ദില്ലി: കൊവിഡ് കാലം മറ്റെല്ലാ മേഖലകളേയും പോലെ വാഹന വിപണിയേയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഒന്നാം തരംഗത്തില്‍ ഉണ്ടായ ദീര്‍ഘമായ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പല കമ്പനികളുടേയും നട്ടെല്ലൊടിച്ചിരുന്നു. രണ്ടാം തരംഗത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഉണ്ടായിലിലെങ്കിലും സംസ്ഥാന അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണുകളും വാഹന വിപണിയെ ബാധിച്ചിരുന്നു.
എന്നാലിപ്പോള്‍ വാഹന വിപണയില്‍ പ്രകടമാകുന്നത് വന്‍ കുതിച്ചു ചാട്ടമാണ്. ആഗോള തലത്തില്‍ വാഹന നിര്‍മാതാക്കള്‍ മറ്റൊരു പ്രതിസന്ധി നേരിടുന്ന കാലത്ത് തന്നെയാണ് ഈ വളര്‍ച്ച എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില്പനയില് റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 45 ശതമാനം! 2020 ജൂലായ് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ആണ് 2021 ജൂലായിലെ കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നത്.
2020 ജൂലായ് മാസത്തില്‍ രാജ്യത്ത് മൊറ്റം വില്‍ക്കപ്പെട്ടത് 1,82,779 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ ആയിരുന്നു. 2020 ജൂലായില്‍ എത്തിയപ്പോള്‍ അത് 2,64,442 യൂണിറ്റ് വാഹനങ്ങള്‍ ആയി. വാഹന വിപണിയുമായി ന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എസ്ഐഎഎം ( സൊസൈറ്റ് ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്വേഴ്സ്) ആണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്.
കൊവിഡ് മഹാമാരി ഇന്ത്യയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ മാത്രമല്ല വാഹന വിപണിയെ പ്രതികൂലമായി സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സെമി കണ്ടക്ടര്‍ ക്ഷാമം അതി രൂക്ഷമാണ്. ഇത്തരമൊരു സാഹചര്യം ഉണ്ടാകാനുള്ള കാരണവും കൊവിഡ് തന്നെയാണ് ചിപ്പ് ക്ഷാമം കാരണം പല വാഹന നിര്‍മാതാക്കള്‍ക്കും ഡിമാന്‍ഡിന് അനുസരിച്ച് വാഹനങ്ങള്‍ എത്തിച്ചുനല്കാന് കഴിയുന്നില്ല എന്നൊരു യാഥാര്‍ത്ഥ്യവും ഉണ്ട്.
സെമികണ്ടക്ടര്‍ ക്ഷാമം വാഹന വിലയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അത് മാത്രമല്ല, മൊത്തത്തിലുള്ള ഉത്പാദന ചെലവിലും വലിയ വര്‍ദ്ധനയാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരേ സമയം തന്നെ സപ്ലൈ ചെയിന്‍ പ്രതിസന്ധികളും ജീവനക്കാരുടെ സുരക്ഷയും പരിപാലിച്ചുകൊണ്ടാണ് വാഹന നിര്‍മാതാക്കള്‍ മുന്നോട്ട് പോകുന്നത് എന്ന് എസ്ഐഎഎ ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന് ലൈവ് മിന്റിനോട് വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ കൊവിഡ് മൂന്നാം തരംഗത്തെ ഉറ്റുനോക്കുകയും ചെയ്യേണ്ടതുണ്ട്.
നേരത്തെ പറഞ്ഞ കണക്കുകള്‍ ആശ്വാസം പകരുന്നതാണെങ്കിലും ആശങ്കയുണര്‍ത്തുന്ന വേറെ ചില കണക്കുകളും ഉണ്ട്. 2021 ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള കണക്കെടുത്താല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില്പന കണക്കുകള്‍ അത്ര പ്രതീക്ഷ നല്‍കുന്നത്. 2016-2017 കാലഘട്ടത്തില്‍ നടന്ന വില്പനയേക്കാള് ഏറെ താഴെയാണിത്. വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത് ഇരുചക്ര വാഹന വിപണിയാണ്. 2010-2011 കാലഘട്ടത്തേക്കാള്‍ താഴെയാണ് ഇരുചക്ര വാഹനങ്ങളുടെ ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള വില്പന. ഓട്ടോറിക്ഷ പോലുള്ള മുച്ചക്ര വാഹനങ്ങളും അല്പം പോലും പ്രതീക്ഷ നല്‍കുന്നില്ല.
ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ മറ്റൊരു ആശങ്കയുണ്ട്. 2020 നെ അപേക്ഷിച്ച് 2021 ജൂലായില്‍ നിര്‍മാതാക്കളില്‍ നിന്ന് ഡീലര്മാരിലേക്കെത്തിയ ഇരുചക്ര വാഹനങ്ങളുടെ എണ്ണത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2020 ജൂലായില്‍ 12,81,354 ഇരുചക്ര വാഹനങ്ങള്‍ ആയിരുന്നു നിര്‍മാതാക്കളില്‍ നിന്ന് ഡീര്മാരിലേക്ക് എത്തിയിരുന്നത്. 2021 ല്‍ അത് 12,53,937 ആയി കുറഞ്ഞു.
മോട്ടോര്വില്പനയിലും ഇത് പ്രകടമാണ്. 2020 ജൂലായില്‍ 8,88,520 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 2021 ജൂലായില്‍ വിറ്റത് 8,37,096 യൂണിറ്റുകള്‍ ആയിരുന്നു. വില്പനയില് ആറ് ശതമാനത്തിന്റെ ഇടിവാണ് പ്രകടമായത്. എന്നാല്‍ സ്കൂട്ടറുകളുടെ വില്പനയില് അല്പം അശ്വസിക്കാനുള്ള വകയുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലായില്‍ വിറ്റുപോയത് 3,34,288 യൂണിറ്റുകള്‍ ആയിരുന്നെങ്കില്‍ ഈ വര്‍ഷം അത് 3,66,292 യൂണിറ്റുകള്‍ ആയി ഉയര്‍ന്നു. 10 ശതമാനത്തിന്റെ വര്‍ദ്ധന.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications