കൊച്ചി: രാജ്യം കടുത്ത ഉള്ളി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. വിലയാണെങ്കില്‍ കുതിച്ചുകയറുന്നു. ദീപാവലി സീസണ് കൂടിയാകുന്നതോടെ വില ഇനിയും കുതിച്ചുകയറിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയില്‍ ഉള്ളി ഉത്പാദനം കുറഞ്ഞതാണ് പ്രശ്നം. ക്ഷാമം നിയന്ത്രിക്കാന്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ അടക്കം കൊണ്ടുവന്നിരുന്നെങ്കിലും വലിയ ഗുണമെന്നും ഉണ്ടായതുമില്ല. ഈ സാഹചര്യത്തിലാണ് ഈജിപ്തില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമെല്ലാം വ്യാപാരികള്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. അത്തരത്തിലുളള ഉള്ളികള്‍ കേരളത്തിലും എത്തിത്തുടങ്ങി. വിശദാംശങ്ങള്‍...
ഇറക്കുമതി ഉള്ളി
വില കുറയ്ക്കാന്‍ ആയ നാഫെഡ് സംസ്ഥാനങ്ങള്‍ വഴി ഉള്ളി വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ അത് മതിയായേക്കില്ല എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈജിപ്ത്, അഫ്ഗാനിസ്ഥാന്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വ്യാപരികള്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
കേരളത്തിലും എത്തി
ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്ത സവാള കേരളത്തിലും എത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ എംഎബി ട്രേഡേഴ്സ് 10 ടണ്‍ സവാളയാണ് ഇത്തരത്തില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിച്ചത്.
വില കുറവ്
ഒരു കിലോ സവാളയ്ക്ക് 65 രൂപ നിരക്കിലാണ് ഈ ഈജിപ്ഷ്യന്‍ സവാള വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അരക്കിലോ വരെ തൂക്കമുള്ള ഒറ്റ സവാളയൊക്കെ ഇക്കൂട്ടത്തില്‍ ഉണ്ടത്രെ. സാധാരണ വലിപ്പമുള്ളവയും കുറവല്ല.
രുചിയും മെച്ചം
ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്ത സവാളയ്ക്ക് നല്ല രുചിയും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നല്ല നിറവും ഉണ്ട്. എന്നാല്‍ ഹോട്ടലുകാരും പാചകക്കാരും ഇതിനെ അത്രയ്ക്ക് സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. സാധാരണ രുചിയില്‍ നിന്ന് വ്യത്യാസം വരുമോ എന്ന ഭയം തന്നെയാണ് കാരണം.
മുമ്പും ഇറക്കുമതി
ഈജിപ്തില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും സവാള ഇറക്കുമതി ചെയ്യുന്നത് ആദ്യമായിട്ടല്ല. 2019 ന്റെ അവാസനത്തില്‍ ഉള്ളിവില കത്തിക്കയറിയപ്പോഴും ഇത്തരത്തില്‍ ഇറക്കുമതി നടത്തിയിരുന്നു. അന്ന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ ആയിരുന്നു ഇറക്കുമതി എന്ന് മാത്രം. അന്ന് അങ്ങനെ ഇറക്കുമതി ചെയ്ത സവാളയും നാഫെഡ് വഴിയാണ് സംസ്ഥാനങ്ങളില്‍ എത്തിച്ചത്.
ഇത്തവണയും
നാഫെഡ് ഇത്തവണയും സവാള ഇറക്കുമതി ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പീയൂഷ് ഗോപാല്‍ അറിയിച്ചിരുന്നു. ഏഴായിരം ടണ്‍ ഇപ്പോള്‍ തന്നെ ഇറക്കുമതി ചെയ്തു. ദീപാവലിയ്ക്ക് മുമ്പായി 25,000 ടണ്‍ കൂടി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications