പേടിഎം ഓഹരിയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഓഹരി വിലയിലുണ്ടായ നഷ്ടങ്ങളെല്ലാം തിരിച്ച് പിടിക്കാനുള്ള വലിയ ശ്രമം കഴിഞ്ഞ കുറച്ച് നാളുകളായി പേടിഎം നടത്തുന്നുണ്ട്. അതിന്‍റെ ഫലമെന്നോണം കഴിഞ്ഞ മൂന്ന് മാസമായി പോസിറ്റീവ് ടെറിട്ടറിയിൽ ക്ലോസ് ചെയ്യാൻ ഓഹരിക്ക് സാധിച്ചിരുന്നു. എന്നാൽ ആ മുന്നേറ്റങ്ങൾ മുഴുവൻ ഇന്ന് തകർന്നു. 9 ശതമാനം നഷ്ടമാണ് തിങ്കളാഴ്ച ഓഹരി വിപണിയിൽ നിന്നും പേടിഎം നേരിട്ടത്. തിരിച്ചടിയുടെ കാരണം എന്താണെന്നും ഓഹരിയിൽ ബ്രോക്കറേജുകളുടെ കാഴ്ചപ്പാട് എന്താണെന്നും നമുക്ക് നോക്കാം.
ഇടിവിന് കാരണം
ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് (ഐപിഒ) ലംഘനങ്ങളുടെ പേരിൽ പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയ്ക്കും അതിൻ്റെ ഡയറക്ടർമാർക്കും മാർക്കറ്റ് റെഗുലേറ്റർ ഷോകോസ് നോട്ടീസ് അയച്ചു എന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് പേടിഎം ഓഹരികൾ തകർന്നത്. വരും ദിവസങ്ങളിലും ഓഹരി നഷ്ടം നേരിട്ടാൽ നിക്ഷേപകർ വീണ്ടും പ്രതിസന്ധിയിലാകും.
ഓഹരി വില
എൻഎസ്ഇയിൽ 530 രൂപ എന്നതാണ് നിലവിൽ പേടിഎം ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 9 ശതമാനം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. 2024-ൽ ഇതുവരെ 18 ശതമാനം നഷ്ടവും പേടിഎം ഓഹരിക്ക് സംഭവിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 39.96 ശതമാനം ഇടിവും ഓഹരിക്കുണ്ടായി. 998.30 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 310 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില..

മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ
പേടിഎം ഓഹരി ലിസ്‌റ്റ് ചെയ്‌തതുമുതൽ പ്രശ്‌നങ്ങൾ നേരിടുകയാണ്. സെബിയുടെ ഷോകോസ് നോട്ടീസ് ലഭിച്ചതോടെ ഓഹരി വീണ്ടും താഴേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നാണ് വെൽത്ത്മിൽസ് സെക്യൂരിറ്റീസ് ഇക്വിറ്റി സ്ട്രാറ്റജി ഡയറക്ടർ ക്രാന്തി ബഥിനി പറയുന്നത്. നിലവിലുള്ള നിക്ഷേപകർക്ക് ഓഹരി കൈവശം വയ്ക്കാൻ കഴിയും. എന്നാൽ കമ്പനിയിൽ നിലവിലുള്ള പ്രശ്നങ്ങൾ കണക്കിലെടുത്ത് വളരെ ഉയർന്ന അപകടസാധ്യത ഏറ്റെടുക്കാൻ തയ്യാറുള്ള നിക്ഷേപകർ മാത്രമേ അതിന് മുതിരാൻ പാടുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൊമാറ്റോയുമായി ഇടപാട്
ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്ക് പേടിഎമ്മിന്റെ സിനിമ, ഇവന്റ് ടിക്കറ്റിംഗ് ബിസിനസ് സംരംഭം വിൽക്കാനുള്ള തീരുമാനം കഴിഞ്ഞ ദിവസം കമ്പനി എടുത്തിരുന്നു. 2048 കോടി രൂപയുടേതാണ് ഇടപാട്. ഈ വിഭാഗത്തിന്റെ 100 ശതമാനം ഓഹരികളും സൊമാറ്റോയ്ക്ക് വിൽക്കുമെന്ന് പേടിഎം അറിയിച്ചു. പേടിഎമ്മിന്റെ വിനോദ ടിക്കറ്റ് ബിസിനസ് ടീമിൽ ജോലി ചെയ്യുന്ന 280 ജീവനക്കാരെയും സൊമാറ്റോയിലേക്ക് മാറ്റും. അതേ സമയം, സിനിമ ടിക്കറ്റുകൾ, സ്പോർട്സ്, ഇവന്റ് ടിക്കറ്റുകൾ എന്നിവ അടുത്ത 12 മാസത്തേക്ക് പേടിഎം ആപ്പിൽ തുടർന്നും ലഭ്യമാകും.

തകർച്ചയ്ക്ക് തുടക്കം
ആര്‍ബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് 2024 ജനുവരി 31-ന് പേടിഎം സേവനങ്ങളിൽ ആർബിഐ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിക്ഷേപങ്ങൾ, ക്രെഡിറ്റ് ഉൽപ്പന്നങ്ങൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവയുൾപ്പെടെയുള്ള മിക്ക പ്രവർത്തനങ്ങളും ഫെബ്രുവരി 29-നകം അവസാനിപ്പിക്കാൻ പിപിബിയോട് ആർബിഐ നിർദ്ദേശിച്ചിരുന്നു. അതിന് പിന്നാലെയാണ് പേടിഎം ഓഹരി ഇടിയാൻ തുടങ്ങിയത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഓഗസ്റ്റ് 15-ന് ഓലയുടെ വമ്പൻ പ്രഖ്യാപനം; ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത?

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications