പുനരുപയോഗ ഊര്‍ജ്ജ രംഗത്തെ രണ്ട് പ്രധാന ഓഹരികള്‍, ഓല ഇലക്ട്രിക്കും സുസ്ലോണും, ഇപ്പോള്‍ കുറഞ്ഞ വിലകളില്‍ ലഭ്യമാണ്. ഓല ഇലക്ട്രിക്ക്, ഐപിഒ വിലയായ 76 രൂപയില്‍ നിന്നും 72 ശതമാനം ഇടിഞ്ഞ് 23.68 രൂപയിലും സുസ്ലോണ്‍, 8 ശതമാനം പ്രതിദിന ഇടിവ് നേരിട്ട് 40 രൂപയിലും ട്രേഡ് ചെയ്യപ്പെടുന്നു.

ഓല ഇലക്ട്രിക്ക്
ഇരുചക്ര വാഹന വില്പനയില് ഒന്നാംസ്ഥാനത്തായിരുന്ന കമ്പനി ഈയിടെ അഞ്ചാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രണ്ട് വര്‍ഷം മുന്‍പ് 34063 യൂണിറ്റ് പ്രതിമാസ വില്പന നടത്തിയ സ്ഥാനത്ത് കഴിഞ്ഞമാസം 3968 എണ്ണം വില്ക്കാന് മാത്രമാണ് സാധിച്ചത്. ഗ്രീവ്സ് ഇലക്ട്രിക്ക് മൊബിലിറ്റി 4725 യൂണിറ്റുകളുമായി മുന്നിലെത്തിയപ്പോള്‍ ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ആതര്‍ എനര്‍ജി, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവ കൂടുതല്‍ വിപണി വിഹിതം നേടി.
ബ്രോക്കറേജ് നിര്‍ദ്ദേശങ്ങള്‍
ഈ സാഹചര്യത്തില്‍, പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളൊന്നും ഓഹരി റെക്കമന്റ് ചെയ്യുന്നില്ല. ലക്ഷ്യവില 52 രൂപയില്‍ നിന്നും രൂപയായി കുറച്ച ഗോള്‍ഡ്മാന്‍ സാക്ക്സ് ജാഗ്രതയോട് കൂടിയ സമീപനം ശുപാര്‍ശ ചെയ്യുന്നു.
മറ്റൊരു ആഗോള ബ്രോക്കറേജായ സിറ്റി, ആഭ്യന്തര ബ്രോക്കറേജായ എംകെയ് ഗ്ലോബല്‍ എന്നിവ ഓഹരി വില്‍ക്കാനാണ് താല്പര്യപ്പെടുന്നത്. കോടക്ക് ഇക്വിറ്റീസും വില്പന റേറ്റിംഗാണ് നല്‍കുന്നത്.
സുസ്ലോണ്‍
ഡിസംബര്‍ പാദ ഫലങ്ങള്‍ പ്രതീക്ഷിച്ച തോതിലായെങ്കിലും ഭൂമി ഏറ്റെടുക്കല്‍, ഉത്പാദിപ്പിക്കപ്പെട്ട വൈദ്യുതി നഗരങ്ങളിലെത്തിക്കുക, പ്രധാന നെറ്റ് വര്‍ക്കിലേയ്ക്ക് ഇലക്ട്രിസ്റ്റി കണക്ട് ചെയ്യുക എന്നീ വെല്ലുവിളികള്‍ കമ്പനി നേരിടുന്നു.
മാനേജ്മെന്റ് തലത്തില്‍ അഴിച്ചുപണി ഭീഷണിയാകുമെന്ന് ജെഎം ഫിനാന്‍ഷ്യല്‍ നിരീക്ഷിച്ചു. പുതിയ സിഇഒ അജയ് കപൂറും ഗ്രൂപ്പ് സിഇഒ ജെപി ചലസാനിയും വിന്‍ഡ് എനര്‍ജി ബിസിനസ്സില്‍ ആഴത്തിലുള്ള പരിചയസമ്പത്തുള്ളവരല്ല.
അതുകൊണ്ടുതന്നെ ആന്തരിക സംഘര്‍ഷങ്ങള്‍, നഷ്ട സാധ്യത, പ്രശ്നങ്ങള്‍ പരിഹരിക്കാതിരിക്കുക തുടങ്ങിയ വെല്ലുവിളികള്‍ നേരിട്ടേയ്ക്കാം. വിന്‍ഡ് എനര്‍ജിയില്‍ നിന്നും മാറി മറ്റ് സ്രോതസ്സുകള്‍ പര്യവേക്ഷണം നടത്തുന്ന ഒരു പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജ സ്ഥാപനമാകാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ സുസ്ലോണ്‍. ഈ വളര്‍ച്ചാ സാധ്യത കണക്കിലെടുത്ത് പോസിറ്റീവ് വീക്ഷണം നിലനിര്‍ത്താന്‍ ബ്രോക്കറേജ് തയ്യാറായി.
64 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ ജെഎം ഫിനാന്‍ഷ്യല്‍ നിര്‍ദ്ദേശിക്കുമ്പോള്‍ 55 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനാണ് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ നിര്‍ദ്ദേശം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
