ഓണം ബംമ്പർ ഒന്നാം സമ്മാനം പ്രഖ്യാപിച്ചു. ഇത്തവണ 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TB 173964 എന്ന ഭാഗ്യ നമ്പറിനാണ്. സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക പോർട്ടലായ keralalottery.com ൽ എല്ലാ സമ്മാനങ്ങളുടെയും ഫലങ്ങൾ വൈകുന്നേരത്തോടെ പുറത്തിറക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തൊട്ടാകെ 42 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റിട്ടുള്ളത്. ഓഗസ്റ്റിലാണ് കേരള സ്റ്റേറ്റ് ലോട്ടറീസ് ഓണം ബമ്പർ 2020 ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്.
സമ്മാന തുകകൾ
ഓഗസ്റ്റിലാണ് കേരള സ്റ്റേറ്റ് ലോട്ടറീസ് ഓണം ബമ്പർ 2020 ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ഓണം ബമ്പറിന് ഒന്നാം സമ്മാനം 12 കോടി രൂപയാണ് ടിക്കറ്റുകൾ 300 രൂപയ്ക്കാണ് വിറ്റത്. രണ്ടാം സമ്മാനം 6 കോടി രൂപ 6 ടിക്കറ്റിന് നൽകും. ഓരോ ടിക്കറ്റിനും ഒരു കോടി രൂപ വീതമാണ് നൽകുക. 12 ടിക്കറ്റ് ഉടമകൾക്ക് 10 ലക്ഷം രൂപ വീതവും. 12 പേർക്ക് നാലാം സമ്മാനമായ 5 ലക്ഷം രൂപ വീതവും ലഭിക്കും. ഇതിന് പുറമേ ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് സമ്മാനങ്ങളുമുണ്ട്.
കഴിഞ്ഞ വർഷത്തെ വിജയികൾ
കഴിഞ്ഞ വർഷം ഓണം ബമ്പർ വിജയികളായത് ആറുപേരാണ്. കായംകുളത്തെ ചുങ്കത്ത് ജ്വല്ലറി ജീവനക്കാരായ റോണി, രംജിം, രാജീവൻ, സുബിൻ തോമസ്, വിവേക്, രതീഷ് എന്നിവർ ചേർന്നു വാങ്ങിയ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. കഴിഞ്ഞ വർഷം മുതൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന സമ്മാനത്തുകയാണ് ഓണം ബംബറിന് നൽകി വരുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.
ആവശ്യക്കാർ കൂടി
ഇത്തവണ 36 ലക്ഷം ടിക്കറ്റുകളാണ് ആദ്യം അച്ചടിച്ചിരുന്നത്. എന്നാൽ ടിക്കറ്റിന് ആവശ്യക്കാർ കൂടിയതോടെ അധികമായി 4 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിക്കാൻ ഓർഡർ നൽകിയതായി ലോട്ടറി വകുപ്പ് അറിയിച്ചിരുന്നു. ഭാഗ്യം പരീക്ഷിക്കുന്നതിനായാണ് ഇത്തവണ നിരവധി പേർ ടിക്കറ്റുകൾ വാങ്ങിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications