ബംബർ മുന്നേറ്റവുമായി പെന്നി സ്റ്റോക്ക്, 345 ദിവസത്തിനിടെ വർധിച്ചത് 21 രൂപ, ലാഭം നിങ്ങളുടേതുമാക്കാം

കയറ്റിറക്കങ്ങൾക്ക് ശേഷം വ്യാഴാഴ്ച വിപണി നേട്ടത്തിൽ അവസാനിച്ചത് നിക്ഷേപകർക്ക് വലിയ ആശ്വാസമാണ് നൽകിയത്. ഇന്ന് മഹാശിവരാത്രി ആയതുകൊണ്ട് തന്നെ വിപണി അടഞ്ഞ് കിടക്കും. മാർച്ച് മാസം ഇനി ശനി, ഞായർ കൂടാതെ രണ്ട് അവധികൾ കൂടി നിക്ഷേപകരെ കാത്തിരിക്കുന്നു. ഈ രണ്ട് അവധികളും മാസത്തിന്‍റെ അവസാന വാരത്തിലാണ്.

വ്യാഴാഴ്ച ബിഎസ്ഇ സെൻസെക്സ് സൂചിക 0.10 ശതമാനം ഉയർന്ന് 74,157 ലെവലിലാണ് അവസാനിച്ചത്. ബിഎസ്ഇയിൽ ഏകദേശം 2,182 ഓഹരികൾക്ക് മുന്നേറ്റമുണ്ട്, 1,598 ഓഹരികൾ ഇടിഞ്ഞു, 124 ഓഹരികൾ മാറ്റമില്ലാതെ തുടരുകയാണ്.

15 രൂപയുടെ ഓഹരിക്ക് ഇന്ന് വില 36.66 രൂപ, മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരി ഇതാണ്

മുന്നേറി നന്ദൻ ഡെനിംസ് ലിമിറ്റഡ്

കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിൽ മികച്ച നേട്ടം കൈവരിച്ച ഓഹരികളിൽ ഒന്നാണ് നന്ദൻ ഡെനിംസ് ലിമിറ്റഡ്. ഓഹരി 5 ശതമാനം അപ്പർ സർക്യൂട്ട് സൂം ചെയ്ത് ഷെയറൊന്നിന് 34.92 രൂപയിൽ നിന്ന് 36.66 രൂപയായി. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 40.66 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 15.01 രൂപയുമാണ്.

മൾട്ടിബാഗർ ഓഹരി

പെന്നി ഓഹരിയാണെങ്കിലും നന്ദൻ ഡെനിംസ് ആള് ചില്ലറക്കാരനല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരിയാണ് കമ്പനിയുടേത്. ഓഹരി ഒന്നിന് 15.01 രൂപയുണ്ടായിരുന്നത് വെറും 345 ദിവസത്തിനുള്ളിൽ 36.66 രൂപയായി ഉയർന്നു.

500 കോടിയുടെ വിപണി മൂല്യം

നന്ദൻ ഡെനിംസിന് 500 കോടി രൂപയിലധികം വിപണി മൂല്യമുണ്ട്. കമ്പനി അതിന്‍റെ ത്രൈമാസ ഫലങ്ങളിലും വാർഷിക നേട്ടമാണ് രേഖപ്പെടുത്തിയത്. ത്രൈമാസ ഫലങ്ങൾ അനുസരിച്ച്, അറ്റ ​​വിൽപ്പന 76 ശതമാനം വർധിച്ച് 462.18 കോടി രൂപയാണ്. അതേ സമയം അറ്റാദായം 154 ശതമാനം വർധിച്ച് 7.96 കോടി രൂപയുമായി.

64.74 ശതമാനം ഓഹരി പ്രൊമോട്ടറുടെ കൈകളിൽ

ഇന്ത്യയിലെ പ്രമുഖ ഡെനിം നിർമ്മാതാക്കളായ നന്ദൻ ഡെനിം ലിമിറ്റഡ് ഡെനിം, നൂൽ, ഷർട്ടിംഗ് എന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള തുണിത്തരങ്ങൾ നിർമ്മിക്കുന്നു. 27-ലധികം രാജ്യങ്ങൾക്കും ലോകമെമ്പാടുമുള്ള പ്രമുഖ റീട്ടെയിലർമാർക്കും കമ്പനി അവരുടെ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഡെനിമിന് മാത്രം പ്രതിവർഷം 110 ദശലക്ഷം മീറ്റർ ഉൽപ്പാദന ശേഷിയുണ്ട്. ഉൽപ്പന്ന നവീകരണത്തിനായി കമ്പനിക്ക് സ്വന്തമായി ഗവേഷണ വികസന സൗകര്യങ്ങളും ഉണ്ട്.

കമ്പനിയുടെ ഓഹരികളിൽ 64.74 ശതമാനം ഓഹരി പ്രൊമോട്ടറുടെ ഉടമസ്ഥതയിലുള്ളതാണ് (64.74 ശതമാനം) ബാക്കി എഫ്ഐഐകൾ, ഡിഐഐകൾ, പൊതുജനങ്ങൾ എന്നിവരുടേതാണ്.

എന്തായാലും വിപണിയിലെ മുന്നേറ്റം വരും നാളുകളിലും നന്ദൻ ഡെനിം തുടരുമെന്ന് തന്നെയാണ് പൊതുവിൽ വിലയിരുത്തുന്നത്. അത് കൊണ്ടു തന്നെ നിക്ഷേപകർ കമ്പനിയുടെ ഓഹരിയിൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

15 രൂപയുടെ ഓഹരിക്ക് ഇന്ന് വില 36.66 രൂപ, മൾട്ടിബാഗർ നേട്ടം നൽകിയ ഓഹരി ഇതാണ്

കഴിഞ്ഞ നാളുകളിൽ മികച്ച നേട്ടം കൈവരിച്ച 2 ഓഹരികൾ കൂടി പരിശോധിക്കാം.

1. കേസർ ഇന്ത്യ ലിമിറ്റഡ്

റിയൽ എസ്റ്റേറ്റ് മേഖലയിൽ ബിസിനസ് നടത്തുന്ന ബി.എസ്.ഇ ലിസ്റ്റഡ് സ്മാൾക്യാപ് കമ്പനിയാണിത്.

2023 ഡിസംബർ 29ന് 133 രൂപയായിരുന്നു കേസർ ഇന്ത്യ ലിമിറ്റഡിന്‍റെ ഓഹരി വില. എന്നാൽ 2024 ഫെബ്രുവരി 29ന് ഓഹരി വില 253 ശതമാനം ഉയർന്ന് 3731.7 രൂപയിലെത്തി. നിലവിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 1,317 കോടി രൂപയാണ്.

2. മധുസൂദനൻ സെക്യൂരിറ്റീസ്

2 മാസത്തിനിടെ ഓഹരി വിലയിൽ 213 ശതമാനത്തിന്‍റെ വളർച്ചയാണ് കമ്പനി നേടിയത്. രണ്ട് മാസം മുൻപ് 9.67 രൂപയുണ്ടായിരുന്നു ഒരു ഓഹരിയുടെ വില ഫെബ്രുവരി 29ന് 34.81 രൂപയായി ഉയർന്നു. അതോടെ 30 കോടി രൂപയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനിലേക്ക് കമ്പനി എത്തി.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X