ഓഹരികളുടെ വളർച്ച പ്രവചിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ കൃത്യമായ ധാരണയും കമ്പനിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്താൽ ഓഹരി നിക്ഷേപത്തിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. 2025-ൽ ഇതുവരെ 300 ശതമാനത്തോളം നേട്ടമുണ്ടാക്കിയ ഓഹരിയാണ് സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്‌സ്. തിങ്കളാഴ്ച 5 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. വരും ദിവസങ്ങളിലും സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്‌സ് ഓഹരി മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. നമുക്ക് വിശദമായി പരിശോധിക്കാം.
സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്‌സ്
2019-ൽ സ്ഥാപിതമായ കമ്പനിയുടെ ആദ്യത്തെ പേര് ഷാലിമാർ ഏജൻസീസ് എന്നായിരുന്നു. അടുത്തിടെയാണ് സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്സ് എന്ന പുതിയ പേര് സ്വീകരിച്ചത്. കമ്പനിക്ക് ഇന്ത്യയ്ക്ക് പുറമെ യുഎസ്എ, കാനഡ എന്നിവിടങ്ങളിലും പ്രവർത്തനമുണ്ട്. ബഫല്ലോ വൈൽഡ് വിംഗ്സ്, വിംഗ്സോൺ, ഇ ടച്ച്, ടെക്സോഫ്റ്റ് തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസി അവകാശങ്ങൾ സ്‌പൈസ് ലോഞ്ചിന്‍റെ കൈവശമുണ്ട്.
ഓഹരി വില
തിങ്കളാഴ്ച സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്‌സിന്‍റെ ഓഹരി വില 5 ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ ലോക്ക്-ഇൻ ചെയ്‌തു. അതോടെ അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമമായി. 38.23 രൂപ എന്നതാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരുമാസത്തിനിടെ 4.63 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 247.8 ശതമാനത്തിന്‍റെ റോക്കറ്റ് വളർച്ചയാണ് സ്‌പൈസ് ലോഞ്ച് ഓഹരി നേടിയത്. ഒരുവർഷത്തെ പ്രകടനം പരിശോധിച്ചാൽ 731 ശതമാനം മുന്നേറ്റത്തോടെ നിക്ഷേപകർക്ക് മൾട്ടിബാഗർ നേട്ടം നൽകാനും ഓഹരിക്ക് സാധിച്ചു.
ഓഹരി മൂന്ന് വർഷത്തിനുള്ളിൽ 1,000 ശതമാനവും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 3,160 ശതമാനവും വളർച്ച നേടി. 40.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

1 ലക്ഷം ഇന്ന് 34 ലക്ഷം
അഞ്ച് വർഷം മുമ്പ് ഒരു ലക്ഷം രൂപ ഓഹരിയിൽ നിക്ഷേപിച്ച് അതിൽ തന്നെ തുടരുന്ന ഒരു നിക്ഷേപകന്‍റെ ഇന്നത്തെ ഓഹരി മൂല്യം 34.57 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ടാക്കും. ശരിയായ ഓഹരി തിരഞ്ഞെടുക്കുമ്പോൾ ഓഹരി വിപണിയുടെ സമ്പത്ത് സൃഷ്ടിക്കാനുള്ള കരുത്ത് സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്സ് എടുത്ത് കാണിക്കുന്നു.
പാദഫലം
2026 സാമ്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ അറ്റനഷ്ടം കുറയ്ക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ പാദത്തിൽ 3.64 കോടി നഷ്ടം രേഖപ്പെടുത്തിയിരുന്ന കമ്പനിക്ക് 2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ അത് 1.18 കോടി രൂപയാക്കി കുറയ്ക്കാൻ സാധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 7% കുറഞ്ഞ് 32.29 കോടിയായി. മാർച്ച് പാദത്തിൽ ഇത് 34.76 കോടിയായിരുന്നു. സോഫ്റ്റ്‌വെയർ, ഐടി സേവനങ്ങളിൽ നിന്നുള്ള വരുമാനം 3.23 കുറഞ്ഞ് 26.46 കോടി രൂപയിൽ നിന്ന് 25.61 കോടി രൂപയായി. ജൂൺ പാദത്തിൽ ഫുഡ് ആൻഡ് റെസ്റ്റോറന്റ് സേവനങ്ങളിൽ നിന്നുള്ള വരുമാനം 19.44% കുറഞ്ഞ് 6.68 കോടി രൂപയായി.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications