പുതിയ വ്യാപാര ആഴ്ചയുടെ തുടക്കം വന്‍ തകര്‍ച്ചയോടെ. പണപ്പെരുപ്പവും അതിനെ തുടര്‍ന്നുള്ള പലിശ നിരക്ക് വര്‍ധനവിന്റെയും ഭീഷണിയുടെ പിന്നാലെ ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച ആശങ്കകളും വിപണികളെ പിന്നോട്ടടിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏപ്രില്‍ മാസത്തിന് ശേഷം വിപണിയില്‍ ദൃശ്യമായ ഏറ്റവും വലിയ തകര്‍ച്ചയെയാണ് നിക്ഷേപകര്‍ അഭിമുഖീകരിച്ചത്. ഇന്നു മാത്രം 9.37 ലക്ഷം കോടി രൂപയിലേറെ നഷ്ടമാണ് നിക്ഷേപകരുടെ ആസ്തികളില്‍ നേരിട്ടിരിക്കുന്നത്. ഇന്ന് പ്രധാന സൂചികകളായ നിഫ്റ്റി 371 പോയിന്റ് ഇടിഞ്ഞ് 16,614-ലും സെന്‍സെക്സ് 1,189 പോയിന്റ് താഴ്ന്ന് 55,822-ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ബാങ്ക്- നിഫ്റ്റി, 6 മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് വന്നിരിക്കുകയാണ്. ഒടുവില്‍ ബാങ്ക് നിഫ്റ്റി 1,178 പോയിന്റ് താഴ്ന്ന് 34,439-ല്‍ ക്ലോസ് ചെയ്തു.
നഷ്ടക്കഥ
ആഗോള വിപണിയിലെ ഇടിവും ആഭ്യന്തര വിപണികളെ പ്രതികൂലമായി സ്വാധീനിച്ചു. വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്‍പ്പനയും വിപണിയുടെ തിരിച്ചു വരവിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വിപണിയിലുണ്ടായ ചാഞ്ചാട്ടങ്ങളിലൂടെ നിക്ഷേപകരുടെ ആസ്തികളില്‍ ഏകദേശം 25 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഒക്ടോബര്‍ 18-ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന ആകെ ഓഹരികളുടെ വിപണി മൂല്യം 274.69 ലക്ഷം കോടി രൂപയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായുള്ള വിപണിയിലെ ഇടിവോടെ, അത് 250 ലക്ഷം കോടി രൂപയായി കുറഞ്ഞു.
മാര്‍ക്കറ്റ് മൂവ്മെന്റ്
എല്ലാ വിഭാഗം ഓഹരികളിലും കനത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടു. ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, മെറ്റല്‍, റിയാല്‍റ്റി എന്നീ സെക്ടര്‍ സൂചികകളില്‍ 4 മുതല്‍ 6 ശതമാനം വരെ നഷ്ടം രേഖപ്പെടുത്തി. എഫ്എംസിജി, ഐടി, ഫാര്‍മ എന്നീ വിഭാഗങ്ങളില്‍ നഷ്ടത്തിന്റെ തോത് താരതമ്യേന കുറവായിരുന്നു. നിഫ്റ്റിയിലെ മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകള്‍ 5 ശതമാനത്തോളം ഇടിഞ്ഞു. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് അളക്കുന്ന സൂചികയായ വിക്സ് (VIX) 20 ശതമാനത്തോളം ദിനവ്യാപാരത്തിനിടെ കുതിച്ച് കയറിയിരുന്നു. ഒടുവില്‍ 15 ശതമാനം ഉയര്‍ന്ന് 18.87-ലാണ് വിക്സ് ക്ലോസ് ചെയ്തത്.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,126 ഓഹരികളില്‍ 1,846 ഓഹരികളില്‍ വിലയിടിവും 226 ഓഹരികളില്‍ വില വര്‍ധനവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.12 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും കടുത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടുവെന്നാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഇത്രയധികം താഴ്ന്നതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 3 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 47 കമ്പനികളുടെ ഓഹരികളും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 3 എണ്ണം മാത്രമാണ് നേട്ടം കരസ്ഥമാക്കിയത്. ഫാര്‍മ ലാര്‍ജ് കാപ് സ്റ്റോക്ക് ആയ സിപ്ല, 4 ശതമാനത്തിലധികം ഉയര്‍ന്നു. ഹിന്ദ് യൂണിലിവര്‍, ഡോ. റെഡ്ഡീസ് എ്ന്നിവ ഒരു ശതമാനത്തിലേറെയും വില വര്‍ധന രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 47 എണ്ണവും വിലയിടിവ് രേഖപ്പെടുത്തി. ബിപിസിഎല്‍ 6 ശതമാനത്തിലധികവും ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോര്‍സ് എന്നിവ 5 ശതമാനത്തിലധികവും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ എ്ന്നിവ 4 ശതമാനത്തിലധികവും തിരിച്ചടി നേരിട്ടു. ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഐഒസി, ഹീറോ മോട്ടോ കോര്‍പ്, ശ്രീ സിമന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, അദാനി പോര്‍ട്ട്സ്, ഗ്രാസിം, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications