62 രൂപയില്‍ നിന്ന് 751 രൂപയിലേക്ക്; ഈ സ്റ്റോക്കില്‍ 1 വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് കിട്ടിയത് 1,140% ലാഭം!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ കയ്യടി നേടുന്ന മള്‍ട്ടിബാഗര്‍ ഓഹരികളില്‍ ഒന്നാണ് ഒലെക്ട്ര ഗ്രീന്‍ടെക്ക് (NSE: OLECTRA). കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് 1,000 ശതമാനത്തിലേറെ ലാഭമാണ് കമ്പനി സമര്‍പ്പിച്ചത്. കഴിഞ്ഞ നവംബറില്‍ 60 രൂപയുണ്ടായിരുന്ന ഒലെക്ട്രയുടെ ഓഹരി വില ഇപ്പോള്‍ 751.90 രൂപയില്‍ എത്തിനില്‍ക്കുന്നു. കൃത്യമായി പറഞ്ഞാല്‍, 12 മാസം കൊണ്ട് ഈ മിഡ് കാപ്പ് സ്റ്റോക്ക് ഉയര്‍ന്നത് 1,140.76 ശതമാനം! ഇക്കാലയളവില്‍ സെന്‍സെക്‌സ് 37.39 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

ഒലെക്ട്ര ഗ്രീൻടെക്ക്

ഒരു വര്‍ഷം മുന്‍പ് ഒലെക്ട്രയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നു എത്രയാകും? അറിയാന്‍ പലര്‍ക്കും ആകാംക്ഷയുണ്ട്. 10,000 രൂപ നിക്ഷേപം 1.24 ലക്ഷം രൂപയായും 20,000 രൂപ നിക്ഷേപം 2.48 ലക്ഷം രൂപയായും മാറുമായിരുന്നു ഈ സ്റ്റോക്കില്‍. 50,000 രൂപയാണ് നിക്ഷേപിച്ചിരുന്നതെങ്കിലോ, ആസ്തി ഇപ്പോള്‍ 6.20 ലക്ഷമായി വര്‍ധിച്ചേനെ. 1 ലക്ഷം രൂപയുടെ നിക്ഷേപം 12.40 ലക്ഷമാക്കി മാറ്റുന്ന 'മാജിക്കും' ഒരു വര്‍ഷം കൊണ്ട് ഒലെക്ട്ര ഗ്രീന്‍ടെക്ക് കാഴ്ച്ചവെച്ചിട്ടുണ്ട്.

ഈ വർഷം

ഈ വര്‍ഷം ഇതുവരെ 470 ശതമാനം നേട്ടമാണ് സ്റ്റോക്കില്‍ നിക്ഷേപകര്‍ നേടുന്നത്. ജനുവരി ഒന്നിന് 131.90 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ആറു മാസത്തെ ചിത്രത്തിലും 318 ശതമാനം ഉയര്‍ച്ച കുറിക്കാന്‍ ഒലെക്ട്രയ്ക്ക് സാധിക്കുന്നുണ്ട്. ആറു മാസം മുന്‍പ് 10,000 രൂപ നിക്ഷേപിച്ചവര്‍ ഇപ്പോഴും ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ അക്കൗണ്ടില്‍ 85,190 രൂപ കാണുന്നുണ്ടാകണം.

Also Read: 1 വര്‍ഷം കൊണ്ട് സമ്മാനിച്ചത് 107% ലാഭം! ഈ പൈപ്പ് സ്റ്റോക്ക് ഇനിയും ഉയരുമെന്ന് എഡല്‍വെയ്‌സ്Also Read: 1 വര്‍ഷം കൊണ്ട് സമ്മാനിച്ചത് 107% ലാഭം! ഈ പൈപ്പ് സ്റ്റോക്ക് ഇനിയും ഉയരുമെന്ന് എഡല്‍വെയ്‌സ്

 
മൂവിങ് ആവറേജ്

ഓഹരി വിപണിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 33 ശതമാനവും അഞ്ച് ദിവസത്തിനിടെ 16 ശതമാനവും നേട്ടമാണ് സ്റ്റോക്ക് കണ്ടെത്തുന്നത്. 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കുറിച്ചുകൊണ്ടാണ് ഒലെക്ട്ര ഗ്രീന്‍ടെക്ക് വാരാന്ത്യത്തിന് തിരശ്ശീലയിട്ടതും. കഴിഞ്ഞ 5, 20, 50, 100, 200 ദിവസങ്ങളിലെ മൂവിങ് ആവറേജുകള്‍ക്ക് മേലെയാണ് കമ്പനിയുടെ ഇപ്പോഴത്തെ ഇടപാടുകള്‍.

250 കോടിയുടെ കരാർ

സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകളില്‍ നിന്നും 100 വൈദ്യുത ബസുകള്‍ക്ക് ഓര്‍ഡര്‍ കരസ്ഥമാക്കിയതാണ് കമ്പനിയുടെ പുതിയ മുന്നേറ്റത്തിന് ആധാരം. വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഫെയിം രണ്ടാംഘട്ടത്തിന് കീഴില്‍ ഒലെക്ട്ര വിവിധ സംസ്ഥാന ഗതാഗത കോര്‍പ്പറേഷനുകള്‍ക്ക് വൈദ്യുത ബസുകള്‍ നിര്‍മിച്ചു നല്‍കും. 250 കോടി രൂപയുടേതാണ് കരാര്‍.

Also Read: 45 ശതമാനം ലാഭത്തിന് വാങ്ങാം ഈ സ്റ്റീല്‍ സ്റ്റോക്ക്; ടാര്‍ഗറ്റ് വില 170 രൂപ - കൊട്ടാക്ക് സെക്യുരിറ്റീസ് പറയുന്നുAlso Read: 45 ശതമാനം ലാഭത്തിന് വാങ്ങാം ഈ സ്റ്റീല്‍ സ്റ്റോക്ക്; ടാര്‍ഗറ്റ് വില 170 രൂപ - കൊട്ടാക്ക് സെക്യുരിറ്റീസ് പറയുന്നു

 
ഓഹരി പങ്കാളിത്തം

സെപ്തംബറിലെ കണക്കുപ്രകാരം ഒലെക്ട്ര ഗ്രീന്‍ടെക്കിന്റെ 51.74 ശതമാനം ഓഹരിപങ്കാളിത്തം പ്രമോട്ടര്‍മാരുടെ പക്കലാണ്. പൊതുനിക്ഷേപകര്‍ 48.26 ശതമാനം ഓഹരികളും പങ്കിടുന്നു. പൊതുനിക്ഷേപകരായ 59,579 ഓഹരിയുടമകള്‍ ചേര്‍ന്ന് ഒലക്ട്രെയുടെ 3.96 കോടി ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ഇതില്‍ 58,462 ഓഹരിയുടമകളുടെ നിക്ഷേപം 2 ലക്ഷത്തിന് താഴെയാണ്.

എതിരാളികൾ

21 വിദേശ നിക്ഷേപകരും ഒലെക്ട്ര ഗ്രീന്‍ടെക്കില്‍ പൈസയിറക്കിയിട്ടുണ്ട്. സെപ്തംബര്‍ പാദം പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ സംയുക്തമായി കമ്പനിയുടെ 8.65 ശതമാനം ഓഹരികളാണ് (70.99 ലക്ഷം ഓഹരികള്‍) സ്വന്തമാക്കിയിട്ടുള്ളത്. ഓഹരി വിപണിയില്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പ്രധാന എതിരാളികളെ ഒലെക്ട്ര ഗ്രീന്‍ടെക്ക് പിന്നിലാക്കിയത് കാണാം.

Also Read: ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് 30 ശതമാനം ഇനിയും കുതിക്കും; പ്രതീക്ഷ പങ്കുവെച്ച് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്Also Read: ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്ക് 30 ശതമാനം ഇനിയും കുതിക്കും; പ്രതീക്ഷ പങ്കുവെച്ച് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ്

 
മുന്നേറ്റം

ഇക്കാലയളവില്‍ സെന്‍ട്രം ഇലക്ട്രോണ്‍ ഓഹരികള്‍ 107 ശതമാനവും ഹിന്ദുസ്താന്‍ അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ 461 ശതമാനവും വീതം നേട്ടം കണ്ടെത്തി. മറ്റൊരു എതിരാളിയായ സ്വെലക്ട് എനര്‍ജിയുടെ ഓഹരികള്‍ 101 ശതമാനവും നേട്ടം കുറിക്കുന്നു. മികച്ച സാമ്പത്തിക പ്രകടനം അടിസ്ഥാനപ്പെടുത്തിയാണ് ഒലെക്ട്ര ഓഹരികള്‍ വിപണിയില്‍ മുന്നേറുന്നത്.

Also Read: ടാറ്റയുടെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഇപ്പോള്‍ വാങ്ങാമെന്ന് ഐസിഐസിഐ സെക്യുരിറ്റീസ്!Also Read: ടാറ്റയുടെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഇപ്പോള്‍ വാങ്ങാമെന്ന് ഐസിഐസിഐ സെക്യുരിറ്റീസ്!

 
ബിസിനസ്

സെപ്തംബറില്‍ 3.60 കോടി രൂപ ലാഭം കണ്ടെത്താന്‍ കമ്പനിക്ക് സാധിച്ചു. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ പാദം 0.51 കോടി രൂപ മാത്രമായിരുന്നു കമ്പനിയുടെ അറ്റാദായം. പാദം അടിസ്ഥാനപ്പെടുത്തുമ്പോള്‍ 172 ശതമാനം ഉയര്‍ച്ചയുണ്ട് അറ്റാദായത്തില്‍. ജൂണില്‍ 1.32 കോടി രൂപയായിരുന്നു ഇത്. ജൂണിനെ അപേക്ഷിച്ച് സെപ്തംബര്‍ പാദം വില്‍പ്പനയും 69 ശതമാനം വര്‍ധിച്ചു. വൈദ്യുത ബസുകള്‍, കോമ്പോസൈറ്റ് ഇന്‍സുലേറ്ററുകള്‍, രൂപരഹിത വിതരണ ട്രാന്‍സ്‌ഫോമറുകള്‍, ഡാറ്റ അനാലിസിസ്, ഐടി കണ്‍സള്‍ട്ടിങ് തുടങ്ങിയ മേഖലകളില്‍ ഒലക്ട്രെ ഗ്രീന്‍ടെക്ക് സാന്നിധ്യമറിയിക്കുന്നുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Olectra Greentech Gives 1,140 Per Cent Return In 1-Year; Reason Why This Stock Continues To Surge

Olectra Greentech Gives 1,140 Per Cent Return In 1-Year; Reason Why This Stock Continues To Surge. Read in Malayalam.
Story first published: Monday, November 15, 2021, 8:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X