ഇരുട്ടി വെളുക്കുമ്പോള്‍ കോടീശ്വരന്മാരായവരുടെ കഥ ക്രിപ്റ്റോ കറന്‍സി മേഖലയില്‍ ധാരാളമാണ്. അത്തരത്തില്‍ വളരെ പെട്ടെന്ന് പണക്കാരനാകാനുള്ള മോഹമാണ് നിരവധി പേരെ ക്രിപ്റ്റോ കറന്‍സിയുടെ ലോകത്തെക്ക് ആകര്‍ഷിക്കുന്നതും. അടുത്തിടെ വരെ ക്രിപ്റ്റോ കറന്‍സികള്‍ നടത്തുന്ന കുതിപ്പില്‍ ഓഹരി വിപണിയുടെ താരപരിവേഷത്തിനും ഉലച്ചില്‍ തട്ടിയിരുന്നു. എന്നാല്‍ ബോംബെ സ്റ്റോക്ക് എകസ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു പെന്നി സ്റ്റോക്ക്, നിക്ഷേപകര്‍ക്ക് നല്കിയ ആദായത്തിന്റേയും ലാഭത്തിന്റേയും വിവരം മനസിലാക്കിയാല്‍ ക്രിപ്റ്റോ കറന്‍സി അനുകൂലികളും ഒന്നു ഞെട്ടുമെന്ന് തീര്‍ച്ച.
12 മാസത്തില്‍ 7425 % വളര്‍ച്ച
മഹാരാഷ്ട്രയിലെ ഗോണ്ട്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിംപ്ലക്സ് പേപ്പേര്‍സ് ലിമിറ്റഡിന്റെ ഓഹരികളാണ് ഞൊടിയിടയില്‍ നിക്ഷേപകരെ സമ്പന്നരാക്കിയത്. 2020 ജൂലൈ 31-ന് വെറും 0.54 പൈസ മാത്രം ഓഹരി വിലയുണ്ടായിരുന്ന സിംപ്ലക്സിന്റെ ഓഹരികള്‍ ഇന്ന് 60.20 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇന്നും ഓഹരികള്‍ വില്ക്കാന് ആളില്ലാത്തതിനാല്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ്. കഴിഞ്ഞ ഒരാഴ്ച മാത്രം 27.41 ശതമാനമാണ് ഓഹരിയിലുണ്ടായ വില വര്‍ധനവ്. ഒരു മാസത്തിനിടെ 169 ശതമാനവും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരിയിലുണ്ടായ നേട്ടം 555 ശതമാനവുമാണ്. കഴിഞ്ഞ ഒരു വര്ഷക്കാലയളവിലാകട്ടെ ഇത് 7425 ശതമാനം ഉയര്‍ച്ചയാണ് നേടിയിരിക്കുന്നത്.
ഞൊടിയിടയില്‍ ലാഭം 1.14 കോടി
2020 ജൂലൈ 31-ന് 0.54 പൈസ മാത്രം വിലയുണ്ടായിരുന്നപ്പോള്‍ സിംപ്ലക്സിന്റെ (BSE: 533019) ഓഹരികള്‍ 1 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നേല്‍ ഇന്നത്തെ മാര്‍ക്കറ്റ് വില പ്രകാരം 1.14 കോടി രൂപയായി വര്‍ധിച്ചേനെ. ഈ സ്വപ്ന നേട്ടം നിക്ഷേപകര്‍ക്ക ലഭിച്ചത് വെറും 16 മാസത്തിനുള്ളലാണ്. ഒരു വര്‍ഷം മുമ്പ് നിക്ഷേപിച്ചിരുന്നേല്‍ 68 ലക്ഷമായും ആറ് മാസം മുമ്പ് 1 ലക്ഷം നിക്ഷേപിക്കാന്‍ സാധിച്ചിരുന്നേല് ഇന്നത് 20 ലക്ഷമായും മാറിയേനെ. ഇക്കഴിഞ്ഞ ഒരാഴ്ചക്കിടെ പോലും 1 ലക്ഷത്തിന് 25,000 രൂപയോളം ലാഭം സിംപ്ലക്സ് ഓഹരികള്‍ സമ്മാനിച്ചിട്ടുണ്ട്.
സിംപ്ലക്സ് പേപ്പേര്‍സ്
എല്ലാത്തരം കടലാസുകളും ഇതുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുമാണ് സിംപ്ലക്സ് പേപ്പേര്‍സ് നിര്‍മിക്കുന്നത്. വിദശേ വിപണികളിലേക്ക് കടലാസ് കയറ്റി അയക്കുന്നുണ്ട്. വെള്ള പ്രിന്റിങ് പേപ്പര്‍, ടിഷ്യു പേപ്പര്‍, ബോണ്ട് പേപ്പര്‍, ക്രാഫ്റ്റ് പേപ്പര്‍, കാര്‍ഡുകള്‍ തുടങ്ങിയവയാണ് പ്രധാന ഉത്പന്നങ്ങള്‍. കൃഷി കഴിയുമ്പോള്‍ മിച്ചം വരുന്ന കാര്‍ഷികോത്പന്നങ്ങളില്‍ നിന്നാണ് ഇതിനുളള അസംസ്കൃത വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. അതേസമയം, കമ്പനിയുടെ സാമ്പത്തിക ഫലങ്ങളിലും മറ്റും അടുത്തിടെ വരെ ആശാവഹമായ പുരോഗതി കാണിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. വെറും 18 കോടി രൂപമാത്രമാണ് നിലവിലെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്.
പെന്നി സ്റ്റോക്ക്
തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. മൈക്രോ ക്യാപ് സ്റ്റോക്കുകള്‍ എന്നും അറിയപ്പെടാറുണ്ട്. ഇന്ത്യയില്‍ 10-20 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
More From GoodReturns

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications