രണ്ടാം ദിവസവും നേട്ടമുണ്ടാക്കി പേടിഎം, ഓഹരി വില 380 രൂപയോടടുക്കുന്നു, മുന്നേറ്റത്തിന് കാരണം ഇതാണ്

കഴിഞ്ഞ കുറേ നാളുകളായി തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു പേടിഎം ഓഹരി. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി പേടിഎം ഓഹരി മുകളിലേക്ക് കുതിക്കുകയാണ്. വ്യാഴാഴ്ച അഞ്ച് ശതമാനത്തോളമാണ് പേടിഎം ഓഹരി ഉയർന്നത്. അതോടെ ഓഹരി വില 377.40 രൂപയിലേക്കെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 35 രൂപയാണ് ഓഹരിയിലുണ്ടായ വർധനവ്.

മുന്നേറ്റത്തിന്‍റെ കാരണം

ശതകോടീശ്വരനായ ഗൗതം അദാനി പേടിഎമ്മിൻ്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷനിൽ ഓഹരി വാങ്ങാൻ ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ഓഹരിയുടെ മുന്നേറ്റം. പേടിഎം ഓഹരി വാങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്പനി സ്ഥാപകൻ വിജയ് ശർമയുമായി അദാനി ചർച്ചകൾ നടത്തിയെന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്. അദാനി ഗ്രൂപ്പ് ഇന്ത്യയുടെ ഫിൻടെക് മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതായി ആഗോള ബിസിനസ് ദിനപത്രമായ ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് ടൈംസ് ഓഫ് ഇന്ത്യ വാർത്ത നൽകിയത്.

എന്നാൽ ഈ വാർത്ത തള്ളി അദാനി ഗ്രൂപ്പും വിജയ് ശർമ്മയും ഇന്നലെ തന്നെ തള്ളിയിരുന്നു. റിപ്പോര്‍ട്ട്‌അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നാണ് പേടിഎം ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചത്. വിജയ് ശേഖർ ശർമയുമായി ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് അദാനി ഗ്രൂപ്പും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

അടിച്ച് കേറി വരുമോ..? രണ്ടാം ദിവസവും ഉയർന്ന് പേടിഎം ഓഹരി

നിലവിലെ ഓഹരി വില

4.99 ശതമാനം ഇൻട്രാഡേ നേട്ടത്തോടെ 377.40 രൂപയാണ് പേടിഎം ഓഹരിയുടെ നിലവിലെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 10.6 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചിട്ടുണ്ട്. അതേ സമയം 2024ൽ ഇതുവരെ 41 ശതമാനത്തോളം ഓഹരി ഇടിഞ്ഞു. ആറ് മാസത്തിനിടെ 56.65 ശതമാനം ഇടിവാണ് പേടിഎം ഓഹരി നേരിട്ടത്.

ഒരു വർഷത്തിനിടെ ഓഹരി വിലയിൽ 45.88 ശതമാനം നഷ്ടവും കമ്പനി നേരിട്ടു. 998.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 310 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

അടിച്ച് കേറി വരുമോ..? രണ്ടാം ദിവസവും ഉയർന്ന് പേടിഎം ഓഹരി

ഇപ്പോഴും ശക്തിയുണ്ട്

ഇന്ത്യയുടെ ഡിജിറ്റല്‍പരിണാമത്തിൽ പേടിഎമ്മിനു വലിയ പങ്കാണുള്ളത്. പെട്ടികടകളിലും, വഴിയോര കേന്ദ്രങ്ങളിലും വരെ ഡിജിറ്റല്‍ശക്തി പകരാന്‍ പേടിഎമ്മിനു സാധിച്ചിട്ടുണ്ട്. ശിക്ഷണ നടപടികള്‍ഏറ്റുവാങ്ങുമ്പോഴും വിപണികളില്‍ പ്രധാന ഇടപാട് മാധ്യമമായി പേടിഎം തുടരുന്നു.

കണക്കുകൾ പ്രകാരം വൺ97 കമ്മ്യൂണിക്കേഷനിൽ 19 ശതമാനം ഓഹരിയാണ് വിജയ് ശർമയ്ക്ക് ഉള്ളത്. ചൊവ്വാഴ്ചത്തെ വില പ്രകാരം4,218 കോടി രൂപയുടെ ഓഹരികളാണ് ഇത്. ഇതുകൂടാതെ പേടിഎമ്മിൽ നേരിട്ട് 9 ശതമാനം ഓഹരിയും വിജയ് ശർമയ്ക്ക് ഉണ്ട്. വിദേശസ്ഥാപനമായ റെസിലന്റ് അസറ്റ് മാനേജ്മെന്റ് വഴി മറ്റൊരു 10 ശതമാനം ഷെയർ കൂടി വിജയ് ശർമയ്ക്ക് ഉണ്ട്.

നിയന്ത്രണങ്ങൾ തുടരുന്നു

മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ആർബിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കുള്ളിലാണ് പേടിഎം പ്രവർത്തിക്കുന്നത്. 2024 ജനുവരി 31-ന്,നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു. അതോടെയാണ് കമ്പനിയുടെ പ്രതിസന്ധികൾ ആരംഭിച്ചത്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X