ഉയർന്ന സാമ്പത്തിക നേട്ടത്തിനായി പലരും പെന്നി സ്റ്റോക്കുകളിലാണ് ഇപ്പോൾ നിക്ഷേപിക്കുന്നത്. ചെറിയ നിക്ഷേപത്തിലൂടെ വലിയ റിട്ടേൺ നേടാനാവും എന്നതാണ് പെന്നി സ്റ്റോക്കുകളുടെ ഒരു പ്രത്യേകത. എന്നാൽ എപ്പോഴും ഇതുപോലെ ഉയർന്ന റിട്ടേൺ കിട്ടണമെന്നുമില്ല. എന്നാൽ ചുരുങ്ങിയ കാലം കൊണ്ടാണ് പല പെന്നി സ്റ്റോക്കുകളും മൾട്ടി ബാഗറുകളാവുന്നത്. 5 വർഷം കൊണ്ട് മൾട്ടി ബാഗറുകളായ പെന്നി സ്റ്റോക്കുകളുണ്ട്. അതിലൊന്നാണ് പ്രവേഗ് ഷെയറുകൾ.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പ്രവേഗിൻ്റെ ഓഹരി വില ഓരോന്നിനും 4.34 രൂപയിൽ നിന്ന് 730 രൂപയായി ഉയർന്നു. ഇത് സത്യത്തിൽ വലിയ ഉയർച്ചയായി കണക്കാക്കാം. ഇതിലൂടെ അതിൻ്റെ പൊസിഷണൽ ഷെയർഹോൾഡർമാർക്ക് 15,700 ശതമാനം വരുമാനം നൽകുന്നു. അഞ്ച് വർഷം മുന്നേ ഈ മൾട്ടിബാഗർ പെന്നി സ്റ്റോക്കിൽ നിങ്ങൾ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ അത് അഞ്ച് വർഷം കൊണ്ട് 1.68 കോടി രൂപയായി മാറുമായിരുന്നു.
പ്രവേഗ് ഓഹരികളുടെ വളർച്ച..
ഏറ്റവും കുറഞ്ഞ തുകയിൽ നിന്നും ആരംഭിച്ച പ്രവേഗ് ഓഹരികളാണ് ഇന്ന് വമ്പൻ കുതിപ്പിലേക്ക് എത്തിയത്. ഈ മൾട്ടിബാഗർ സ്റ്റോക്ക് കഴിഞ്ഞ വർഷം അടിസ്ഥാന ബിൽഡിംഗ് മോഡിൽ തന്നെ തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ യാതൊരു വരുമാനവും ഈ മൾട്ടിബാഗർ പെന്നി സ്റ്റോക്ക് സൃഷ്ടിച്ചിരുന്നില്ല. മാത്രമല്ല കഴിഞ്ഞ ആറ് മാസങ്ങളിലായി ഈ സ്മോൾ ക്യാപ് മൾട്ടിബാഗർ സ്റ്റോക്ക് ഏകദേശം 16% ഇടിഞ്ഞു.
2024 ലെ പ്രകടനം അത്ര ഗംഭീരമായിരുന്നില്ല, എന്നാൽ ദീർഘകാല നിക്ഷേപകർക്ക് ഉയർന്ന നിലയിൽ സമ്പാദിക്കാവുന്ന ഓഹരികളിലൊന്നാണ് പ്രവേഗ് ഷെയറുകൾ. കാരണം ഒരു വർഷം കൊണ്ടാണ് ഈ ഇന്ത്യൻ മൾട്ടിബാഗർ സ്റ്റോക്ക് 6 ശതമാനത്തിലധികം വരുമാനം അതിന്റെ നിക്ഷേപകർക്ക് നൽകിയത്. ചെറിയ തുകയിൽ ഈ ഷെയറുകൾ വാങ്ങിയവർക്കും വമ്പൻ നേട്ടം കിട്ടിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 139 രൂപയിൽ നിന്ന് 730 രൂപയായി പ്രവേഗ് ഓഹരി വില ഉയർന്നു. അതായത് 5.25 മടങ്ങാണ് ഉയർന്നത്. കൂടാതെ, അഞ്ച് വർഷം കൊണ്ടാണ് ഇതിന്റെ ഓഹരി വില 730 ആയി ഉയർന്നത്. ഇതെല്ലാം പ്രവേഗ് ഓഹരിയുടെ നേട്ടങ്ങളാണ്.
പ്രവേഗിൽ 1 ലക്ഷം നിക്ഷേപിച്ചാൽ 1.68 കോടി രൂപയാവും...
പ്രവേഗിൻ്റെ ഓഹരി നിക്ഷേപത്തിലൂടെ നിക്ഷേപകർക്ക് എത്ര നേട്ടം ലഭിക്കുമെന്ന് പരിശോധിക്കാം. അതായത് നിങ്ങൾ ഒരു മാസം മുന്നേ 1 ലക്ഷം രൂപ ഈ മൾട്ടി ബാഗർ സ്റ്റോക്കിൽ നിക്ഷേപിച്ചാൽ 1 ലക്ഷം വളരാൻ സാധ്യതയില്ല. എന്നാൽ ആറ് മാസം മുമ്പ് ഈ സ്റ്റോക്കിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ആ 1 ലക്ഷം 84,000 രൂപയായി കുറയും. 2024 ൻ്റെ തുടക്കത്തിലാണ് നിങ്ങൾ ഈ സ്റ്റോക്കിൽ 1 ലക്ഷം രൂപ നിക്ഷേപിച്ചതെങ്കിൽ നിങ്ങളുടെ നിക്ഷേപം 92,000 രൂപയായി കുറയും.
മൂന്ന് വർഷം മുന്നേ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ ആ 1 ലക്ഷം 5.25 ലക്ഷമായി നിങ്ങൾക്ക് കിട്ടും. എന്നാൽ അഞ്ച് വർഷം മുമ്പ് ഈ പെന്നി സ്റ്റോക്കിൽ 1 ലക്ഷം രൂപ നിക്ഷേപിക്കുകയും ഒപ്പം ഈ കാലയളവിൽ നിക്ഷേപം നടത്തുകയും ചെയ്താൽ 1 ലക്ഷം രൂപയുടെ മൂല്യം 1.68 കോടി രൂപയാവും.
ഈ മൾട്ടിബാഗർ സ്റ്റോക്ക് ബി.എസ്.ഇയിൽ മാത്രം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സ്മോൾ ക്യാപ് മൾട്ടിബാഗർ സ്റ്റോക്ക് 1,669 കോടി രൂപ വിപണി മൂലധനത്തിൽ വെള്ളിയാഴ്ച അവസാനിച്ചു. ഈ സ്റ്റോക്കിന്റെ 52 ആഴ്‌ചയിലെ ഉയർന്ന നിരക്ക് 1,300 രൂപയാണ്. എന്നാൽ 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 627.10 രൂപയുമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
