ഒറ്റ ദിവസം കൊണ്ട് ഓഹരി വിലയില്‍ 55 രൂപയുടെ ഇടിവ്. വെള്ളിയാഴ്ച്ച 8 ശതമാനം തകര്‍ച്ചയിലാണ് പേടിഎം ഓഹരി വ്യപാരം നിര്‍ത്തിയത്. നടപ്പുവാരം കുത്തനെ കയറിയതിന് ശേഷമുള്ള പേടിഎമ്മിന്റെ അപ്രതീക്ഷിത വീഴ്ച്ചയില്‍ നിക്ഷേപകരും പകച്ചുനില്‍ക്കുകയാണ്.
പേടിഎമ്മിന് സംഭവിച്ചതെന്തന്നല്ലേ? ചൈനയിലെ ആലിബാബ ഗ്രൂപ്പ് പേടിഎം ഓഹരികള്‍ ഒന്നടങ്കം വിറ്റൊഴിവാക്കിയെന്ന റിപ്പോര്‍ട്ടാണ് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന കമ്പനിയായ പേടിഎമ്മിന്റെ പൊടുന്നനെയുള്ള ഇടര്‍ച്ചയ്ക്ക് കാരണം.

നേരത്തെ, ഗംഭീരമായ ഡിസംബര്‍ പാദഫലം പേടിഎം ഓഹരികള്‍ക്ക് പുത്തനുണര്‍വ് സമ്മാനിച്ചിരുന്നു. മികച്ച സാമ്പത്തിക കണക്കുകള്‍ ആധാരമാക്കി പോയവാരം 19 ശതമാനം ഉയര്‍ച്ച കമ്പനിയുടെ ഓഹരി വിലയില്‍ കാണാം. തിങ്കളാഴ്ച്ച 546 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി വെള്ളിയാഴ്ച്ച തിരശ്ശീലയിടുമ്പോള്‍ 650 രൂപയില്‍ എത്തിനില്‍ക്കുന്നു.
ഡിസംബര്‍ പാദഫലം അടിസ്ഥാനപ്പെടുത്തി വിദേശ ബ്രോക്കറേജുകള്‍ പേടിഎമ്മിലെ ടാര്‍ഗറ്റ് വില പുതുക്കിയിട്ടുണ്ട്. ഗോള്‍ഡ്മാന്‍ സാക്ക്സ് 1,150 രൂപയും മക്വാറി 800 രൂപയും സിറ്റി 1,061 രൂപയുമാണ് സ്റ്റോക്കില്‍ ടാര്‍ഗറ്റ് വില നിര്‍ദേശിക്കുന്നത്. പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക കണക്കുകള്‍ മുന്‍നിര്‍ത്തി പേടിഎം ഓഹരികള്‍ വാങ്ങാന്‍ വന്‍തിരക്കുണ്ട് വിപണിയില്‍. പോയവാരം 738 രൂപ വരെയ്ക്കും ഉയരാന്‍ സ്റ്റോക്കിന് കഴിയുകയുണ്ടായി.
സ്റ്റോക്കിലെ വോളിയം വര്‍ധനവും പ്രത്യേകം പരാമര്‍ശിക്കണം. കഴിഞ്ഞയാഴ്ച്ച 159.6 മില്യണ്‍ പേടിഎം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായാണ് ഇത്രയേറെ പ്രതിവാര വോളിയം കമ്പനി കാണുന്നതും. എന്തായാലും മുന്നോട്ട് കുതിക്കാനുള്ള ഒരുക്കത്തില്‍ തന്നെയാണ് പേടിഎം.

ഇതിനിടെ വെള്ളിയാഴ്ച്ചത്തെ വീഴ്ച്ച നിക്ഷേപകര്‍ക്കിടയില്‍ ഒരല്‍പ്പം ആശങ്ക പടര്‍ത്തുന്നുണ്ട്. സ്റ്റോക്ക് സമാഹരിക്കാന്‍ പറ്റിയ സമയമാണോ ഇപ്പോഴത്തേത്? നിക്ഷേപകര്‍ പുരികം ചുളിക്കുകയാണ്. വാസ്തവത്തില്‍ നിക്ഷേപകര്‍ ഒരല്‍പ്പം കൂടി കാത്തുനില്‍ക്കുന്നതാണ് ഉചിതം.
കഴിഞ്ഞയാഴ്ച്ചത്തെ റാലിക്ക് ശേഷം 38 ശതമാനം തിരുത്തല്‍ പേടിഎം ഓഹരികളില്‍ സംഭവിച്ചെങ്കിലും ഇനിയും വീഴാനുള്ള സാധ്യത വിദൂരമല്ല. നിര്‍ണായകമായ 60.8 ശതമാനം ഫിബൊനാച്ചി നിലവാരം കണക്കിലെടുക്കുമ്പോള്‍ 605 രൂപ നിലവാരം ഭേദപ്പെട്ട എന്‍ട്രി പോയിന്റായി പരിഗണിക്കാം.

Image Source: Investing.com
പ്രതിദിന ചാര്‍ട്ടില്‍ 585 രൂപയ്ക്ക് അരികെ ശക്തമായ പിന്തുണ പേടിഎം കയ്യടക്കുന്നുണ്ട്. അതായത്, വെള്ളിയാഴ്ച്ച കണ്ട തകര്‍ച്ചയുടെ തുടര്‍ച്ച പുതിയവാരവും പ്രതീക്ഷിക്കാം. എന്തായാലും അടുത്ത ഉയര്‍ച്ചയില്‍ വീണ്ടും 740 രൂപ നിലവാരം കയ്യെത്തിപ്പിടിക്കാനായിരിക്കും ഓഹരി ശ്രമിക്കുക.
2023 ഫെബ്രുവരി 6 -ലെ ചാര്‍ട്ടില്‍ ട്രെന്ഡ്ലൈന് ബ്രേക്കൗട്ട് സ്റ്റോക്ക് വരച്ചുകാട്ടുന്നുണ്ട്. ഇപ്പോഴത്തെ തിരുത്തല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ടെങ്കിലും സ്റ്റോക്കിലെ സമ്പൂര്‍ണ ചിത്രം ഇപ്പോഴും ബുള്ളിഷ് തന്നെ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications