ഓണാവധിക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തവരാണോ? റദ്ദാക്കുമ്പോള്‍ ഇനി ജിഎസ്ടിയും; ചെലവേറും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണാവധിയിലേക്ക് കേരളം കടക്കുകയാണ്. ഓണാഘോഷത്തിന് നാട്ടിലെത്തുക എന്നത് മലയാളിയെ സംബന്ധിച്ച് നിർബന്ധമുള്ള കാര്യവുമാണ്. ഇതിനാൽ ഓണത്തിന് നാട്ടിലെത്താനുള്ള മലയാളിയുടെ ശ്രമങ്ങളിൽ ആദ്യ വഴി ട്രെയിൻ തന്നെയാണ്. ആഘോഷ സമയത്ത് ട്രെയിൻ ടിക്കറ്റ് ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.

 

ഈ സമയങ്ങളിൽ ടിക്കറ്റ് ലഭിക്കാൻ നേരത്തെയുള്ള ബുക്കിം​ഗ് ആവശ്യമാണ്. ഇത്തരത്തിൽ ലഭിച്ച ടിക്കറ്റുകൾ അടിയന്തര സാഹചര്യത്തിൽ റദ്ദാക്കുന്നവരാണെങ്കിൽ ഇനി റദ്ദാക്കൽ ചാർജിനൊപ്പം ചരക്കു സേവന നികുതി (ജിഎസ്ടി)യും നൽകേണ്ടി വരും. ഓണക്കാലത്ത് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് അധിക ചെലവ് ഉണ്ടാകുമെന്ന് ചുരുക്കം. ഇതിന്റെ വിശാദംശങ്ങളാണ് താഴെ. 

പുതിയ സർക്കുലർ

പുതിയ സർക്കുലർ

ഓഗസ്റ്റ് മൂന്നിന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ സ്ഥിര ട്രെയിൻ ടിക്കറ്റുകളോ ഹോട്ടൽ ബുക്കിംഗുകളോ റദ്ദാക്കുന്നതിന് ജിഎസ്ടി ബാധകമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കൽ ഫീസ് ഈടാക്കുന്നുണ്ട്. ഇതിന് മുകളിലാണ് ജിഎസ്ടി ഈടാക്കുക ജിഎസ്ടി കൂടി ഉൾപ്പെടുന്നതിനാൽ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നവർക്ക് കൂടുതൽ ചെലവ് വരും.

ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിലൂടെ യാത്രക്കാരൻ ഏർപ്പെട്ട കരാറിൽ നിന്നും പിന്മാറുകയാണ് ചെയ്യുന്നത്. ഇതിനാൽ സേവന ദാതാവിന് ചെറിയ തുക നഷ്ടപരിഹാരം യാത്രക്കാരൻ നൽകണം, ഇതാണ് റദ്ദാക്കൽ ചാർജ്. ഈ ചാർജിന് മുകളിലാണ് ജിഎസ്ടി ബാധകമാകുക, ധനമന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പറയുന്നു. 

Also Read:വീട് നല്ല വിലയ്ക്ക് വിൽക്കാനൊരുങ്ങുകയാണോ? വലിയ നികുതിയുണ്ട്, ലാഭിക്കാനും വഴിയുണ്ട്Also Read:വീട് നല്ല വിലയ്ക്ക് വിൽക്കാനൊരുങ്ങുകയാണോ? വലിയ നികുതിയുണ്ട്, ലാഭിക്കാനും വഴിയുണ്ട്

എത്ര ശതമാനം ജിഎസ്ടി

എത്ര ശതമാനം ജിഎസ്ടി

ഈയിടെ റെയില്‍വെ മന്ത്രാലയവും പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള തുകയ്ക്ക് എത്ര ശതമാനം ജിഎസ്ടി എങ്ങനെ ഈടാക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഈടാക്കുന്ന ജിഎസ്ടി നിരക്ക് തന്നെയാണ് ടിക്കറ്റ് റദ്ദാക്കുമ്പോഴും ഈടാക്കുന്നത്. അതായത് എസി കോച്ചുകളിലെ ടിക്കറ്റുകള്‍ റദ്ദാക്കിയല്‍ 5 ശതമാനം ജിഎസ്ടിയാണ് ഈടാക്കുക. സ്ലീപ്പർ ക്ലാസുകളിൽ ബുക്ക് ചെയ്യുമ്പോഴും റദ്ദാക്കുമ്പോഴും ജിഎസ്ടി നൽകേണ്ടതില്ല. 

Also Read: കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയിൽ ചേരാൻ ഒരു മാസം കൂടി അവസരം; മുടങ്ങാത്ത പെൻഷൻ വിട്ടുകളയണോAlso Read: കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതിയിൽ ചേരാൻ ഒരു മാസം കൂടി അവസരം; മുടങ്ങാത്ത പെൻഷൻ വിട്ടുകളയണോ

എസി എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ്

ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് എസി ഫസ്റ്റ് ക്ലാസ് അല്ലെങ്കില്‍ എസി എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് റദ്ദാക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ 240 രൂപയാണ് റദ്ദാക്കല്‍ ചാര്‍ജ് ഈടാക്കുന്നത്. 5 ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍ 12 രൂപ അധികം നല്‍കണം. അതായത് 252 രൂപ നല്‍കണം. സ്ലീപ്പര്‍ ക്ലാസിലെ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ജിഎസ്ടി ഈടാക്കുന്നില്ല.

ട്രെയിന്‍ പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് എസി 2ടെയര്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ 200 രൂപയാണ് ഈടാക്കുക. ഇതിന് 10 രൂപ ജിഎസ്ടി നല്‍കേണ്ടി വരും. എസി 3ടെയര്‍ ടിക്കറ്റുകള്‍ റദ്ദാക്കുമ്പോള്‍ 180 രൂപയാണ് ഈടാക്കുന്നത്. ഇതിന് 9 രൂപയാണ് ജിഎസ്ടി ബാധകമാവുക. 

Also Read: കെഎസ്എഫ്ഇയിൽ ലേലം വിളിച്ചെടുത്ത ചിട്ടി എങ്ങനെ അവസാനിപ്പിക്കാം? രണ്ട് വഴികൾ അറിഞ്ഞിരിക്കണംAlso Read: കെഎസ്എഫ്ഇയിൽ ലേലം വിളിച്ചെടുത്ത ചിട്ടി എങ്ങനെ അവസാനിപ്പിക്കാം? രണ്ട് വഴികൾ അറിഞ്ഞിരിക്കണം

 ടി്ക്കറ്റ് റദ്ദാക്കല്‍

തീവണ്ടി പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ മുന്‍പ് വരെ ടി്ക്കറ്റ് റദ്ദാക്കിയാല്‍ ടിക്കറ്റ് വിലയുടെ 25 ശതമാനം റദ്ദാക്കൽ ചാര്‍ജായി ഈടാക്കും. 12 മണിക്കൂറിനും 4 മണിക്കൂറിനും ഇടയില്‍ റദ്ദാക്കിയാല്‍ 50 ശതമാനം തുകയും റെയില്‍വെ ഈടാക്കും. ഈ തുകയ്ക്ക് മുകളിലാണ് ജിഎസ്ടി നല്‍കേണ്ടി വരുന്നത്. 

Read more about: gst train
English summary

Pay GST For Cancelling Confirmed Train Ticket ; How Much Train Travelers Would Pay; Here's Details

Pay GST For Cancelling Confirmed Train Ticket ; How Much Train Travelers Would Pay; Here's Details
Story first published: Wednesday, August 31, 2022, 15:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X