രാജ്യ വ്യാപകമായി ഉള്ളി വിലയിൽ കനത്ത വർദ്ധനവ്. കേരളത്തിൽ സവാളയ്ക്ക് കിലോ നൂറു രൂപയും ചെറിയ ഉള്ളിക്ക് 120 രൂപയുമാണ് വില. വെളുത്തുള്ളി വില 200 രൂപ കടന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സവാള വില കിലോയ്ക്ക് 70നും 80 രൂപയ്ക്കും ഇടയ്ക്കായിരുന്നു. എന്നാൽ ഈ ആഴ്ച്ച വില വീണ്ടും കുത്തനെ ഉയർന്നു.
ഉള്ളിയുടെ ലഭ്യത കുറഞ്ഞതും ഗതാഗത, ലേബര്‍ ചാര്‍ജ് കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണം. വില കൂടുന്നത് മൂലം ആളുകള്‍ ഉള്ളി വാങ്ങാതെ വരുന്ന അവസ്ഥയുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. പശ്ചിമ ബംഗാളിലും ഉള്ളി വില 100 രൂപയായി ഉയർന്നു. സ്റ്റോക്ക് ഉയർത്താൻ രാജസ്ഥാനിൽ നിന്നും കർണാടകയിൽ നിന്നും ഉള്ളി ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയിലാണ് പശ്ചിമ ബംഗാൾ.

മഹാരാഷ്ട്രയിലെ നാസിക്കിൽ കനത്ത മഴ ഉണ്ടായതാണ് നിലവിലെ സ്ഥിതിയ്ക്ക് കാരണം. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായതിനാൽ വില കുത്തനെ ഉയരുകയായിരുന്നു. പശ്ചിമ ബംഗാളിന്റെ മൊത്തം ആവശ്യകതയായ ഒരു ലക്ഷം ടണ്ണിൽ മഹാരാഷ്ട്ര ഓരോ മാസവും 70,000 ടൺ ഉള്ളി ബംഗാളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. ബാക്കിയുള്ളവ കർണാടകയും ആന്ധ്രയുമാണ് നികത്തുന്നത്.
നാസിക്കിൽ നിന്നുള്ള സവാള വിതരണം ഡിസംബർ പകുതിയോടെ നഗരങ്ങളിലേയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉള്ളിയുടെ ഇറക്കുമതി സാധ്യതകളും കേന്ദ്രസര്‍ക്കാര്‍ തോടുന്നുണ്ടെന്നാണ് സൂചന. ജനുവരി ആദ്യവാരത്തോടെ ഉള്ളി യഥേഷ്ടം ലഭ്യമാകുമെന്നാണ് വിവരം.
ഇന്ത്യയിൽ ഉള്ളി വില കൂടിയതിന് ബംഗ്ലാദേശിന് രോഷം; കാരണമെന്ത്?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
