പെന്നി ഓഹരികളോട് നിക്ഷേപകർക്ക് പ്രത്യേക താൽപ്പര്യമാണ്. വില വളരെ കുറവും മൾട്ടിബാഗർ റിട്ടേൺ നൽകാനുള്ള സാധ്യത വലുതും എന്നതാണ് അതിനുള്ള കാരണം. വിപണിയിൽ നിരവധി മൾട്ടിബാഗർ പെന്നി ഓഹരികളെ കാണാൻ സാധിക്കും. അതേസമയം പെന്നി ഓഹരികളിലെ നിക്ഷേപം ഇത്തിരി അപകടം പിടിച്ചതാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
വലിയ തിരുത്തൽ അനുഭവിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്ന ഒരു പെന്നി ഓഹരിയുണ്ട്. മുന്നേറ്റം വരും ദിവസങ്ങളിലും തുടരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഏതാണ് ആ ഓഹരി എന്നാണോ ആലോചിക്കുന്നത്. റെമീഡിയം ലൈഫ് കെയർ ലിമിറ്റഡാണ് ചർച്ചയിലെ ഓഹരി. ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 9.71 രൂപ എന്ന നിലയിലാണ് റെമീഡിയം ലൈഫ് കെയർ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 76 ശതമാനത്തോളം നഷ്ടം ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ 5 വർഷത്തെ പ്രകടനം വിലയിരുത്തിയാൽ ഓഹരി 5010 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് കാണാം. അതായത് ഒരു വ്യക്തി 10,000 രൂപ നിക്ഷേപിക്കുകയും 5 വർഷം അതിൽ തുടരുകയും ചെയ്താൽ, നിക്ഷേപിച്ച തുക 5 ലക്ഷം രൂപയായി മാറിയിട്ടുണ്ടാകും.
ഓഹരി വിഭജനം
ബിഎസ്ഇ വെബ്‌സൈറ്റ് അനുസരിച്ച്, കമ്പനി ജൂലൈയിൽ 3:1 എന്ന അനുപാതത്തിൽ ബോണസ് ഷെയറുകൾ ഇഷ്യൂ ചെയ്തിരുന്നു (ഒന്നിന് മൂന്ന്). ബോണസിന് തൊട്ടുമുമ്പ്, കമ്പനി അതിൻ്റെ ഇക്വിറ്റി ഓഹരികളുടെ മുഖവില 5 രൂപയിൽ നിന്ന് 1 രൂപയായി വിഭജിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് രണ്ടാമത്തെ ഓഹരി വിഭജനമായിരുന്നു. 2023 സെപ്റ്റംബറിൽ കമ്പനി മുഖവില 10 രൂപയിൽ നിന്ന് 5 രൂപയായി വിഭജിച്ചു. 2023 ജൂലൈയിൽ, കമ്പനി 9:5 എന്ന അനുപാതത്തിൽ ബോണസ് ഷെയറുകൾ ഇഷ്യൂ ചെയ്തിരുന്നു.

റെമീഡിയം ലൈഫ്കെയർ
അഡ്വാൻസ്ഡ് ഫാർമസ്യൂട്ടിക്കൽ ഇൻ്റർമീഡിയറ്റുകൾ, എപിഐകൾ, മറ്റ് ഫാർമ ഉൽപ്പന്നങ്ങൾ എന്നിവയുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മൈക്രോക്യാപ് കമ്പനിയാണ് റെമീഡിയം ലൈഫ്കെയർ. ഹൈദരാബാദാണ് ആസ്ഥാനം.
കഴിഞ്ഞ 5 വർഷത്തിനിടെ കമ്പനി 405 ശതമാം ലാഭ വളർച്ച കൈവരിച്ചു. അതോടൊപ്പം ആർഒഇ ട്രാക്ക് റെക്കോർഡും മികച്ചതാണ്. അതേസമയം പ്രൊമോട്ടർ ഹോൾഡിംഗ് 1.11 ശതമാനം മാത്രമാണ്.

എന്താണ് പെന്നി ഓഹരികൾ...?
1-5 യു.എസ് ഡോളറിനു താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവായി പെന്നി ഓഹരികൾ എന്നു വിളിക്കുക. മൈക്രോ ക്യാപ് സ്റ്റോക്കുകള്‍, സ്മോള്‍ ക്യാപ് സ്റ്റോക്കുകള്‍ എന്നൊക്കെ ഇത് അറിയപ്പെടാറുണ്ട്. പെന്നി ഓഹരികൾ ഉള്ള കമ്പനികളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും ഒക്കെ പൊതുവേ കുറവായിരിക്കും.
അപ്രതീക്ഷിതമായ തീരുമാനങ്ങളും മാറ്റങ്ങളും ഒക്കെ കമ്പനികളുടെ വളര്‍ച്ചയില്‍ വേഗത്തില്‍ പ്രതിഫലിച്ചേക്കും. ഇതേ തുടര്‍ന്ന് പൊടുന്നനെ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരാറുണ്ട്. മികച്ച പെന്നി സ്റ്റോക്കുകള്‍ക്ക് മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാനാകും. എന്നാല്‍ ലിക്വിഡിറ്റി കുറവായതു കൊണ്ട് പൊതുവേ ഇത്തരം ഓഹരികളുടെ റിസ്ക്കും ഉയര്‍ന്നതായിരിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
