ആകെ തകര്‍ന്നുതരിപ്പണമായി നില്‍ക്കുകയാണ് വിപണി. വെള്ളിയാഴ്ച്ച സെന്‍സെക്സ് സൂചിക 1,000 പോയിന്റിലധികം ചോര്‍ന്നു. നിഫ്റ്റി വിയര്ത്തുകുളിച്ചാണ് 16,200 നിലയില്‍ വ്യാപാരം നിര്‍ത്തിയത്. ഇരു സൂചികകളിലും തകര്‍ച്ച ഭീകരം. സെക്ടറുകളില്‍ എങ്ങും ഹൃദയഭേദകമായ കാഴ്ച്ച. എന്നാല്‍ ഈ ബഹളത്തിനിടെ ഒരു സ്റ്റോക്ക് 11 ശതമാനം കയറി. ഏതെന്നല്ലേ? ഓറിയന്റല്‍ അറോമാറ്റിക്സ്.
വെള്ളിയാഴ്ച്ചത്തെ ഇടപാടുകളില്‍ 16 ശതമാനം വരെ മുന്നേറിയ കമ്പനി, അവസാന മണി മുഴങ്ങുമ്പോള്‍ 585 രൂപയിലാണ് തിരശ്ശീലയിട്ടത്. ഇന്നു മാത്രം ഓഹരി വിലയിലേക്ക് 58.20 രൂപ കൂട്ടിച്ചേര്‍ക്കാന്‍ ഓറിയന്റല്‍ അറോമാറ്റിക്സിന് കഴിഞ്ഞു. ലോകം കീഴ്മേല്‍ മറിഞ്ഞിട്ടും ഈ സ്റ്റോക്ക് മാത്രമെങ്ങനെ വമ്പന്‍ നേട്ടം കൊയ്തു, സംശയമുണ്ടോ? മഹാരാഷ്ട്രയിലെ ഗ്രീന്‍ഫീല്‍ഡ് പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച പശ്ചാത്തലത്തിലാണ് കമ്പനിയുടെ ഉഗ്രന്‍ കുതിപ്പ്.
വെള്ളിയാഴ്ച്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ശക്തമായ വോളിയം വര്‍ധനവ് ഓറിയന്റല്‍ അറോമാറ്റിക്സ് കണ്ടു. കഴിഞ്ഞ അഞ്ച് ദിവസത്തെ ശരാശരി ഇടപാടുകള്‍ 622 ഓഹരികളെന്നിരിക്കെ ഇന്ന് 9,353 ഓഹരികളാണ് ബിഎസ്ഇയില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. ഇടപാട് വര്‍ധനവ് 1,404.67 ശതമാനം. കഴിഞ്ഞ 30 ദിവസത്തെ ശരാശരി ഇടപാടുകളെടുത്താലും (1,316 ഓഹരികള്‍) കാണാം 610 ശതമാനം വളര്‍ച്ച.
അനുബന്ധ കമ്പനിയായ ഓറിയന്റല്‍ അറോമാറ്റിക്സ് ആന്‍ഡ് സണ്‍സിന്റെ ഗ്രീന്‍ഫീല്‍ഡ് പദ്ധതിക്ക് സംസ്ഥാന പാരിസ്ഥിതിക ആഘാത പഠന സമിതിയുടെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചതായി രാസവസ്തുക്കളുടെ ഉത്പാദനത്തില്‍ ഏര്‍പ്പെടുന്ന ഓറിയന്റല്‍ അറോമാറ്റിക്സ് ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഓഹരികളുടെ ഉയര്‍ച്ചയും.
സുഗന്ധം പരത്തുന്ന രാസവസ്തുക്കള്‍, കര്‍പ്പൂരം, സുഗന്ധക്കൂട്ടുകള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ് ഓറിയന്റല്‍ അറോമാറ്റിക്സ്. വിപണിയിലെത്തുന്ന ഒട്ടുമിക്ക ചന്ദനത്തിരികള്‍, മെഴുകുതിരികള്‍, സോപ്പ്, ഷാംപൂ, മുടിയെണ്ണ, അലക്കുപ്പൊടി പോലുള്ളവയില്‍ ഓറിയന്റല്‍ അറോമാറ്റിക്സിന്റെ കയ്യൊപ്പുണ്ട്. ഇതിന് പുറമെ ഐസ്ക്രീമുകള്‍, ബേക്കറി ഉത്പന്നങ്ങള്‍, കേക്കുകള്‍, ശീതള പാനീയങ്ങള്‍, ച്യൂവിംഗ് ഗമ്മുകള്‍, ചോക്കളേറ്റുകള് എന്നിവയ്ക്കും കമ്പനി രുചിക്കൂട്ടുകള്‍ സമര്‍പ്പിക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10 ശതമാനവും ഒരു മാസത്തിനിടെ 4 ശതമാനവും ഉയര്‍ച്ചയാണ് സ്റ്റോക്ക് പറഞ്ഞുവെയ്ക്കുന്നത്. എന്നാല്‍ നടപ്പു വര്‍ഷം ഇതുവരെ 25 ശതമാനത്തിലധികം വിലയിടിവ് സ്റ്റോക്ക് നേരിടുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,100 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 500.70 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഓറിയന്റല്‍ അറോമാറ്റിക്സ് സാക്ഷിയാണ്. പിഇ അനുപാതം 36.93. ഡിവിഡന്റ് യീല്‍ഡ് 0.47 ശതമാനം.
വെള്ളിയാഴ്ച്ച വിപണിയില്‍ 'കത്തിക്കയറിയ' മറ്റൊരു താരമാണ് ഐഐഎഫ്എല്‍ ഫൈനാന്‍സ്. അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഉപകമ്പനി ഐഐഎഫ്എല്ലിന്റെ ഭവന വായ്പാ ബിസിനസില്‍ 20 ശതമാനം നിക്ഷേപം നടത്തിയ പശ്ചാത്തലത്തില്‍ സ്റ്റോക്ക് 6 ശതമാനം നേട്ടം കൊയ്തു. വ്യാപാരത്തിനിടെ 372 രൂപ വരെയ്ക്കും ഉയര്‍ന്ന ഐഐഎഫ്എല്‍ ഫൈനാന്‍സ് ഓഹരികള്‍ 349.40 രൂപയിലാണ് തിരശ്ശീലയിട്ടത്.
2006 -ല്‍ സ്ഥാപിതമായ ഐഐഎഫ്എല്‍ ഹോം ഫൈനാന്‍സ് 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 23,167 കോടി രൂപയുടെ ആസ്തി മൂല്യം കൈകാര്യം ചെയ്യുന്നുണ്ട്. 16 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നുമായി 1.68 ലക്ഷം ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9 ശതമാനത്തിലധികവും ഒരു മാസത്തിനിടെ 13 ശതമാനത്തിലധികവും മുന്നേറ്റം സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 396 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 237.05 രൂപ വരെയുള്ള താഴ്ച്ചയ്ക്കും ഓഹരികള്‍ സാക്ഷിയാണ്. പിഇ അനുപാതം 11.22. ഡിവിഡന്റ് യീല്‍ഡ് 1.43 ശതമാനം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications