കൈ നിറയെ ലാഭവിഹിതം; 5% ഡിവിഡന്‍ഡ് യീല്‍ഡ് സമര്‍പ്പിക്കുന്ന 3 മിഡ്കാപ്പ് ഓഹരികള്‍

ഓഹരി വിപണിയില്‍ നിന്നും എളുപ്പം വരുമാനമുണ്ടാക്കാനുള്ള ഒരു മാര്‍ഗമാണ് ലാഭവിഹിതം അഥവാ ഡിവിഡന്‍ഡ്. ഉയര്‍ന്ന ലാഭവിഹിതം നല്‍കുന്ന കമ്പനികള്‍ കണ്ടെത്തി നിക്ഷേപം നടത്തിയാല്‍ കൃത്യമായ ഇടവേളകളില്‍ നല്ലൊരു തുക ലാഭവിഹിതമായി അക്കൗണ്ടിലെത്തും.

ഇതേസമയം, ലാഭവിഹിതം ലക്ഷ്യമിട്ട് നിക്ഷേപം നടത്താനൊരുങ്ങുമ്പോള്‍ ഉയര്‍ന്ന 'ഡിവിഡന്‍ഡ് യീല്‍ഡ്' (Dividend Yeild) മാത്രമല്ല പരിഗണിക്കേണ്ടത്. ഡിവിഡന്‍ഡ് വിതരണത്തിലെ അനുപാതം, ഡിവിഡന്‍ഡ് വിതരണത്തിലെ സ്ഥിരത, വരുമാന വളര്‍ച്ച തുടങ്ങിയ ഘടകങ്ങളും നിക്ഷേപകര്‍ നിര്‍ബന്ധമായും വിലയിരുത്തണം.

ഈ അവസരത്തില്‍ ഡിവിഡന്‍ഡ് പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന മൂന്നു മികച്ച മിഡ്കാപ്പ് ഓഹരികളെ ചുവടെ പരിചയപ്പെടാം.

ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ ലിമിറ്റഡ്

ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ ലിമിറ്റഡ്

ഈ വര്‍ഷം ഐടി കമ്പനികളാണ് ഏറ്റവും ക്ഷീണിതരായി നില്‍ക്കുന്നത്. 2022 -ല്‍ മാത്രം നിഫ്റ്റി ഐടി സൂചികയില്‍ 26 ശതമാനം തിരുത്തല്‍ സംഭവിച്ചു. എന്നാല്‍ ഈ വീഴ്ച്ചയില്‍ ഒരു ഗുണമുണ്ടായിട്ടുണ്ട്. എന്തെന്നല്ലേ? ഐടി കമ്പനികളുടെ ഡിവിഡന്‍ഡ് യീല്‍ഡുകള്‍ കുത്തനെ കൂടി; ഓഹരികളുടെ ആകര്‍ഷണവും വര്‍ധിച്ചു. ഇതേകാരണം കൊണ്ടാണ് മിഡ്കാപ്പ് രംഗത്തുനിന്നുള്ള ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ ലിമിറ്റഡ് നിക്ഷേപകരുടെ നോട്ടപ്പട്ടികയില്‍ പതിവായി ഇടംപിടിക്കുന്നത്.

ഉയർന്ന ലാഭവിഹിതം

26,760 കോടി രൂപ വിപണി മൂല്യമുള്ള ഈ ഐടി കമ്പനി ലാഭവിഹിതം നല്‍കുന്ന കാര്യത്തില്‍ കണിശമാണ്. കൃത്യമായ ഇടവേളകളില്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം കൊടുക്കാന്‍ ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ പ്രത്യേകം ശ്രദ്ധ കാട്ടുന്നുണ്ട്.

ഐടി വ്യവസായത്തിലെ ശരാശരി ഡിവിഡന്‍ഡ് യീല്‍ഡ് 1.82 ശതമാനമാണെന്നിരിക്കെ ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയര്‍ 6.12 ശതമാനം ഡിവിഡന്‍ഡ് യീല്‍ഡ് നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കുന്നു.

 
പ്രകടനം

ലാഭവിഹിതത്തിന് പിന്നാലെ പോകുമ്പോള്‍ കമ്പനികളുടെ ഡിവിഡന്‍ഡ് യീല്‍ഡ് മാത്രം പരിഗണിച്ചാല്‍ മതിയാകില്ല, ഡിവിഡന്‍ഡ് പേഔട്ട് (Dividend Payout Ratio) അനുപാതവും വിലയിരുത്തേണ്ടതുണ്ട്.

കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരിയെടുത്താല്‍ ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയറിന്റെ ഡിവിഡന്‍ഡ് പേഔട്ട് 0.97 ആണ്. അതായത്, കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷത്തിനിടെ അറ്റവരുമാനത്തിന്റെ 97 ശതമാനവും ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായി കമ്പനി വിതരണം ചെയ്തു.

പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്

നിലവില്‍ 3,050 രൂപയാണ് ഓറക്കിള്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സോഫ്റ്റ്‌വെയറിന്റെ ഓഹരി വില. പിഇ അനുപാതം 14.60. 52 ആഴ്ച്ച ഉയരം 4,400 രൂപ. 52 ആഴ്ച്ച താഴ്ച്ച 2,883.25 രൂപ.

പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്

ദ്രവീകരിച്ച രൂപത്തില്‍ പ്രകൃതി വാതകം അഥവാ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനിയാണ് പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ്. ഒഎന്‍ജിസി, ഐഒസി, ഗെയില്‍, ബിപിസിഎല്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണ-വാതക കമ്പനികളില്‍ പെട്രോനെറ്റിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ഡിവിഡന്‍ഡ് നല്‍കുന്ന കാര്യത്തില്‍ പെട്രോനെറ്റ് മുടക്കം വരുത്തിയിട്ടില്ല.

 
വളർച്ച

എണ്ണ-വാതക വ്യവസായത്തിലെ ശരാശരി ഡിവിഡന്‍ഡ് യീല്‍ഡ് 1.76 ശതമാനമാണെന്നിരിക്കെ പെട്രോനെറ്റ് നിക്ഷേപകര്‍ക്ക് ഉറപ്പുവരുത്തുന്നത് 5.32 ശതമാനം ഡിവിഡന്‍ഡ് യീല്‍ഡാണ്. കമ്പനിയുടെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരി പേഔട്ട് അനുപാതമാകട്ടെ 0.59 ശതമാനവും.

കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് അറ്റവരുമാനത്തില്‍ 14.82 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയാണ് പെട്രോനെറ്റ് രേഖപ്പെടുത്തുന്നത്. ഇക്കാലയളവില്‍ കമ്പനിയുടെ മാര്‍ക്കറ്റ് വിഹിതം 75 ശതമാനത്തില്‍ നിന്നും 81 ശതമാനമായി കൂടുകയും ചെയ്തു. നിലവില്‍ 213 രൂപയാണ് പെട്രോനെറ്റ് എന്‍എന്‍ജി ലിമിറ്റഡിന്റെ ഓഹരി വില. പിഇ അനുപാതം 9.27. 52 ആഴ്ച്ച ഉയരം 232 രൂപ. 52 ആഴ്ച്ച താഴ്ച്ച 190.25 രൂപ.

ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്

ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്

ഫാര്‍മ രംഗത്തുനിന്നുള്ള ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സും ലാഭവിഹിതം നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ്. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍ക്ക് പുറമെ വാക്‌സീനുകളും കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ഉത്പന്നങ്ങളും കമ്പനി വിപണിയില്‍ അണിനിരത്തുന്നുണ്ട്. ഹോര്‍ലിക്‌സ്, ബൂസ്റ്റ്, സെന്‍സോഡൈന്‍ പോലുള്ള ബ്രാന്‍ഡുകള്‍ പറഞ്ഞാലാകും ഗ്ലാക്‌സോസ്മിത്ത്‌ക്ലൈനെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുക.

വരുമാനം

സെക്ടര്‍ ശരാശരി 0.9 ശതമാനമാണെന്നിരിക്കെ നിക്ഷേപകര്‍ക്ക് 6.75 ശതമാനം ഡിവിഡന്‍ഡ് യീല്‍ഡാണ് കമ്പനി സമര്‍പ്പിക്കുന്നത്. വിദേശ (2.17 ശതമാനം), ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (6.71 ശതമാനം) പിന്തുണ ഗ്ലാക്‌സോസ്മിത്ത്‌ക്ലൈനുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് കമ്പനിയുടെ വരുമാനം 38 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കണ്ടു.

ഓഹരി വില

കഴിഞ്ഞ മൂന്നുവര്‍ഷത്തെ ശരാശരി ഡിവിഡന്‍ഡ് പേഔട്ട് അനുപാതം 3.19! 2020 സാമ്പത്തിക വര്‍ഷം നല്‍കിയ ഗംഭീരമായ പേഔട്ട് (7.27) മുന്‍നിര്‍ത്തിയാണ് കമ്പനിയുടെ ശരാശരി ഡിവിഡന്‍ഡ് പേഔട്ട് ഇത്രയേറെ ഉയരാന്‍ കാരണം. 2021 -ല്‍ 1.42 ഉം 2022 -ല്‍ 0.9 -മാണ് ഗ്ലാക്‌സോസ്മിത്ത്‌ക്ലൈന്‍ അറിയിച്ച ഡിവിഡന്‍ഡ് പേഔട്ട് അനുപാതം.

നിലവില്‍ 1,334 രൂപയാണ് കമ്പനിയുടെ ഓഹരി വില. പിഇ അനുപാതം 13.44. 52 ആഴ്ച്ച ഉയരം 1,918.75 രൂപ. 52 ആഴ്ച്ച താഴ്ച്ച 1,295.95 രൂപ.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X