വിവിധ ടാറ്റ ​ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം; ടാറ്റ ​ഗ്രൂപ്പ് കമ്പനികളുടെ ഭാ​ഗമാകാൻ ഈ ഒറ്റ ഓഹരിയിലെ നിക്ഷേപം മതി

ടാറ്റ ​ഗ്രൂപ്പ് കമ്പനികളോട് പ്രത്യേക പരി​ഗണന പല നിക്ഷേപകരും വച്ച് പുലർത്തുന്നുണ്ട്. മികച്ച സേവനങ്ങളും വിശ്വാസ്യതയുമാണ് ഇന്ത്യൻ കമ്പനികൾക്കിടയിൽ ടാറ്റ ​ഗ്രൂപ്പിന് പ്രധാന്യം ലഭിക്കുന്നതിനുള്ള കാരണം. ഇതിനാൽ തന്നെ ടാറ്റ ​ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ പലരും ദീർഘകാല നിക്ഷേപം നടത്താറുണ്ട്. വിപണിയിൽ 29 ഓളം ടാറ്റ ​ഗ്രൂപ്പ് കമ്പനികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനൊപ്പമാണ് പുതിയായി വിപണിയിലേക്ക് എത്തുന്ന ടാറ്റ ടെക്നോളജീസും.

വിവിധ ടാറ്റ ​ഗ്രൂപ്പ് ഓഹരികളെ പോർട്ട്ഫോളിയോയിലെത്തിക്കുന്നതിന് പകരം ടാറ്റ ​ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപമുള്ള ഒറ്റ ഓഹരിയെ പറ്റി ഇനി ചിന്തിക്കാം. ടാറ്റ ​ഗ്രൂപ്പിന് കീഴിലെ ബാങ്കിതര ധനകാര്യ കമ്പനിയായ ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ ഓഹരികൾ കഴിഞ്ഞ ദിവസങ്ങളായി വിപണിയിലെ ശ്രദ്ധാകേന്ദ്രമാണ്. ടാറ്റ ടെക്നോളജീസിന്റെ ഐപിഒയ്ക്ക് മുന്നോടിയായി ഓഹരിയിൽ വലിയ താൽപര്യം പ്രകടമായിട്ടുണ്ട്.

ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ

ഇക്വിറ്റി ഷെയറുകളും ഇക്വിറ്റി സംബന്ധിയായ സെക്യൂരിറ്റികളും ദീർഘകാല നിക്ഷേപങ്ങളിൽ നിക്ഷേപം നടത്തുന്ന ബാങ്ക് ഇതര സാമ്പത്തിക കമ്പനിയാണ് ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്. വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്ന ടാറ്റ കമ്പനികൾ ഉൾപ്പെടെയുള്ള കമ്പനികളിലാണ് ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ നിക്ഷേപം നടത്തുന്നത്. ടിസിഎസ്, ടാറ്റ സ്റ്റീൽ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, ടാറ്റ കെമിക്കൽസ് എന്നിവയുൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷന് ഓഹരി പങ്കാളിത്തമുണ്ട്.

വിവിധ ടാറ്റ ​ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം; ടാറ്റ കമ്പനികളുടെ ഭാ​ഗമാകാൻ ഈ ഒറ്റ ഓഹരിയിലെ നിക്ഷേപം മതി

ഓഹരി ശ്രദ്ധാകേന്ദ്രം

ടാറ്റ ടെക്‌നോളജീസ് ഐപിഒയ്ക്ക് മുന്നോടിയായി ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ ഓഹരി വിലയിൽ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഒരാഴ്ചയ്ക്കിടെ 33 ശതമാനം മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായത്. ഒരു മാസത്തിനിടെ 31 ശതമാനവും ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ ഓഹരി വിലയിൽ വർധനവുണ്ടായി.

2023ൽ ഇതുവരെ 104 ശതമാനം മുന്നേറിയ ഓഹരിയുടെ ഒരു വർഷത്തെ റിട്ടേൺ 84.32 ശതമാനമാണ്. ടാറ്റ മോട്ടോഴ്‌സിന്റെ ഉപസ്ഥാപനമാണ് ടാറ്റ ടെക്‌നോളജീസ്, ഓട്ടോമൊബൈൽ കമ്പനിയുടെ പ്രൊമോട്ടർ ഗ്രൂപ്പ് സ്ഥാപനമാണ് ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ.

ടാറ്റ ടെക്‌നോളജീസ് ഐപിഒയിൽ നിന്ന് ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന് സാമ്പത്തികമായി നേട്ടമുണ്ടാകുമെന്നാണ് വിശകലന വിദഗ്ധർ വിലയിരുത്തുന്നത്. ടാറ്റ ടെക്‌നോളജീസിന്റെ പ്രാഥമിക പബ്ലിക് ഓഫറിംഗിനായുള്ള മൂന്ന് ദിവസത്തെ ബിഡ്ഡിംഗ് നവംബർ 22 ന് തുറന്ന് നവംബർ 24 ന് അവസാനിക്കും. അതേസമയം ലാഭമെടുക്കൽ നടന്നതോടെ ചൊവ്വാഴ്ച ഓഹരികൾ ഇടിവിലാണ് വ്യാപാരം നടക്കുന്നത്. 4.14 ശതമാനം ഇടിഞ്ഞ് 4,315.50 രൂപയിലാണ് ഓഹരിയുള്ളത്.

സാമ്പത്തികം

2024 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ അറ്റാദായം 113.24 കോടി രൂപയാണ് രേഖപ്പെടുത്തിയത്. പ്രതിവർഷം 31.38 ശതമാനത്തിന്റെ വർധനവാണിത്. വർഷികാടിസ്ഥാനത്തിൽ 16 ശതമാനം വർധനവോടെ 123 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം നേടി. 2023 സെപ്തംബർ പാദത്തിലെ കണക്ക് പ്രകാരം കമ്പനിയിൽ 73.38 ശതമാനം ഓഹരികളും പ്രൊമോട്ടർമാരുടെ കയ്യിലാണ്. പ്രൊമോട്ടർ ​ഗ്രൂപ്പിൽ 68.51 ശതമാനം ഓഹരികളും ടാറ്റ സൺസിന് കീഴിലാണ്.

ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ പോർട്ട്ഫോളിയോ

2023 സെപ്റ്റബര്‍ 30 വരെ ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ 12,066.6 കോടി രൂപ വിലമതിക്കുന്ന 7 ഓഹരികളാണ് കൈവശം വെയ്ക്കുന്നതെന്ന് ട്രെന്‍ഡ്‌ലൈന്‍ ഡാറ്റ സൂചിപ്പിക്കുന്നു. ടാറ്റ കെമിക്കല്‍സില്‍ 5.97 ശതമാനം ഓഹരികള്‍ ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഹോള്‍ഡ് ചെയ്യുന്നുണ്ട്. ഇതിന് 1,462.4 കോടി രൂപ മൂല്യം വരും.

ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടിന്റെ 4.77 ശതമാനം ഓഹരികളാണ് ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്റെ കയ്യിലുള്ളത്. 4,1061 കോടി രൂപയാണ് ഇതിന്റെ മൂല്യം. ട്രെന്‍ഡ്- 4.28%, ടാറ്റ എല്‍എക്‌സി- 1.69%, ടാറ്റ സ്റ്റീല്‍- 0.34%, ടാറ്റ മോട്ടോഴ്‌സ്- 0.33%, ടിസിഎസ് 0.03% എന്നിങ്ങനെയാണ് ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്റെ പോര്‍ട്ട്‌ഫോളിയോ വിശദാംശങ്ങള്‍.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X