ഭാവിയിൽ വലിയ കുതിപ്പിലേക്കെത്തുമെന്ന് പൊതുവിൽ വിലയിരുത്തുന്ന ഓഹരി വിഭാഗമാണ് പ്രതിരോധം അഥവാ ഡിഫൻസ്. കഴിഞ്ഞ കുറേ നാളുകളായി ഭൂരിപക്ഷം ഡിഫൻസ് ഓഹരികളും നേട്ടത്തിലാണ്. കേന്ദ്രസർക്കാർ നയങ്ങളുടെ പിൻബലത്തോടെയാണ് ഈ കുതിപ്പ്. ചൊവ്വാഴ്ച ഓഹരി വിപണിയിൽ വലിയ നേട്ടം കൊയ്ത ഡിഫൻസ് ഓഹരിയാണ് പാരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസ്. ആദ്യ സെഷനിൽ തന്നെ ഏകദേശം 20 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. എന്താണ് മുന്നേറ്റത്തിന്‍റെ കാരണമെന്നും നിലവിലെ ഓഹരി വില എത്രയാണെന്നും നമുക്ക് നോക്കാം.
മുന്നേറ്റത്തിന് കാരണം
കമ്പനിയുടെ 7.06 ലക്ഷം ഓഹരികൾ ഒരു ഇടപാടിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് . ഏകദേശം 88.7 കോടി രൂപയാണ് ഇടപാട് മൂല്യം. എന്നാൽ ആരാണ് ഓഹരികൾ വാങ്ങിയത് എന്നതിനെ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
മൾട്ടിബാഗർ ഓഹരി
എൻഎസ്ഇയിൽ 1,388.25 രൂപ എന്നതാണ് നിലവിൽ പാരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 54.42 ശതമാനം നേട്ടമാണ് ഓഹരിക്കുണ്ടായത്. ഒരു മാസത്തിനിടെ 77.31 ശതമാനവും ഓഹരി വളർന്നു. 83.67 ശതമാനം നേട്ടമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്. ആറ് മാസത്തിനിടെ 85.24 ശതമാനവും ഓഹരി മുന്നേറി.
ഒരു വർഷത്തിനിടെ 126 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് പാരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസ് ഓഹരി നൽകിയത്. 1,388.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 582.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ചെറിയ സമയം, വലിയ കുതിപ്പ്
അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റി (എഡിഐഎ) ബൾക്ക് ഡീലുകളിലൂടെ കമ്പനിയുടെ 1.44 ശതമാനം ഓഹരികൾ നേടിയതിനെത്തുടർന്ന് കഴിഞ്ഞ സെഷനിൽ 20 ശതമാനം വളർച്ച നേടാൻ പാരസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസിന് സാധിച്ചിരുന്നു. കഴിഞ്ഞ അഞ്ച് സെഷനുകളിലായി 56 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
പരസ് ഡിഫൻസ് & സ്പേസ് ടെക്നോളജീസ്
വിവിധ തരം പ്രതിരോധ ഉപകരണങ്ങൾ, സ്പേസ് എൻജിനീയറിങ് പ്രൊഡക്ട്സ് & സൊല്യൂഷൻസ് തുടങ്ങിയവയുടെ ഡിസൈൻ, ഡെവലപ്മെന്റ്, നിർമാണം, ടെസ്റ്റിങ് തുടങ്ങിയവയാണ് കമ്പനിയുടെ ബിസിനസ്. നാല് പ്രധാന സെഗ്മെന്റുകളിലാണ് കമ്പനിക്ക് ബിസിനസുള്ളത്. ഡിഫൻസ് & സ്പേസ് ഒപ്റ്റിക്സ്, ഡിഫൻസ് ഇലക്ട്രോണിക്സ്, ഹെവി എൻജിനീയറിങ്, ഇലക്ട്രോമാഗ്നറ്റിക് പൾസ് പ്രൊട്ടക്ഷൻ സൊല്യൂഷൻസ് തുടങ്ങിയവയാണ് അവ.

2024 മാർച്ച് വരെ, കമ്പനിയുടെ പ്രൊമോട്ടർമാർ ബിസിനസിൽ 58.94% ഓഹരി നിലനിർത്തി.
2500 കോടിയുടെ ഓർഡർ ബുക്ക്
കമ്പനിയുടെ ഓർഡർ ബുക്ക് നിലവിലെ 600 കോടി രൂപയിൽ നിന്ന് 2,500 കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി പാരാസ് ഡിഫൻസ് മാനേജ്‌മെൻ്റ് അറിയിച്ചു. 25 ശതമാനം മുതൽ 30 ശതമാനം വരെ വാർഷിക വളർച്ചാ നിരക്കും അവർ പ്രവചിക്കുന്നു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിരോധ കയറ്റുമതിയിൽ 50,000 കോടി രൂപ കൈവരിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഡിഫൻസ് ഓഹരി വിപണി ശ്രദ്ധ നേടിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ



Click it and Unblock the Notifications