ഓഹരി വിപണി പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് പോവുകയാണ്. ഭരണ തുടർച്ച പ്രവചിച്ചുള്ള എക്‌സിറ്റ് പോൾ ഫലങ്ങളാണ് കുതിപ്പിന് കാരണം. വരും ദിവസങ്ങളിൽ വിപണി കൂടുതൽ മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ 100 രൂപയിൽ താഴെയുള്ള ഒരു മൾട്ടിബാഗർ ഓഹരിയെ നമുക്ക് പരിചയപ്പെടാം.
പാരാമൗണ്ട് കേബിൾസ്
രാജ്യത്തെ കേബിളുകളുടെയും വയറുകളുടെയും മുൻനിര നിർമ്മാതാക്കളാണ് പാരാമൗണ്ട് കേബിൾസ്. ഇന്ത്യൻ റെയിൽവേയ്ക്ക് പ്രത്യേക കേബിളുകൾ വിതരണം ചെയ്യുന്ന സ്മോൾക്യാപ് കമ്പനിയാണിത്. ബിഎസ്ഇ വെബ്‌സൈറ്റ് പ്രകാരം ജൂൺ 2 വരെ കമ്പനിയുടെ വിപണി മൂല്യം 2,365.81 കോടി രൂപയാണ്.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 75.50 രൂപ എന്നതാണ് നിലവിൽ പാരാമൗണ്ട് കേബിൾസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തോളം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. 3.81 ശതമാനമാണ് ഒരു മാസത്തെ വളർച്ച. ആറ് മാസത്തിനിടെ 19.88 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. ഒരു വർഷത്തിനിടെ ഏകദേശം 100 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.

രണ്ട് വർഷത്തിനുള്ളിലെ വളർച്ച 550 ശതമാനമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 37900 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 116.70 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 34.07 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
എക്സിറ്റ് പോൾ കരുത്തിൽ വിപണിക്ക് റിക്കോഡ് നേട്ടം
എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പുതിയ ഉയരങ്ങൾ താണ്ടിയിരിക്കുകയാണ് ആഭ്യന്തര ഓഹരി സൂചികകൾ. നിഫ്റ്റിയെയും സെൻസെക്സും എക്കാലത്തെയും ഉയർന്ന ലെവലിലെത്തി. വ്യാപാരമധ്യേ നിഫ്റ്റി 23,338 എന്ന എക്കാലത്തെയും ഉയർന്ന നിലയിലും സെൻസെക്‌സ് 76,738 എന്ന പുതിയ ഉയരത്തിലും എത്തി. സെൻസെക്സ് 2,507.47 പോയിൻ്റ് അഥവാ 3.39 ശതമാനം ഉയർന്ന് 76,468.78ലും നിഫ്റ്റി 733.20 പോയിൻ്റ് അഥവാ 3.25 ശതമാനം ഉയർന്ന് 23,263.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മികച്ച ജിഡിപി ഡാറ്റ, നേരത്തെയുള്ള മൺസൂൺ, ഉയർന്ന ജിഎസ്ടി ശേഖരണം, പോസിറ്റീവ് ആഗോള വിപണികൾ എന്നിവയും റാലിക്ക് ആക്കം കൂട്ടി. അദാനി പോർട്ട്‌സ്, എൻടിപിസി, എസ്‌ബിഐ, പവർ ഗ്രിഡ് കോർപ്പ്, ഒഎൻജിസി എന്നിവ നിഫ്റ്റിയിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫോസിസ്, എൽടിഐമൈൻഡ്‌ട്രീ, എച്ച്‌സിഎൽ ടെക്‌നോളജീസ്, നെസ്‌ലെ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ് എന്നിവ നഷ്ടത്തിലായി.
സെക്ടറൽ സൂചികകൾ
നിഫ്റ്റി ക്യാപിറ്റൽ ഗുഡ്‌സ്, പിഎസ്‌യു ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, പവർ, റിയൽറ്റി എന്നിവ 5-8 ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 3.5 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 2 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ-ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം മുൻ ദിവസത്തെ 412.12 ലക്ഷം കോടി രൂപയിൽ നിന്ന് 426.31 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതോടെ നിക്ഷേ പസമ്പത്ത് 14.18 ലക്ഷം കോടി രൂപ വർദ്ധിച്ചു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications