കഴിഞ്ഞ കുറേ നാളുകളായി ഓഹരി വിപണിയിൽ നിന്നും മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികളിൽ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് ഡിഫൻസ് അഥവാ പ്രതിരോധം. ഇന്ത്യയുടെ ഡിഫൻസ് സെക്ടറിന്‍റെ ചുവട് പിടിച്ച് തന്നെയാണ് കമ്പനികളും വലിയ നേട്ടങ്ങൾ കൊയ്തത്. വരും വർഷങ്ങളിൽ പ്രതിരോധ മേഖലയുടെ വളർച്ചയ്ക്ക് വേഗം കൂടും എന്നുള്ളത് കൊണ്ടു തന്നെ അതിൽ നിന്നും നേട്ടമുണ്ടാക്കാനുള്ള പദ്ധതികൾ ഇപ്പോഴേ കമ്പനികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കമ്പനികളിലൊന്നാണ് പരസ് ഡിഫൻസ് & സ്പേസ് ടെക്നോളജീസ്.
പാദഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്. കമ്പനിയെക്കുറിച്ചും ഓഹരി വിപണിയിലെ പ്രകടനത്തെക്കുറിച്ചും നമുക്ക് വിശദമായി പരിശോധിക്കാം.
പരസ് ഡിഫൻസ് & സ്പേസ് ടെക്നോളജീസ്
വിവിധ തരം പ്രതിരോധ ഉപകരണങ്ങൾ, സ്പേസ് എൻജിനീയറിങ് പ്രൊഡക്ട്സ് & സൊല്യൂഷൻസ് തുടങ്ങിയവയുടെ ഡിസൈൻ, ഡെവലപ്മെന്റ്, നിർമാണം, ടെസ്റ്റിങ് തുടങ്ങിയവയാണ് കമ്പനിയുടെ ബിസിനസ്. നാല് പ്രധാന സെഗ്മെന്റുകളിലാണ് കമ്പനിക്ക് ബിസിനസുള്ളത്. ഡിഫൻസ് & സ്പേസ് ഒപ്റ്റിക്സ്, ഡിഫൻസ് ഇലക്ട്രോണിക്സ്, ഹെവി എൻജിനീയറിങ്, ഇലക്ട്രോമാഗ്നറ്റിക് പൾസ് പ്രൊട്ടക്ഷൻ സൊല്യൂഷൻസ് തുടങ്ങിയവയാണ് അവ.

വരുമാനത്തിൽ വമ്പൻ കുതിപ്പ്
കമ്പനിയുടെ ഏകീകൃത അറ്റാദായം മുൻ പാദത്തിലെ 58.6 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 24 സാമ്പത്തിക വർഷത്തിൽ 63.82 ശതമാനം ഉയർന്ന് 96 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 24.17 ശതമാനം വർധിച്ച് 79.69 കോടി രൂപയായി.
ഓഹരി വിപണിയിലെ പ്രകടനം
8 ശതമാനത്തോളം മുന്നേറ്റമാണ് ഓഹരി വിപണിയിൽ തിങ്കളാഴ്ച പരസ് ഡിഫൻസ് & സ്പേസ് ടെക്നോളജീസ് ഉണ്ടാക്കിയത്. എൻഎസ്ഇയിൽ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 928 രൂപയിലെത്തി. എന്നാൽ പിന്നീട് നേരിയ തോതിൽ താഴ്ന്നു. നിലവിൽ 4.52 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 897.95 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 11.75 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 22.45 ശതമാനമാണ് ഒരു മാസത്തെ വളർച്ച.
2024-ൽ ഇതുവരെ 17.88 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു. 27.55 ശതമാനമാണ് ആറ് മാസത്തെ നേട്ടം. ഒരു വർഷത്തിനിടെ 78.54 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും പരസ് ഡിഫൻസ് & സ്പേസ് ടെക്നോളജീസ് ഓഹരിക്ക് സാധിച്ചു. 496.05 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

വിദഗ്ധരുടെ വിശകലനം
2024 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം പരസ് ഡിഫൻസ് & സ്പേസ് ടെക്നോളജീസിൽ 58.94 ശതമാനം ഓഹരി ഇന്ത്യാ ഗവൺമെൻ്റിന് ഉണ്ട്. കമ്പനിയുടെ ഭാവി സാധ്യതകളെക്കുറിച്ച് നിക്ഷേപകർ ശുഭാപ്തിവിശ്വാസത്തിലാണ്. കമ്പനിയുടെ ശക്തമായ വിൽപ്പന വളർച്ചയും പ്രതിരോധ, ബഹിരാകാശ സാങ്കേതിക മേഖലകളിലെ ദീർഘകാല വിപുലീകരണത്തിനുള്ള സാധ്യതയും ഉൾപ്പെടെ വിവിധ ഘടകങ്ങളാണ് ഈ അപ്രതീക്ഷിത വിപണി പ്രതികരണത്തിന് കാരണമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications