ലോക്ക്ഡൌൺ മൂലമുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടർന്ന് യുഎസ് ക്രൂഡ് ഓയിൽ വില പൂജ്യത്തിന് താഴെയായി. ഇതിന്റെ പ്രതിഫലനമായി ഇന്ത്യയിൽ സെൻസെക്സ് 1,011 പോയിൻറ് കുറഞ്ഞ് 30,637 എന്ന നിലയിലും നിഫ്റ്റി 280 പോയിന്റ് കുറഞ്ഞ് 8,981 ലും ക്ലോസ് ചെയ്തു. അതേസമയം, ആഗോള വിപണിയിൽ, എംഎസ്‌സിഐയുടെ ജപ്പാന് പുറത്തുള്ള ഏഷ്യ-പസഫിക് ഓഹരി സൂചികയ്ക്ക് രണ്ട് ശതമാനം നഷ്ടം സംഭവിച്ചു. നിക്കി, യൂറോസ്റ്റോക്സ് 50 ഫ്യൂച്ചറുകൾ, എഫ് ടി എസ് ഇ ഫ്യൂച്ചറുകൾ എന്നിവയും നഷ്ടം രേഖപ്പെടുത്തി. എസ് ആന്റ് പി 500 ഇ-മിനി ഫ്യൂച്ചറുകൾ 0.5 ശതമാനം ഇടിഞ്ഞു.
എണ്ണ വില
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആഗോള ഇന്ധന ഉപയോഗം കുറഞ്ഞതും ക്രൂഡ് ഓയിൽ സംഭരണ ശേഷി കുറഞ്ഞതുമാണ് തിങ്കളാഴ്ച എണ്ണ വില ചരിത്രപരമായ ഇടിവിന് സാക്ഷ്യം വഹിച്ചത്. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ഫ്യൂച്ചേഴ്സ് ചൊവ്വാഴ്ച കുതിച്ചുയർന്നെങ്കിലപും മെയ് ഡെലിവറിയുടെ വില ബാരലിന് 1.38 ഡോളറായി കുറഞ്ഞു. സംഭരണം കുറയുകയും ഇന്ധന ആവശ്യകത കുറഞ്ഞതുമാണ് വില കുറയാൻ കാരണം.
മേഖല സൂചികകൾ
മേഖല സൂചികകളിൽ ബാങ്ക് ഓഹരികൾ കനത്ത നഷ്ടം രേഖപ്പെടുത്തി. ഓട്ടോ, മെറ്റൽ സൂചികകൾ എന്നിവ 5 ശതമാനം വീതം കുറഞ്ഞു. നിഫ്റ്റി ഐടിയും 3.5 ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി എനർജിക്ക് ഇന്ന് വ്യാപാരത്തിൽ രണ്ട് ശതമാനത്തിലധികം നഷ്ടമുണ്ടായി. നിഫ്റ്റി മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ യഥാക്രമം 3.3 ശതമാനവും 3.9 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
നേട്ടവും നഷ്ടവും
ഡോ. റെഡ്ഡീസ് ലാബ്, ഭാരതി ഇൻഫ്രാടെൽ, ഭാരതി എയർടെൽ, ഹീറോ മോട്ടോകോർപ്പ്, ബ്രിട്ടാനിയ എന്നിവയാണ് പ്രധാനമായും ഇന്ന് നേട്ടം കൈവരിച്ചത്. ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ഒറ്റരാത്രികൊണ്ട് എണ്ണ ഓഹരികൾ തകർന്നു. ഒഎൻജിസി ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തി. ഏഴ് ശതമാനമാണ് ഒൻജിസി ഓഹരി വില ഇടിഞ്ഞത്. എച്ച്പിസിഎൽ, ഐഒസി, ഗെയിൽ എന്നിവ അഞ്ച് ശതമാനം വീതം കുറഞ്ഞു.
ഇൻഫോസിസ് ഓഹരി
യുണൈറ്റഡ് സ്റ്റേറ്റ്സിലെയും യൂറോപ്പിലെയും മഹാമാരി പ്രതിസന്ധി കാരണം ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയർ കമ്പനിയായ ഇൻഫോസിസ് 2021-ലെ മുഴുവൻ വർഷ വരുമാന മാർഗ്ഗനിർദ്ദേശങ്ങളും താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് ഇൻഫോസിസ് ഓഹരികൾ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. യുബിഎസ് റേറ്റിംഗ് കുറച്ചതിനെ തുടർന്ന് ബജാജ് ഫിനാൻസ് ഒമ്പത് ശതമാനത്തിലധികം ഇടിഞ്ഞു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
