ഇന്ത്യൻ ക്യാബ് കമ്പനിയായ ഒല ഇന്ന് മുതൽ യുകെ തലസ്ഥാന നഗരമായ ലണ്ടനിൽ 25,000 ഡ്രൈവർമാരുമായി സർവ്വീസ് ആരംഭിച്ചു. ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒല കംഫർട്ട്, കംഫർട്ട് എക്സ്എൽ, എക്സെക് എന്നിവയുൾപ്പെടെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലുള്ള സർവ്വീസുകളാണ് വാഗ്ദാനം ചെയ്യുന്നത്.
മറ്റ് ബ്രിട്ടീഷ് നഗരങ്ങളായ ബർമിംഗ്ഹാം, ബ്രിസ്റ്റോൾ, ലിവർപൂൾ എന്നിവിടങ്ങളിൽ ഒല നേരത്തെ തന്നെ സർവ്വീസ് ആരംഭിച്ചിരുന്നു. ലണ്ടൻ ഓലയുടെ 28-ാമത്തെ നഗരമാണ്. ഇതുവരെ, യുകെയിൽ 3 മില്യണിലധികം സർവ്വീസുകൾ നടത്തിയതായി ഒല അവകാശപ്പെടുന്നു. 11,000 ഡ്രൈവർമാരാണ് ഒലയ്ക്ക് യുകെയിലുള്ളത്.

തലസ്ഥാന നഗരമായ ലണ്ടനിൽ സ്വകാര്യ വാടക വാഹനങ്ങൾ (പിഎച്ച്‌വി) ആരംഭിക്കുന്നതിന് ഒലയ്ക്ക് 2019 ജൂലൈയിൽ ലണ്ടനിലെ ട്രാൻസ്പോർട്ട് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. പിഎച്ച്‌വി സമ്പ്രദായത്തിൽ, ഡ്രൈവർമാർ തന്നെ ലൈസൻസിനായി അപേക്ഷിക്കുകയും വാടകയ്ക്ക് സ്വകാര്യമായി രജിസ്റ്റർ ചെയ്ത വാഹനമായി അവരുടെ വാഹനം ലിസ്റ്റുചെയ്യുകയും വേണം. ബെംഗളൂരു ആസ്ഥാനമായ ഒല ലണ്ടനിൽ സർവ്വീസ് ആരംഭിച്ചതോടെ അമേരിക്കൻ ക്യാബ് കമ്പനിയായ ഊബറിന് വലിയ ഭീഷണിയായാണ് കണക്കാക്കപ്പെടുന്നത്.
ഡ്രൈവിംഗ് കഴിവുകളും ഡ്രൈവർമാരുടെ അറിവും മെച്ചപ്പെടുത്തുന്നതിനായി ലണ്ടൻ ലോഞ്ചിനായി ഒല ഡ്രൈവർമാർ സ്‌കിൽ അസസ്മെന്റ് പ്രോഗ്രാമുകൾ അവതരിപ്പിച്ചിരുന്നു. ലണ്ടനിൽ സർവ്വീസ് ആരംഭിച്ചത് തങ്ങളുടെ ബിസിനസ്സിന്റെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ഒല ഇന്റർനാഷണൽ മേധാവി സൈമൺ സ്മിത്ത് പറഞ്ഞു.
എസ്ബിഐയുമായി ചേര്‍ന്ന് ഒലയുടെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറങ്ങി
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications