വൈദ്യുത ബില്ലുമായി കെഎസ്ഇബി ഓഫീസിലെത്തി പണമടയ്ക്കുന്ന രീതി പൊതുവിൽ കുറഞ്ഞു വരികയാണ്. യുപിഐ ആപ്പുള്ള ഏതൊരാൾക്കും മൊബൈൽ വഴി അധിക ചാർജൊന്നും നൽകാതെ തന്നെ പണമടയ്ക്കാനുള്ള സൗകര്യം ഇന്നുണ്ട്. ഇതിനൊപ്പം കെഎസ്ഇബി വെബ്സൈറ്റ് വഴിയും ബില്ലടയ്ക്കാം.
എങ്ങനെ ബില്ലടച്ചാലും വെെദ്യുതി ചെലവിൽ ലഭിക്കുന്ന ഓരോ ഇളവും ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഇളവുകൾ ലഭിക്കണമെങ്കിൽ ഓൺലൈനായി ബില്ലടയക്കണം. ഇതിന് ഏറ്റവും മികച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. ഉപഭോക്താക്കൾക്ക് 100 ശതമാനം ക്യാഷ്ബാക്കാണ് പേടിഎം വാഗ്ദാനം.
100 ശതമാനം ക്യാഷ്ബാക്ക്
പേടിഎം പുതുതായി ആരംഭിച്ച ബിജ്ലി ഡേയ്‌സ് എന്ന പദ്ധതി പ്രകാരമാണ് ക്യാഷ്ബാക്ക് ഓഫറുകള്‍. മാസത്തില്‍ 10-ാം തീയതിക്കും 15-ാം തീയതിക്കും ഇടയില്‍ വൈദ്യുത ബില്‍ അടയ്ക്കുന്നവര്‍ക്ക് ക്യാഷ്ബാക്കും ഉറപ്പുള്ള മറ്റ് ആന്യുകൂല്യങ്ങളും കമ്പനി നല്‍കുന്നു. ഈ ദിവസങ്ങളില്‍ വൈദ്യുത ബില്ലടയ്ക്കുന്നവരില്‍ ദിവസത്തില്‍ 50 പേര്‍ക്കാണ് ഓഫര്‍ ലഭിക്കുക.
തിരഞ്ഞെടുക്കുന്ന 50 പേർക്ക് 100 ശതമാനം ക്യാഷ്ബാക്ക് കമ്പനി നല്‍കും. പരമാവധി 2000 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഇതോടൊപ്പം വൈദ്യുത ബില്ലടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ട്രാവല്‍ ഏജന്‍സികളില്‍ നിന്നും പ്രമുഖ റീട്ടെയിലര്‍മാരില്‍ നിന്നുമുള്ള ഗ്യാരണ്ടീഡ് ഡിസ്‌ക്കൗണ്ട് കൂപ്പണും കമ്പനി നല്‍കും.
ഈ കോഡുകൾ ശ്രദ്ധിക്കാം
പേടിഎം ആപ്പ് ഉപയോഗിച്ച് ആദ്യമായി വൈദ്യുതി ബില്ല് അടയ്ക്കുന്നവര്‍ക്ക് 200 രൂപ വരെയുള്ള ക്യാഷ്ബാക്ക് കമ്പനി ഉറപ്പു നല്‍കുന്നുണ്ട്. ഇതിനായി ഇടപാടിന് മുൻപായി 'ELECNEW200' എന്ന കോഡ് ഉപയോഗിക്കണം. പേടിഎം ഉപഭോക്താക്കള്‍ക്ക് പേടിഎം വാലറ്റ്, പേടിഎം യുപിഐ, ക്രെഡിറ്റ് കാര്‍ഡുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ഇടപാടുകള്‍ നടത്താം. ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് ബില്ലുകള്‍ അടയ്ക്കാന്‍ പേടിഎം പോസ്റ്റ്പെയ്ഡും ഉപയോഗിക്കാം.
സേവനദാതാക്കൾ
വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുത ബോര്‍ഡുകളുടെ ബില്ലടയ്ക്കാനുള്ള സൗകര്യം പേടിഎം ഒരുക്കുന്നുണ്ട്. ബിഎസ്ഇഎസ് രാജധാനി, ടോറന്റ് പവര്‍ ലിമിറ്റഡ്, ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടാറ്റ പവര്‍ എന്നിവയുള്‍പ്പെടെ 70-ലധികം വൈദ്യുതി സേവനദാതാക്കളുമായി പേടിഎം സഹകരിക്കുന്നുണ്ട്.
എങ്ങനെ ബില്ലടയ്ക്കാം
പേടിഎം ആപ്പിന്റെ ഹോം പേജിൽ കാണുന്ന 'Recharges And Bill Payments' വിഭാഗത്തിൽ നിന്ന് 'Electricity' എന്ന ഭാഗം തിരഞ്ഞെടുക്കണം. ശേഷം സംസ്ഥാനവും സേവനദാതാവിനെയും തിരഞ്ഞെടുക്കണം. കേരളത്തിലെ ഉപഭോക്കാക്കള്‍ക്ക കെഎസ്ഇബി തിരഞ്ഞെടുക്കാം. ഉപഭോകൃത ഐഡന്റിഷിക്കേഷന്‍ നമ്പര്‍ , ഉപഭോക്തൃ നമ്പര്‍, അക്കൗണ്ട് നമ്പർ എന്നിവ നൽകണം. പണമടയ്ക്കുന്ന രീതി തിരിഞ്ഞെടുത്ത് ഇടപാട് നടത്തുക. ഇടപാട് വിജയകരമായി നടത്തിയതിന്റെ അറിയിപ്പ് ലഭിക്കും.
ഗ്യാസ് ബുക്കിംഗിനും ഓഫർ
പേടിഎം ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് 17 അക്ക എല്‍പിജി ഐഡിയില്ലാതെ രജിസ്റ്റര്‍ ചെയ്ത മൊബൈൽ നമ്പര്‍ ഉപയോഗിച്ച് എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. ഇതിന് അധിക ഫീസ് നൽകേണ്ടതില്ല. എന്നാൽ ഓഫറുകൾ ലഭിക്കുകയും ചെയ്യും.
പേടിഎം ആപ്പ് വഴി ഭാരത് ഗ്യാസ്, ഇന്‍ഡ്യന്‍, എച്ച്പി ഗ്യാസ് എന്നിവയുടെ പാചക വാതക സിലിന്‍ഡറുകള്‍ ബുക്ക് ചെയ്യുന്നതിനാണ് ഓഫർ ലഭിക്കുക. FIRST GAS എന്ന കോഡ് ഉപയോഗിച്ച് ഗ്യാസ് ബുക്ക് ചെയ്യുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് 15 രൂപ ഇളവ് ലഭിക്കും. WALLET50GAS എന്ന കൂപ്പണ്‍ ഉയോഗിച്ച് പേടിഎം വാലറ്റ് വഴി ഗ്യാസ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 50 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കും.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications