പെന്നി ഓഹരികളി പണമിറക്കുന്നത് നിക്ഷേപകരെ സംബന്ധിച്ച് ലോട്ടറിയാണ്. ഒന്നുകിൽ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. അല്ലെങ്കിൽ ചെറിയ നഷ്ടം. രണ്ടായാലും ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ചും വികാരത്തെക്കുറിച്ചും കൂടുതൽ പഠിക്കാൻ സാധിക്കും എന്നതാണ് അധിക നേട്ടം. 2026 സാമ്പത്തിക വർഷത്തെ ആദ്യ 4 മാസം പിന്നിടുമ്പോൾ 8 പെന്നി ഓഹരികളാണ് മികച്ച നേട്ടം നൽകിയത്. 50 ശതമാനത്തിനും 150 ശതമാനത്തിനും ഇടയിൽ വളർച്ച നേടാൻ ഈ ഓഹരികൾക്ക് സാധിച്ചു.
1. റിലയൻസ് ഹോം ഫിനാൻസ്
2008-ൽ സ്ഥാപിതമായ റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് ഭവന ധനകാര്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്. 5.10 രൂപ എന്നതാണ് നിലവിൽ റിലയൻസ് ഹോം ഫിനാൻസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 20.8 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ 52 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. 7.78 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.

2. എക്സൽ റിയാലിറ്റി എൻ ഇൻഫ്ര
2003-ൽ സ്ഥാപിതമായ എക്സൽ റിയാലിറ്റി എൻ ഇൻഫ്ര ലിമിറ്റഡ് (മുമ്പ് എക്സൽ ഇൻഫോവേസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്നു) അടിസ്ഥാന സൗകര്യ വികസനം, ഐടി അധിഷ്ഠിത ബിപിഒ സേവനങ്ങൾ, പൊതു വ്യാപാര പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. 1.21 എന്നതാണ് നിലവിലെ ഓഹരി വില. 2026 സാമ്പത്തിക വർഷത്തിൽ 59 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. അഞ്ച് വർഷത്തിനിടെ 1100 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 1.85 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
3. ഐഎഫ്എൽ എന്‍റർപ്രൈസസ്
തുണി നിർമാണത്തിനുള്ള ചരക്കുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടേയും വ്യാപാരത്തിൽ ശ്രദ്ധയൂന്നീയിരിക്കുന്ന കമ്പനിയാണ് ഐഎഫ്എൽ എന്‍റർപ്രൈസസ് ലിമിറ്റഡ്. 0.96 രൂപയാണ് നിലവിലെ ഓഹരി വില. 60 ശതമാനം വളർച്ചയാണ് 2026-സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഹരി നേടിയത്. 1.39 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില.
4. എലഗന്‍റ് ഫ്ലോറികൾച്ചർ & അഗ്രോടെക് (ഇന്ത്യ)
1994-ൽ സ്ഥാപിതമായ എലഗന്‍റ് ഫ്ലോറ ലിമിറ്റഡ്, റോസ്, ഗെർബെറ കാർണേഷൻ തുടങ്ങിയ പൂക്കളുടെ നിർമ്മാതാക്കളും കയറ്റുമതിക്കാരനും വിതരണക്കാരനുമാണ്. 8.71 രൂപയാണ് ഓഹരി വില. 2026- സാമ്പത്തിക വർഷത്തിൽ ഇതുവരെ 69 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്.
5. സീ ലേൺ
എസ്സൽ ഗ്രൂപ്പിന്‍റെ ഭാഗമാണ് സീ ലേൺ. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനവും പരിശീലനവും നൽകുക എന്നതാണ് സീ ലേൺ ചെയ്യുന്നത്. എൻഎസ്ഇയിൽ 10.7 രൂപ എന്നതാണ് ഓഹരി വില. 94 ശതമാനം വളർച്ചയാണ് 2026 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഓഹരി നേടിയത്.
6. പ്രോ ഫിൻ ക്യാപിറ്റൽ സർവീസസ്
എൻഎസ്ഇയിൽ 9.37 രൂപ എന്നതാണ് പ്രോ ഫിൻ ക്യാപിറ്റൽ സർവീസസ് ഓഹരിയുടെ വില. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയാണിത്. 2026 സാമ്പത്തിക വർഷത്തിൽ 110 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.
7. ലാൻഡ്മാർക്ക് ലീഷർ കോർപ്പറേഷൻ
2011 ൽ സ്ഥാപിതമായ ലാൻഡ്മാർക്ക് ലീഷർ കോർപ്പറേഷൻ ലിമിറ്റഡ് ആരോഗ്യം, വിദ്യാഭ്യാസം, വിനോദ സേവനങ്ങൾ നൽകുന്നു. 2.67 രൂപയാണ് നിലവിലെ ഓഹരി വില. 121 ശതമാനം വളർച്ചയാണ് 2026 സാമ്പത്തിക വർഷത്തിൽ ഓഹരി നേടിയത്.
8.അവൻസ് ടെക്നോളജീസ്
ഐടി സെക്ടറിൽ പ്രവർത്തിക്കുന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് അവൻസ് ടെക്നോളജീസ്. 1.42 രൂപയാണ് നിലവിലെ ഓഹരി വില. 141 ശതമാനത്തിന്‍റെ കുതിപ്പാണ് 2026 സാമ്പത്തിക വർഷത്തിൽ ഓഹരി നേടിയത്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

Gold Rate Live: യുദ്ധത്തിൽ തകർന്ന് സ്വർണം, ഇന്നും പവന്റെ വില കുറഞ്ഞു, തത്സമയം വിവരങ്ങൾ അറിയാം

യുദ്ധവും പണപ്പെരുപ്പവും തിരിച്ചടിക്കുന്നു, തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി, നിഫ്റ്റി 23000 പോയിന്റിൽ

എട്ടാം ശമ്പള കമ്മീഷൻ: നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള തീയ്യതി നീട്ടി, നിങ്ങളുടെ നിർദ്ദേശം എങ്ങനെ നൽകാം..?

ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; ഇന്ത്യയിൽ വില കൂട്ടാനാകാതെ കമ്പനികൾ, കാരണമിതാണ്

സാമ്പത്തിക വർഷം അവസാനിക്കുന്നു; മാർച്ച് 31-ന് മുൻപ് നിങ്ങൾ ചെയ്യേണ്ട 5 പ്രധാന കാര്യങ്ങൾ

Eid-ul-Fitr 2026: കേരളത്തിലും ഗൾഫിലും പെരുന്നാൾ എന്ന്..? ചന്ദ്രൻ എപ്പോൾ ദൃശ്യമാകും, അറിയേണ്ടതെല്ലാം

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

ബുക്ക് ചെയ്തിട്ടും എൽപിജി സിലിണ്ടർ കിട്ടിയില്ലേ..? പേടിക്കേണ്ട ആവശ്യമില്ല, ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ



Click it and Unblock the Notifications