പെന്നി ഓഹരികളിലെ നിക്ഷേപത്തോടെ എല്ലാവർക്കും വലിയ താൽപര്യമാണ്. കുറഞ്ഞ ഓഹരി വിലയുള്ളത് കൊണ്ട് തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. വിപണിയിൽ മൾട്ടിബാഗർ റിട്ടേൺ നൽകിയ നിരവധി പെന്നി ഓഹരികളുണ്ട്. എന്നാൽ കുതിപ്പിന് വേഗത ഉള്ളത് പോലെ തന്നെയാണ് പെന്നി ഓഹരികളിലെ ഇടിവും. കയറിയത് പോലെ ഓഹരി വില തിരിച്ചിറങ്ങും. അതോടെ നിക്ഷേപകരുടെ കീശ കാലിയാവുകയും ചെയ്യും. 2026 സാമ്പത്തിക വർഷത്തിൽ 30 മുതൽ 70 ശതമാനം വരെ നഷ്ടം സംഭവിച്ച 7 പെന്നി ഓഹരികളുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
1. ഹര്‍ഷില്‍ അഗ്രോടെക്
1972-ൽ സ്ഥാപിതമായ ഹർഷിൽ അഗ്രോടെക് ലിമിറ്റഡ് കാർഷിക ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. ബിഎസ്ഇയിൽ 1.29 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ ഒരുമാസത്തെ പ്രകടനം പരിശോധിച്ചാൽ ഓഹരിക്ക് 5.84 ശതമാനം നഷ്ടം നേരിട്ടിട്ടുണ്ടെന്ന് കാണാം. 69 ശതമാനമാണ് ആറ് മാസത്തിനിടയിലെ വീഴ്ച. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഹരി 76 ശതമാനം നഷ്ടവും ഹര്‍ഷില്‍ അഗ്രോടെക് ഓഹരിക്ക് സംഭവിച്ചു.
2. സൺഷൈൻ ക്യാപിറ്റൽ
1989-ൽ സ്ഥാപിതമായ സൺഷൈൻ ക്യാപിറ്റൽ ലിമിറ്റഡ് സാമ്പത്തിക സഹായം, ഓഹരി വ്യാപാരം, നിക്ഷേപ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. 0.24 രൂപ എന്നതാണ് നിലവിലെ ഓഹരി വില. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ 59 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 126 കോടി രൂപയാണ് വിപണി മൂലധനം.
3. സ്പ്രൈറ്റ് അഗ്രോ
1994-ൽ സ്ഥാപിതമായ സ്പ്രൈറ്റ് അഗ്രോ ലിമിറ്റഡ് കാർഷിക ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു. 191 കോടി രൂപയാണ് വിപണി മൂലധനം. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ 56 ശതമാനം നഷ്ടം ഓഹരി നേരിട്ടു. 1.78 രൂപയാണ് നിലവിലെ ഓഹരി വില.

4. ഷാംഗർ ഡെക്കർ
ഷാംഗർ ഡെക്കോർ ലിമിറ്റഡ് 1970-ൽ സ്ഥാപിതമായ ഷാംഗർ ഡെക്കോർ ലിമിറ്റഡ് ഇവൻ്റ് മാനേജ്മെന്‍റ് സേവനങ്ങൾ ഉറപ്പാക്കുന്നു. 0.52 രൂപയാണ് നിലവിലെ ഓഹരി വില. 2026 സാമ്പത്തിക വർഷത്തിൽ 53 ശതമാനം ഇടിവാണ് ഷാംഗർ ഡെക്കർ ഓഹരി നേരിട്ടത്.
5. പ്രധിൻ ലിമിറ്റഡ്
വിവിധ ക്ഷീരോത്പന്നങ്ങളുടെ വ്യാപാരത്തിൽ ശ്രദ്ധയൂന്നീയിരിക്കുന്ന മൈക്രോ ക്യാപ് കമ്പനിയാണ് പ്രധിൻ ലിമിറ്റഡ്. 1982ലാണ് കമ്പനിയുടെ തുടക്കം. 44 ശതമാനം നഷ്ടമാണ് ഓഹരി വിപണിയിൽ കമ്പനിക്ക് സംഭവിച്ചത്. 0.52 രൂപയാണ് നിലവിലെ ഓഹരി വില.
6. ജിവി ഫിലിംസ്
1989-ൽ സ്ഥാപിതമായ ജിവി ഫിലിംസ് ലിമിറ്റഡ്, സിനിമകളുടെ നിർമ്മാണം, സംസ്കരണം, എഡിറ്റിംഗ്, വിതരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.0.35 രൂപയാണ് നിലവിലെ ഓഹരി വില. 2026 സാമ്പത്തിക വർഷത്തിലെ നഷ്ടം 35 ശതമാനം.
7.ജിജി എഞ്ചിനീയറിംഗ്
2006-ൽ സ്ഥാപിതമായതും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ ജിജി എഞ്ചിനീയറിംഗ്, അടിസ്ഥാന സൗകര്യ മേഖലയിൽ പ്രവർത്തിക്കുന്നു. 31 ശതമാനമാണ് നഷ്ടം. ഓഹരി വില 0.56 രൂപ.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഗസ്റ്റ് 24: ഇന്ന് തുടങ്ങുന്ന മൂന്ന് SME ഐപിഒകൾ; നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

റെയിൽടെലിന് വൻ കരാർ: 164 കോടിയുടെ നേട്ടം റെയിൽവേ ഓഹരികളിൽ ചലനമുണ്ടാക്കുമോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ മുന്നേറ്റം: ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

ഓണം: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം നേരത്തെ ലഭിക്കും; ബാങ്കിംഗ് ഇടപാടുകളിൽ ഈ മുൻകരുതലുകൾ എടുക്കുക

ഇന്ന് ബാങ്കുകൾക്ക് അവധി; ഓണം വരുന്നു, പണമിടപാടുകൾ തടസ്സപ്പെടാതിരിക്കാൻ എന്തുചെയ്യണം?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ



Click it and Unblock the Notifications