ഇന്ന് ശിശു ദിനം, അടുത്ത 10 മുതൽ 15 വർഷത്തിന് ശേഷം മക്കളുടെ ആവശ്യങ്ങൾക്കായി പിൻവലിക്കാവുന്ന തരത്തിൽ ഒരു നിക്ഷേപ മാർഗമാണ് നിങ്ങൾ തേടുന്നതെങ്കിൽ എസ്‌ഐപി വഴിയുള്ള മ്യൂച്വൽ ഫണ്ടുകളാകും ഏറ്റവും അനുയോജ്യം. അല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം അടിസ്ഥാനമാക്കിയുള്ള നിക്ഷേപത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
ലക്ഷ്യത്തെ അടിസ്ഥാനമാക്കി നിക്ഷേപം
കുട്ടികളുടെ വിദ്യാഭ്യാസത്തിനായാണ് നിക്ഷേപം നടത്തുന്നതെങ്കിൽ മാതാപിതാക്കൾ ലക്ഷ്യത്തെ അടിസ്ഥാനമാക്കി നിക്ഷേപം നടത്തണം. സമീപകാലത്ത്, ഓഹരി നിക്ഷേപം അസ്ഥിരമാണെന്ന് തോന്നാം. എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ 12-15 ശതമാനം വരുമാനം നേടാൻ കഴിയുന്ന ഒരേയൊരു നിക്ഷേപ മാർഗമാണ് ഓഹരികൾ.
ഓഹരി നിക്ഷേപം
ബിഎസ്‌ഇ ബെഞ്ച്മാർക്ക് സെൻസെക്സും എൻഎസ്‌ഇ നിഫ്റ്റിയും റെക്കോർഡ് ഉയർന്ന നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സെൻസെക്സ് ഈ വർഷം നവംബർ എട്ടിന് 40,749 എന്ന റെക്കോഡ് നേട്ടം രേഖപ്പെടുത്തി. അതേസമയം, ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 17 ശതമാനവും 30 ശതമാനവും കുറഞ്ഞു.
മ്യൂച്വൽ ഫണ്ട് നിക്ഷേപം
മ്യൂച്വൽ ഫണ്ടുകളിലെ എസ്‌ഐപി നിക്ഷേപമാണ് മറ്റൊരു മികച്ച മാർഗം. മ്യൂച്വൽ ഫണ്ടുകളിൽ നിങ്ങൾക്ക് 50 ശതമാനം വീതം ലാർജ് ക്യാപുകളിലും മിഡ്‌ക്യാപുകളിലും നിക്ഷേപിക്കാം. കഴിഞ്ഞ 10 വർഷത്തിനിടയിൽ ശരാശരി മിഡ്‌ക്യാപ് മ്യൂച്വൽ ഫണ്ടുകൾ പ്രതിവർഷം ശരാശരി 14 ശതമാനം വരുമാനം നൽകുന്നുണ്ട്. ടെക്നോളജി, ഫാർമ, സ്മോൾകാപ്പ്, ബാങ്കിംഗ് മേഖലയെ അടിസ്ഥാനമാക്കിയുള്ള ഫണ്ടുകൾ യഥാക്രമം 13.37 ശതമാനം, 12.87 ശതമാനം, 12.10 ശതമാനം, 9.43 ശതമാനം എന്നിങ്ങനെയാണ് വരുമാനം നൽകുന്നത്.
18-ാം വയസ്സിൽ കോടീശ്വരനാകാം
നിങ്ങളുടെ കുട്ടിക്ക് 18 വയസ്സ് തികയുമ്പോഴേക്കും കോടീശ്വരനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുട്ടി ജനിച്ചയുടനെ 5,000 രൂപ വീതം കുട്ടിയുടെ പേരിൽ നിക്ഷേപിക്കാൻ ആരംഭിക്കണം. ഓരോ വർഷവും ശരാശരി ഈ നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് 12% വരുമാനം ലഭിക്കുകയാണെങ്കിൽ, 18 വർഷത്തിനുള്ളിൽ കുട്ടി കോടീശ്വരനാകും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications