കഴിഞ്ഞ ഒരുമാസത്തിനിടെ 17.45 ശതമാനം വളർച്ചയാണ് ഫിൻടെക് ഭീമനായ പേടിഎം (One97 Communications) ഓഹരികൾ നേടിയത്. വളർച്ച വരും ദിവസങ്ങളിൽ തുടരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ആക്സിസ് സെക്യൂരിറ്റീസ് വിലയിരുത്തുന്നത്. 1400-1440 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ആക്സിസ് സെക്യൂരിറ്റീസ് സീനിയർ വൈസ് പ്രസിഡന്‍റ് (റിസർച്ച്) രാജേഷ് പാൽവിയ വ്യക്തമാക്കുന്നത്. കുതിപ്പിനുള്ള കാരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്താണ് അതെന്നും ഓഹരിയുടെ നിലവിലെ പ്രകടനം എങ്ങനെയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 1,246.40 രൂപ എന്നതാണ് നിലവിൽ പേടിഎം ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1.52 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഒരുമാസത്തിനിടെ 17 ശതമാനവും ആറ് മാസത്തിനിടെ 87.3 ശതമാനവും വളർച്ച നേടാൻ ഫിൻടെക് ഭീമന് സാധിച്ചു. 2025-ൽ ഇതുവരെ 27 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 99 ശതമാനം കുതിപ്പോടെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകാനും പേടിഎം ഓഹരിക്ക് സാധിച്ചു. 1,296.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
സാങ്കേതിക കാര്യങ്ങൾ
52 വീക്ക് ഹൈ/ ലോ: 1,297 / 584 രൂപ
ബുക്ക്‌വാല്യൂ: 236 രൂപ
ആര്‍ഒസിഇ:-10.1%
ആര്‍ഒഇ: -10.3 %
മുഖവില: 1 രൂപ
കുതിപ്പിന് കാരണം
ദിന ചാർട്ടുകളിൽ Higher Highs, Higher Lows രൂപപ്പെട്ടിരിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ പേടിഎം ഓഹരികൾക്ക് തുടർച്ചയായ ബുള്ളിഷ് ട്രെൻഡ് ഉണ്ടെന്നാണ് രാജേഷ് പാൽവിയ പറയുന്നത്. സാധാരണയായി ഇത്തരത്തിലുള്ള ചാർട്ട് രൂപങ്ങൾ വിപണിയിൽ വാങ്ങൽ സമ്മർദ്ദം ശക്തമാണെന്ന് സൂചിപ്പിക്കുന്നു. 1,300-1,320 രൂപ നിരക്കുകൾക്ക് സമീപം ഓഹരിക്ക് ശക്തമായ പിന്തുണയുണ്ട്. അതോടൊപ്പം അടുത്ത റെസിസ്റ്റൻസ് ലെവൽ 1,400-1,440 രൂപ നിരക്കിലാണ്.

ടാർഗെറ്റ് വില
ഓഹരിയിൽ ബൈ ഓൺ ഡിപ് നിക്ഷേപ രീതി സ്വീകരിക്കണമെന്നാണ് രാജേഷ് പാൽവിയ നിർദ്ദേശിക്കുന്നത്. 1400-1440 രൂപയാണ് ടാർഗെറ്റ് വില. 1210 രൂപയാണ് സ്റ്റോപ്പ് ലോസ്. വിപണിയിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സ്റ്റോപ്പ് ലോസ് നിർബന്ധമായും പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, പേടിഎം ഓഹരികൾ സാങ്കേതികമായി ശക്തമാണെന്നും വളർച്ചയിലേക്ക് നീങ്ങാൻ തയ്യാറാണെന്നും ഒരു മാർക്കറ്റ് അനലിസ്റ്റ് ET Now-നോട് പറഞ്ഞു. ശക്തമായ ഒരു റാലി പ്രതീക്ഷിക്കുന്നു. ട്രേഡിങ് അടിസ്ഥാനത്തിൽ, പേടിഎം ഓഹരികൾ 1300 രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
നേരിട്ടത് വലിയ തകർച്ച
2021 നവംബറിൽ പേടിഎം അതിന്‍റെ ഐപിഒ ആരംഭിച്ചു, 2150 രൂപ വിലയ്ക്ക് ഓഹരികൾ പുറത്തിറക്കി. കമ്പനിയുടെ മൂല്യനിർണ്ണയം, നിയന്ത്രണ വെല്ലുവിളികൾ, വർദ്ധിച്ച മത്സരം, മറ്റ് ഘടകങ്ങൾ എന്നിവ കാരണം 2024 മെയ് 9 ന് കമ്പനിയുടെ ഓഹരി വില 310 രൂപയായി കുറഞ്ഞു. നിലവിലെ വിപണി വിലയിൽ, പേടിഎം ഓഹരികൾ ഇപ്പോഴും ഐപിഒ വിലയേക്കാൾ 40% കിഴിവിലാണ് വ്യാപാരം നടത്തുന്നത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications