പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജനയുടെ കീഴിൽ വിവിധ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് കോടി തൊഴിലാളികൾക്ക് 3,000 കോടി രൂപ ഫണ്ട് നൽകിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥ കഴിഞ്ഞ ദിവസം വ്യക്തമാക്കി. പ്രധാനമന്ത്രി ഗരിബ് കല്യാൺ യോജന പ്രകാരം 1.7 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാന തലത്തിൽ
ഇതിൽ കെട്ടിട നിർമാണത്തൊഴിലാളികൾക്കായി ഒരു വിഹിതമുണ്ട്. ഏകദേശം 3.5 കോടി തൊഴിലാളികളാണ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 31 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 1,000 മുതൽ 6,000 രൂപ വരെ നിർമാണത്തൊഴിലാളികൾക്ക് പണ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ (എംഎച്ച്എ) ജോയിന്റ് സെക്രട്ടറി പുന്യ സലീല ശ്രീവാസ്തവ പറഞ്ഞു.
3,000 കോടി രൂപയുടെ ഫണ്ട്
രണ്ട് കോടി തൊഴിലാളികൾക്ക് ഏകദേശം 3,000 കോടി രൂപ ഫണ്ട് നൽകിയിട്ടുണ്ട്. 29 ലക്ഷത്തോളം തൊഴിലാളികൾക്ക് ഭക്ഷ്യ വസ്തുക്കൾ നൽകിയിട്ടുണ്ട്. കോവിഡ് -19 നെ നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും രാജ്യത്തെ ലോക്ക്ഡൌണിനെക്കുറിച്ചുമുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് അവർ പറഞ്ഞു. മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ സംസ്ഥാന സർക്കാരുകൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നുണ്ടെന്നും പോലീസ് തീവ്രമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും ഇവർ പറഞ്ഞു.
200 കോടിയുടെ ധനസഹായ പാക്കേജ്
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിർമ്മാണ തൊഴിലാളികളെ സഹായിക്കുന്നതിനായി 200 കോടിയുടെ ധനസഹായ പാക്കേജ് പ്രഖ്യാപിച്ചതായി കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ വി.ശശികുമാർ അറിയിച്ചു. ബോർഡിൽ രജിസ്റ്റർ ചെയ്ത് രണ്ടുവർഷം പൂർത്തിയാക്കിയവരും 2018ലെ രജിസ്ട്രേഷൻ പുതുക്കൽ നടത്തിയിട്ടുള്ളവരും ബോർഡിൽ ബാങ്ക് അക്കൗണ്ട് ലഭ്യമായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും അപേക്ഷ കൂടാതെ ആയിരം രൂപ വീതം ധനസഹായം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യും. 15 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
മത്സ്യത്തൊഴിലാളികൾക്ക്
എല്ലാ മത്സ്യ തൊഴിലാളികൾക്കും വെള്ളിയാഴ്ച്ച മുതൽ 2000 രൂപ അക്കൗണ്ടിലെത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് 2000 രൂപ നൽകാനാണ് മന്ത്രിസഭ തീരുമാനം. തീരമേഖലയിലെ 1,60,000 കുടുംബങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന തീരുമാനമാണിത്. ഇതിന് മാത്രം സർക്കാരിന് 35 കോടി രൂപ വേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. അനുബന്ധ തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു. കശുവണ്ടി, കയർ, കൈത്തറി തൊഴിലാളികൾക്കും ആയിരം രൂപ വീതം നൽകും. പെൻഷനോ ക്ഷേമനിധിയോ ഇല്ലാത്തവരെയും ധനസഹായത്തിനായി സർക്കാർ പരിഗണിക്കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
