ആലപ്പുഴ: കര്‍ഷരെ പ്രകീര്‍ത്തിക്കാനും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ആളുകള്‍ മുന്നോട്ട് വരുന്ന കാലമാണിത്. കൃഷി എന്നത് നാടിന്റെ ജീവനാഡിയാണെന്ന് ഉദ്ഘോഷിക്കാനും എല്ലാവര്ക്കും വലിയ താത്പര്യമാണ്.
പക്ഷേ, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എത്രത്തോളം സംബോധന ചെയ്യപ്പെടുന്നുണ്ട് എന്നത് വലിയ ചോദ്യമാണ്. ആലപ്പുഴയിലെ നെല്‍ കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധി തന്നെയാണ്. നെല്ലിന്റെ വിലയില്‍ കുടിശ്ശികയായി അവശേഷിക്കുന്നത് 149 കോടി രൂപയാണ്.

പുഞ്ചകൃഷി വിളവെടുപ്പ് നടത്തിയ കര്‍ഷകരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. മാര്‍ച്ച് 17 വരെ പാഡി റെസീറ്റ് ഷീറ്റ് (പിആര്‍എസ്) നല്കിയ കര്‍ഷകര്‍ക്കാണ് നെല്ലിന് വില കിട്ടിയിട്ടുള്ളത്. അതിന് ശേഷം വിളവെടുത്തവര്‍ ആണ് വില ലഭിക്കാതെ കഷ്ടത്തിലായത്.
പുഞ്ചകൃഷി വിളവെടുപ്പ് മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാണ് സാധാരണ ഗതിയില്‍ നടക്കാറുള്ളത്. മാര്‍ച്ചില്‍, നേരത്തേ വിളവെടുപ്പ് നടത്തി പിആര്‍എസ് നല്‍കിയവര്‍ക്ക് വില ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വിളവെടുപ്പ് നടത്തിയവര്‍ പ്രതിസന്ധിയിലായി.
19,453 പിആര്‍എസ്സുകളില്‍ ആയി നെല്ലുവിലയില്‍ കുടിശ്ശികയായിട്ടുള്ളത് 149 കോടി രൂപയാണ്. മാര്‍ച്ച് 17 ന് മുമ്പ് നല്‍കിയത് 9,540 പിആര്‍എസ്സുകള്‍ ആയിരുന്നു. 86 കോടി രൂപ ഇതില്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു പരാതി കൂടി കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്. നെല്ലിന്റെ സംഭരണ വില സംസ്ഥാന ബജറ്റില്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 27.48 രൂപയില്‍ നിന്ന് 28 രൂപയാക്കിയാണ് ഇത് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ഈ പുതിയ വില ഇപ്പോഴും കര്‍ഷകര്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടില്ല എന്നതാണ് അത്. ഇതിനിടെയാണ് വേനല്‍ മഴയില്‍ ഉണ്ടായ കൃഷിനാശം. കഴിഞ്ഞ ആഴ്ചയില്‍ ഉണ്ടായ ശക്തമായ മഴയില്‍ പുഞ്ചകൃഷിക്കാര്‍ക്ക് മാത്രം 16 കോടിയോളം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
