39- 42 രൂപയുടെ കുഞ്ഞന്‍ ഐപിഒ ഇന്നു മുതല്‍; അറിയേണ്ട 10 കാര്യങ്ങള്‍; പരീക്ഷിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ കഴിഞ്ഞ വര്‍ഷം പ്രാഥമിക ഓഹരി വില്‍പനയുടെ (IPO) പ്രളയം തന്നെയായിരുന്നു. 70-ഓളം മുന്‍നിര കമ്പനികളാണ് ഓഹരി വില്‍പനയുമായി പ്രാഥമിക വിപണിയെ സമീപിച്ചത്. വിപണിയിലെ അഭൂതപൂര്‍വമായ കുതിപ്പായിരുന്നു ഐപിഒകളുടേയും എണ്ണം വര്‍ധിക്കുന്നതില്‍ മുഖ്യഘടകമായി വര്‍ത്തിച്ചത്. എന്നാല്‍ 2022-ല്‍ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് കടന്നതോടെ കഴിഞ്ഞ വര്‍ഷത്തെ അത്രയും ഐപിഒകള്‍ അവതരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ മൂലധന വിപണിയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ, എല്‍ഐസിയിലൂടെ അവതിരിക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഈയൊരു പശ്ചാത്തലത്തില്‍ പ്രാഥമിക വിപണി വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്. അതേസമയം ഇന്നു മുതല്‍ ഓഹരികള്‍ക്കായി ബിഡ്ഡിങ് ആരംഭിക്കുന്ന ഒരു ഐപിഒ-യെ പരിചയപ്പെടുത്തുകയാണിവിടെ.

പാരദീപ് ഫോസ്‌ഫേറ്റ്‌സ്

പാരദീപ് ഫോസ്‌ഫേറ്റ്‌സ്

യൂറിയ-ഇതര കാര്‍ഷിക വളങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ സ്വകാര്യ മേഖലാ കമ്പനിയാണ് പാരദീപ് ഫോസ്‌ഫേറ്റ്‌സ്. 1981-ലാണ് തുടക്കം. നിലവില്‍ ഫോസ്‌ഫേറ്റ് അധിഷ്ടിത വളങ്ങള്‍ നിര്‍മിക്കുന്നതില്‍ രണ്ടാം സ്ഥാനത്താണ്. ഡൈ-അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി), എന്‍പികെ അധിഷ്ടിത വളങ്ങള്‍ എന്നിവയാണ് പ്രധാന ഉത്പന്നങ്ങള്‍. ജയ്് കിസാന്‍- നവരത്‌ന, നവരത്‌ന എന്നിവയാണ് കമ്പനിയുടെ പ്രധാന ബ്രാന്‍ഡുകള്‍. ഒഡീഷയിലെ പാരദീപിലാണ് കമ്പനിയുടെ പ്രധാന നിര്‍മാണശാല പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ 14 സംസ്ഥാനങ്ങളിലായി 11 മേഖലാ മാര്‍ക്കറ്റിങ് ഓഫീസുകളും 468 സംഭരണ കേന്ദ്രങ്ങളും 4,700-ലേറെ ഡീലര്‍മാരും 67,000 റീട്ടെയിലര്‍ വില്‍പനക്കാരും ഉള്‍പ്പെടുന്ന ശക്തമായ വിതരണ ശൃംഖലയാണുള്ളത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുള്ളതും കമ്പനിയുടെ ശ്രദ്ധേയനേട്ടമാണ്.

ഐപിഒ

ആകെ 1,500 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കുന്നത്. മേയ് 17 മുതല്‍ 19 വരെ ഓഹരികള്‍ക്കായി അപേക്ഷിക്കാം. ഓഹരിയൊന്നിന് 39- 42 രൂപയ്ക്കും ഇടയില്‍ അപേക്ഷിക്കാം (ഐപിഒയില്‍ ഇരട്ടിയിലധികം അപേക്ഷകര്‍ വരുന്നുണ്ടെങ്കില്‍ ഓഹരിക്ക് നിര്‍ദേശിച്ചിട്ടുള്ള ഉയര്‍ന്ന വിലയിലായിരിക്കും ഓഹരികള്‍ സാധാരണ ഇഷ്യൂ ചെയ്യുക). 350 ഓഹരികളുടെ ഗുണിതങ്ങളായി (Lot) വേണം അപേക്ഷിക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ള 19.55 ശതമാനം ഓഹരികള്‍ ഈ ഐപിഒയിലൂടെ വിറ്റഴിക്കും. നിലവില്‍ സുവാരി മാരോക് ഫോസ്‌ഫേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ZMMPPL) കൈവശമാണ് കമ്പനിയുടെ 80.45 ശതമാനം ഓഹരികളും ഉള്ളത്.

അതായത്, കേന്ദ്രസര്‍ക്കാരിന്റെ പക്കലുള്ള 11.2 കോടി ഓഹരികളും സുവാരി മാരോക്കിന്റെ പക്കലുള്ള 60 ലക്ഷം ഓഹരികളും ഓഫര്‍ ഫോര്‍ സെയില്‍ (OFS) മുഖേനയാണ് പൊതുജനങ്ങള്‍ക്കും മറ്റു നിക്ഷേപകര്‍ക്കുമായി സമര്‍പ്പിക്കുന്നത്.

ഏഞ്ചല്‍ വണ്‍

പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചല്‍ വണ്‍, പാരദീപ് ഫോസ്‌ഫേറ്റ് ഐപിഒയ്ക്ക് 'ന്യൂട്രല്‍' റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന നിര്‍ദിഷ്ട വിലയായ 42 രൂപയ്ക്കാണ് ഓഹരി ഇഷ്യൂ ചെയ്യുന്നതെങ്കില്‍ 2021 സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 15.3 നിരക്കിലാണ് പിഇ അനുപാതം. വിപണിയിലെ എതിരാളികളുടെ ഏകദേശം വാല്യൂവേഷന്‍ നിലവാരത്തിലാണിത്. നിലവില്‍ അസംസ്‌കൃത വസ്തുക്കള്‍ക്ക് അനുഭവപ്പെടുന്ന വിലക്കയറ്റവും ഇത് ഭാവി പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതകളും കണക്കിലെടുത്താണ് ന്യൂട്രല്‍ റേറ്റിങ് നല്‍കുന്നതെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.

Also Read: വിപണി നീക്കം മുന്‍കൂട്ടി കാണാന്‍ സാമ്പത്തിക സ്ഥിതിവിവര കണക്കുകളെ എങ്ങനെ വ്യാഖ്യാനിക്കണം?Also Read: വിപണി നീക്കം മുന്‍കൂട്ടി കാണാന്‍ സാമ്പത്തിക സ്ഥിതിവിവര കണക്കുകളെ എങ്ങനെ വ്യാഖ്യാനിക്കണം?

 അറ്റാദായം

അതേസമയം കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷങ്ങളിലും അറ്റാദായം വര്‍ധിക്കുന്നത് പ്രകടമാണ്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസത്തെ വരുമാനം 5,973.68 കോടിയും അറ്റാദായം 362.78 കോടിയുമാണ്. ഗോവയിലെ പദ്ധതി ഏറ്റെടുക്കുന്നതിനു വേണ്ട ധനസഹായത്തിനും നിലവിലുള്ള കടബാധ്യതലഉം വായ്പകളും മുന്‍കൂട്ടി തിരിച്ചടയ്ക്കാനും സാധാരണ കോര്‍പ്പറേറ്റ് കാര്യങ്ങള്‍ക്കും വേണ്ടിയാവും ഐപിഒയിലൂടെ സമാഹരിക്കുന്ന വരുമാനം വിനിയോഗിക്കുക എന്ന് പാരദീപ് ഫോസ്‌ഫേറ്റ് കമ്പനി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

Also Read: 'ഉരച്ചു നോക്കിയാലറിയാം മാറ്റ്'; ചാഞ്ചാട്ടത്തിനിടെ ഓഹരി തെരഞ്ഞെടുക്കുന്നതിനുള്ള 5 നിയമങ്ങള്‍Also Read: 'ഉരച്ചു നോക്കിയാലറിയാം മാറ്റ്'; ചാഞ്ചാട്ടത്തിനിടെ ഓഹരി തെരഞ്ഞെടുക്കുന്നതിനുള്ള 5 നിയമങ്ങള്‍

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയതും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Paradeep IPO: Bidding Starts From May 17th Price Band 39-42 Rs Check Ratings And Other Details

Paradeep IPO: Bidding Starts From May 17th Price Band 39-42 Rs Check Ratings And Other Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X