കോവിഡിന് ശേഷം ഉണരുന്ന സമ്പദ്‍വ്യവസ്ഥ, ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം വർധിക്കുന്നത് എന്നിവയാണ് വിദേശ രാജ്യങ്ങളിൽ കോവിഡാന്തരം തൊഴിലവസരങ്ങൾ വർധിക്കാനുള്ള കാരണം. ഇന്ത്യക്കാരുടെ ഉന്നത വിദ്യാഭ്യാസ യോഗ്യത, തൊഴിൽ നൈപുണ്യം എന്നിവ വിദേശ തൊഴിൽ വിപണിയിൽ മുന്നിട്ട് നിർത്തുന്നുണ്ട്. യൂറോപ്പിലും അമേരിക്കൻ നാടുകളിലും അടക്കം വിവിധയിടങ്ങളിൽ തൊഴിൽ ഇന്ത്യക്കാരുടെ സാന്നിധ്യത്തിന് കാരണവും ഇത് തന്നെയാണ്.
ഇത്തരത്തിൽ ഇന്ത്യക്കാർ കൂടുതലായി കാണുന്നൊരിടമാണ് കാനഡ. ഈ വടക്കേ അമേരിക്കൻ രാജ്യത്ത് ഇന്ത്യൻ സമൂഹം വളരെ ശക്തവുമാണ്. ഇതിനാൽ പുതുതായി കാനഡയിലേക്ക് പോകാൻ ഒരുങ്ങുന്നവർക്ക് പരിചയ കുറവ് തോന്നേണ്ട ആവശ്യം തന്നെയില്ല. കാനഡയിൽ ജോലി നോക്കുന്നവരാണെങ്കിൽ സർക്കാർ മേഖലയിലുള്ള ഈ തൊഴിൽ ഉപകാരപ്പെടും.

അവസരം ദേശിയ പാർക്കുകളിൽ
ദേശീയ പാർക്കുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തമുള്ള ഫെഡറൽ ഏജൻസിയായ പാർക്ക്സ് കാനഡയാണ് വിവിധ ഒഴിവുകളിലേക്ക് തൊഴിലവസരങ്ങൾ ക്ഷണിച്ചിട്ടുള്ളത്. കാനഡയിലെ നാഷണൽ പാർക്കുകളിലേക്കാണ് അവസരം. മണിക്കൂറിനാണ് ശമ്പളം കണക്കാക്കുന്നത്. കാനഡയിലുടനീളമുള്ള ദേശീയ പാർക്കുകൾ, ദേശീയ ചരിത്ര സ്ഥലങ്ങൾ, ദേശീയ സമുദ്ര സംരക്ഷണ മേഖലകൾ, നഗര പാർക്കുകൾ എന്നിവിടങ്ങളിൽ തൊഴിലവസരമുണ്ട്.
അവസരങ്ങൾ ഈ മേഖലയിൽ
പാർക്ക്സ് കാനഡ പ്ലംബർ, മരപ്പണിക്കാർ, ഇലക്ട്രീഷ്യൻ, ഹെവി-ഡ്യൂട്ടി മെക്കാനിക്ക്, മെക്കാനിക്ക്, വാട്ടർ ഓപ്പറേറ്റർ, പെയിന്റർ, ഡ്രൈവർമാർ/ഓപ്പറേറ്റർമാർ, കരകൗശല വിദഗ്ധർ എന്നി തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. പൈതൃക സംരക്ഷണം, മികച്ച സന്ദർശക അനുഭവങ്ങൾ ഉറപ്പാക്കൽ എന്നിവയോടൊപ്പം പാർക്കുകളിലെ തനതായ അടിസ്ഥാന സൗകര്യങ്ങൾ പരിപാലിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ജോലികളിലാണ് ഏർപ്പെടേണ്ടി വരിക.
ശമ്പളം
ജോലിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലത്തെ അനുസരിച്ച് പാർക്ക്സ് കാനഡ നൽകുന്ന ശമ്പളം പ്രതിവർഷം 52,662 ഡോളർ മുതൽ 64,070 ഡോളർ വരെ വരും. മണിക്കൂറിന് 24.98 ഡോളർ മുതൽ 37.75 ഡോളർ വരെ ശമ്പളം (1551.86 രൂപ മുതൽ 2345.18 രൂപ വരെ) ലഭിക്കും.
മണിക്കൂറിന് 37.75 ഡോളർ എന്ന ശമ്പളത്തിൽ ആഴ്ചയിൽ 40 മണിക്കൂർ ജോലി ചെയ്താൽ പ്രതിവർഷം $78,520 സമ്പാദിക്കാം. 48,77,970 ലക്ഷം രൂപ വരുമിത്. മാസ്‌ത്തിൽ കണക്കാക്കിയാൽ 4 ലക്ഷത്തിൽ കൂടുതൽ സമ്പാദിക്കാം.
എങ്ങനെ അപേക്ഷിക്കാം
അവസരങ്ങൾ ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ പാർക്ക് കാനഡ അവസരങ്ങളിലേക്ക് അപേക്ഷിക്കാൻ സാധിക്കും. വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം വൈദഗ്ധ്യമുള്ള മേഖല തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ജോലി സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. 2023 ഡിസംബർ 31 വരെ അപേക്ഷിക്കാൻ സാധിക്കും. തൊഴിൽ വിശദാംശങ്ങൾ ഒറ്റനോട്ടത്തിൽ നോക്കാം.
കമ്പനി: പാർക്ക്സ് കാനഡ
ശമ്പളം: മണിക്കൂറിന് $24.98 മുതൽ $37.75, അല്ലെങ്കിൽ പ്രതിവർഷം $52,662 മുതൽ $64,070 വരെ
അപേക്ഷകർ: അപ്രന്റീസുകളോ ട്രേഡ് തൊഴിലാളികൾക്കോ അപേക്ഷിക്കാം. പ്ലംബർ, മരപ്പണിക്കാർ, ഇലക്ട്രീഷ്യൻ, ഹെവി ഡ്യൂട്ടി മെക്കാനിക്, വാട്ടർ ഓപ്പറേറ്റർമാർ, പെയിന്റർ, ഡ്രൈവർ, വെൽഡർ, കരകൗശല തൊഴിലാളികൾ എന്നിവ ഉൾപ്പെടുന്നു.
അവസരങ്ങൾ എവിടെ: ബാൻഫ് നാഷണൽ പാർക്ക്, യോഹോ നാഷണൽ പാർക്ക്, കൂറ്റെനെ നാഷണൽ പാർക്ക്, റൈഡിംഗ് മൗണ്ടൻ നാഷണൽ പാർക്ക്, ജാസ്പർ നാഷണൽ പാർക്ക്, മൗണ്ട് റെവെൽസ്റ്റോക്ക് നാഷണൽ പാർക്ക്, കേപ് ബ്രെട്ടൺ ഹൈലാൻഡ്സ് നാഷണൽ പാർക്ക് എന്നിവിടങ്ങളിലാണ് അവസരം. അപേക്ഷിക്കാൻ ഈ ലിങ്ക് സന്ദർശിക്കുക.
ആനുകൂല്യങ്ങൾ
രക്ഷാകർതൃ അവധി, അസുഖ അവധി, പണമടച്ചുള്ള അവധി തുടങ്ങിയ ലീവ് പോളിസികൾ തൊഴിലാളികൾക്ക് ലഭിക്കും. ഇതോടൊപ്പം ആരോഗ്യ ഇൻഷൂറൻസ്, പെൻഷൻ പ്ലാനുകൾ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ആനുകൂല്യ പദ്ധതികൾക്കും തൊഴിലാളികൾ അർഹരാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications