ഡബ്ല്യുടിഐ ക്രൂഡ് വിലയിലെ അപ്രതീക്ഷിതമായ ഇടിവിനെ തുടർന്ന് മെയ് ഫ്യൂച്ചർ കരാർ വില പൂജ്യത്തിലും താഴെയായി. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് അറിയണ്ടേ? എണ്ണ വിലയിലുണ്ടായ ഈ വീഴ്ചയെ പ്രയോജനപ്പെടുത്താൻ ചെയ്യേണ്ടത് എന്തെന്ന് പരിശോധിക്കാം.
വില നിശ്ചയിക്കുന്നത് എന്ത്?
ഇന്ത്യൻ ക്രൂഡ് വിലയ്ക്ക് യുഎസ് ഡബ്ല്യുടിഐ ക്രൂഡ് വിലയുമായി നേരിട്ട് ബന്ധമില്ല. എന്നാൽ ഇന്ത്യയിലെ ഇന്ധന വില ബ്രെന്റ് പോലുള്ള അന്താരാഷ്ട്ര ബെഞ്ച്മാർക്ക്, മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങളുടെ വില എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, പൊതുവെ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വളർച്ച കുറഞ്ഞതും വിതരണത്തിലുണ്ടായ ഇടിവുമാണ് എണ്ണയുടെ ആവശ്യം കുറയാൻ കാരണം.
ക്രൂഡ് ഇറക്കുമതി
2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 105 ബില്യൺ ഡോളർ ക്രൂഡ് ഇറക്കുമതി ബാരലിന് ശരാശരി 66 ഡോളർ നിരക്കിൽ ബജറ്റ് ചെയ്തിരുന്നു. 2020 ഫെബ്രുവരിയിലെ ബജറ്റ് സമയത്ത് കണക്കാക്കിയ വില നിലവിലുള്ള വിലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു, ഉദാഹരണത്തിന് 2019 ഡിസംബറിലെ ബ്രെന്റ് വില 69 ഡോളറും 2020 ജനുവരിയിൽ 64 ഡോളറുമായിരുന്നു. ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുകയും ലോകത്തെ മറ്റ് രാജ്യങ്ങളിലും പെട്ടെന്ന് പടർന്ന് പിടിക്കുകയും ചെയ്തപ്പോൾ, ക്രൂഡ് വില കുറയാൻ തുടങ്ങി.
2020ലെ വില
2020 ഫെബ്രുവരിയിൽ ഇത് 56 ഡോളറായും 2020 മാർച്ച് 32 ഡോളറായും ഏപ്രിലിൽ ഇതുവരെ വില 21 ഡോളറായും എത്തി. ക്രൂഡിന്റെ ശരാശരി വില മുകളിലേക്ക് കുതിക്കാൻ തുടങ്ങിയാലും, വിതരണ വെട്ടിക്കുറവുകളിലൂടെയും ഏതാനും മാസങ്ങൾക്കുശേഷം സമ്പദ്‌വ്യവസ്ഥയിലെ പുരോഗതിയിലേയ്ക്ക് നീങ്ങിയാലും ഈ വർഷത്തെ ശരാശരി വില ബാരലിന് 40 ഡോളറായി തുടരും. നിലവിഷ നമ്മുടെ ഇറക്കുമതി ബിൽ ഏകദേശം 64 ബില്യൺ ഡോളറാണ്. എന്നാൽ എണ്ണ വില കുറഞ്ഞതോടെ ഇറക്കുമതി ബിൽ 40 ബില്യൺ ഡോളറിലേക്ക് കുറയും.
ലാഭം ഇങ്ങനെ
കൊവിഡ്-19 നെ നേരിടാൻ ധനമന്ത്രി പ്രഖ്യാപിച്ച 23 ബില്യൺ ഡോളറിന്റെ ഉത്തേജനത്തിന്റെ ഇരട്ടിയാണിത്. വ്യത്യസ്തമായി പറഞ്ഞാൽ, ഈ വർഷം ആരോഗ്യ ബജറ്റ് 69,000 കോടി രൂപയാണ്, ഏകദേശം 9 ബില്യൺ ഡോളർ. അതിനാൽ, ക്രൂഡ് വില കുത്തനെ ഇടിഞ്ഞത് സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. ആരോഗ്യ ബജറ്റിന്റെ നാലിരട്ടിയിലധികം ലാഭം ഇതുവഴി രാജ്യത്തിന് ലഭിക്കും.
ചെലവഴിക്കേണ്ടത് എങ്ങനെ?
ക്രൂഡ് ഇറക്കുമതി ബിൽ കുറച്ചതിനാൽ ഏകദേശം മൂന്ന് ലക്ഷം കോടി രൂപയുടെ ലാഭം ലഭിക്കും. നമ്മുടെ ജിഡിപിയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ആരോഗ്യത്തിനായി ചെലവഴിക്കുന്നത്. അതിനാൽ ലാഭം ലഭിക്കുന്ന തുക ആരോഗ്യമേഖലയിൽ പ്രയോജനപ്പെടുത്താവുന്നതാണ്. ഹൃദയ ശസ്ത്രകിയകൾ, ക്യാൻസർ തുടങ്ങിയ ചെലവുകളാൽ ഒരു ജീവിതകാലത്തെ മുഴുവൻ സമ്പാദ്യങ്ങളും കവർന്നെടുക്കുന്ന രോഗം ബാധിക്കുന്നവർക്കും മറ്റും ചികിത്സയ്ക്കായി നൽകുന്നതും ഗുണം ചെയ്യുമെന്ന് ബിസിനസ് ടുഡേ ലേഖകൻ വ്യക്തമാക്കുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
