുന്ന കുടിയേറ്റക്കാരുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള അനിശ്ചിതത്വം, ചെറുകിട സംരംഭങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന മൂലധനത്തിന് ധനസഹായം നല്‍കാനുള്ള ബുദ്ധിമുട്ട്, ബിസിനസ് അടച്ചുപൂട്ടല്‍ എന്നിവ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ ഔട്ട്ലുക്കില്‍, 2020 ആഗോള വളര്‍ച്ചയില്‍ ഒഇസിഡി 6 ശതമാനം സങ്കോചം കണക്കാക്കുന്നു. എന്നിരുന്നാലും, അടുത്ത വര്‍ഷം 5.2 ശതമാനം ശക്തമായ തിരിച്ചുവരവ് കാണിക്കുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
