ഇന്ത്യയില്‍ നിന്നുളള ഇലക്ട്രോണിക് മീഡിയ കണ്ടന്റുകള്ക്കായുളള ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്ക് അടിയന്തരമായി നിരോധനം ഏര്‍പ്പെടുത്താന്‍ പാക് ബാങ്കുകളോട് ആവശ്യപ്പെട്ട് പാകിസ്താന് സര്‍ക്കാര്‍. നവംബര്‍ 9ന് ചേര്‍ന്ന പാക് മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമെടുത്തത് എന്ന് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 13നകം പാകിസ്താനിലെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന് മറ്റ് ബാങ്കുകള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
സീ5 വീഡിയോ ഓണ്‍ ഡിമാന്‍ഡ് അടക്കം ഇന്ത്യയില്‍ നിന്നുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്രഡിറ്റ് കാര്‍ഡ് അടക്കം ഉപയോഗപ്പെടുത്തുന്ന പേയ്മെന്റ് വഴികള്‍ അടക്കണം എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നതായി ബാങ്കുകള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്നുളള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ക്ക് പാകിസ്താനില്‍ നേരത്തെ തന്നെ നിരോധനം നിലവിലുളളതാണ്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം ഡിടിഎച്ച് സര്‍വ്വീസുകളെ മാത്രമേ ബാധിക്കുകയുളളൂ എന്നാണ് പാകിസ്താന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ചെയര്മാന് ആയ അബ്സാര്‍ ആലം വ്യക്തമാക്കുന്നത്. ഡിടിഎച്ച് സൗകര്യമുളളവര് കൂടുതലും ഇന്ത്യയില്‍ നിന്നുളള കണ്ടന്റുകളാണ് ഉപയോഗിക്കുന്നത് എന്നും ഇവര്‍ ഓണ്‍ലൈന്‍ പെയ്മെന്റുകളെ ആണ് ആശ്രയിക്കുന്നത് എന്നും അബ്സാര്‍ ആലം പറയുന്നു. ഉപഭോക്താക്കള്‍ക്ക് പാകിസ്താനില്‍ നിന്ന് പേയ്മെന്റുകള്‍ നടത്താനാകില്ലെങ്കിലും യുഎഇ അടക്കമുളള മറ്റ് രാജ്യങ്ങള്‍ വഴി നടത്താവുന്നതാണ്.
പ്രായപൂർത്തിയാകും മുമ്പ് മക്കളെ കോടീശ്വരന്മാരാക്കാം, നിങ്ങൾ ചെയ്യേണ്ടത് എന്ത്?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
