കേന്ദ്ര ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2004 ജനുവരി ഒന്നിനുമുമ്പ്‌ നിയമനം നേടിയിട്ടും സാങ്കേതിക കാരണങ്ങളാൽ പുതിയ പെൻഷൻ പദ്ധതിയായ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽപ്പെട്ട കേന്ദ്രജീവനക്കാർക്ക്‌ പഴയ പെൻഷൻ പദ്ധതിയിലേക്ക്‌ മാറാൻ അവസരം. ഇതിനായി മെയ്‌ 31-നകം അപേക്ഷ നൽകണം. ഇത് ഒറ്റത്തവണമാത്രം നൽകുന്ന സൗകര്യമാണെന്നും എല്ലാ വകുപ്പുകളിലെയും ജീവനക്കാർക്ക്‌ ഈ അവസരം ഉപയോഗപ്പെടുത്താമെന്നും കേന്ദ്ര പെൻഷനേഴ്‌സ്‌ വെൽഫെയർ വകുപ്പ്‌ വ്യക്തമാക്കി. അപേക്ഷ പരിഗണിച്ച്‌ കഴിഞ്ഞാൽ പഴയ പെൻഷൻ പദ്ധതിയിലേക്കു മാറ്റുന്നതു സംബന്ധിച്ച ഉത്തരവ്‌ 2020 സെപ്‌തംബർ 30-നകം പുറപ്പെടുവിക്കുന്നതാണ്.

 

കേന്ദ്ര ധനമന്ത്രാലയം 2003 ഡിസംബർ 22-ന്‌ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം 2004 ജനുവരി ഒന്നിനോ അതിനുശേഷമോ നിയമനം ലഭിച്ചവരാണ്‌ പുതിയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരിക. എന്നാൽ, യോഗ്യതാ പരീക്ഷയും ഇന്റർവ്യൂവും നിയമനവുമെല്ലാം 2003 ഡിസംബർ 31-ന് മുമ്പ്‌ പൂർത്തിയായിട്ടും സാങ്കേതിക കാരണങ്ങളാൽ 2004 ജനുവരി ഒന്നിനോ അതിനുശേഷമോ മാത്രം ജോലിയിൽ പ്രവേശിക്കേണ്ടി വന്നവർക്കാണ് ഈ ഓഫർ പ്രയോജനപ്പെടുക‌. ഈ വിഭാഗത്തിൽപെടുന്ന ജീവനക്കാരുടെ ശമ്പളത്തിൽനിന്ന്‌ പുതിയ പെൻഷൻ പദ്ധതിപ്രകാരം പെൻഷൻ തുകയിലേക്ക് വിഹിതം ഈടാക്കുന്നുമുണ്ട്‌. ഇത്തരക്കാർക്കാണ് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസരം സർക്കാർ ഒരുക്കുന്നത്.

കേന്ദ്ര ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം

ആർക്കൊക്കെ പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാം?

- നിയമന പ്രക്രിയ 2004 ജനുവരി ഒന്നിനു മുമ്പ്‌ പൂർത്തിയായിട്ടും പൊലീസ്‌ വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന, സാങ്കേതിക തടസ്സം, കോടതി ഉത്തരവ്‌, വകുപ്പുകളുടെ അലംഭാവം തുടങ്ങിയവ കാരണങ്ങളാൽ ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവ്‌ വൈകിയവർ.

- അധികൃതർ നിർദേശിച്ചതുകൊണ്ടു മാത്രം വൈകി ജോലിയിൽ പ്രവേശിച്ചവർ, ജോലിയിൽ പ്രവേശിക്കാൻ സാവകാശം അനുവദിച്ചതിനാൽ സീനിയോറിറ്റി നഷ്ടപ്പെടുന്നവർ, മെഡിക്കൽ/വരുമാന/ജാതി സർട്ടിഫിക്കറ്റുകളിലെ അപാകത തുടങ്ങിയ കാരണങ്ങളാൽ യഥാസമയം ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ വരികയും പിന്നീട്ട്‌ ഇവ പരിഹരിക്കപ്പെടുകയും ചെയ്‌തവർ

English summary

കേന്ദ്ര ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം

Opportunity for central employees to switch to old pension scheme
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X