രാജ്യത്തെ അതിവേഗം വളരുന്ന ഭക്ഷ്യ-സാങ്കേതിക കമ്പനികളിലൊന്നാണ് സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്സ് . കമ്പനിയുടെ വളർച്ച പോലെ തന്നെയാണ് ഓഹരി വിപണിയിലെ കുതിപ്പും. ബിഎസ്ഇയിൽ 1.17 രൂപയിൽ നിന്നും 41.13 രൂപയിലേക്കാണ് ഓഹരി കത്തിക്കയറിയത്. ഓഹരിയുടെ കൂടുതൽ കാര്യങ്ങൾ നമുക്ക് നോക്കാം.
സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്സ്
2019-ൽ സ്ഥാപിതമായ കമ്പനിയുടെ ആദ്യത്തെ പേര് ഷാലിമാർ ഏജൻസീസ് എന്നായിരുന്നു. അടുത്തിടെയാണ് സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്സ് എന്ന പുതിയ പേര് സ്വീകരിച്ചത്. കമ്പനിക്ക് ഇന്ത്യയ്ക്ക് പുറമെ യുഎസ്എ, കാനഡ എന്നിവിടങ്ങളിലും പ്രവർത്തനമുണ്ട്. ബഫല്ലോ വൈൽഡ് വിംഗ്സ്, വിംഗ്സോൺ, ഇ ടച്ച്, ടെക്സോഫ്റ്റ് തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ എക്സ്ക്ലൂസീവ് ഫ്രാഞ്ചൈസി അവകാശങ്ങൾ സ്‌പൈസ് ലോഞ്ചിന്‍റെ കൈവശമുണ്ട്. അതോടൊപ്പം ഡാറ്റ, വോയ്‌സ് അല്ലെങ്കിൽ വീഡിയോ ശേഖരണം, പ്രോസസ്സിംഗ് എന്നിവയുൾപ്പെടെ വിവരസാങ്കേതിക മേഖലയി ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങളും കമ്പനി നൽകുന്നു. അതുപോലെ കോൾ സെന്റർ സേവനങ്ങളും.
ഓഹരി വിലയിലെ കുതിപ്പ്
ഒരു വർഷം മുമ്പ് 4.60 എന്ന ട്രേഡിങ് വിലയുണ്ടായിരുന്ന ഓഹരി ഇപ്പോൾ 741 ശതമാനം ഉയർന്ന് 38.72 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. സ്മോൾ-ക്യാപ് വിഭാഗത്തിൽ കുത്തനെയുള്ള അസ്ഥിരത അനുഭവപ്പെട്ടപ്പോഴും, ഓഹരിയുടെ കുതിപ്പിന് ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1,043 ശതമാനവും അഞ്ച് വർഷത്തിനിടെ 3200 ശതമാനവും മുന്നേറ്റമാണ് ഓഹരി നേടിയത്. ഓഹരി വിലയിലുണ്ടായ വൻ കുതിച്ചുചാട്ടം കമ്പനിയുടെ വിപണി മൂലധനം ഓഗസ്റ്റ് 11 ലെ കണക്കനുസരിച്ച് 2,645 കോടിയായി ഉയർത്തി.

1 ലക്ഷം ഇന്ന് 34 ലക്ഷം
ചുരുങ്ങിയ കാലയളവിനുള്ളിൽ ഓഹരി വിലയിൽ വലിയ വർദ്ധനവുണ്ടായതോടെ നിക്ഷേപകരും ഹാപ്പി. അഞ്ച് വർഷം മുമ്പ് ഒരു ലക്ഷം രൂപ ഓഹരിയിൽ നിക്ഷേപിച്ച് അതിൽ തന്നെ തുടരുന്ന ഒരു നിക്ഷേപകന്‍റെ ഇന്നത്തെ ഓഹരി മൂല്യം 34.57 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ടാക്കും. ശരിയായ ഓഹരി തിരഞ്ഞെടുക്കുമ്പോൾ ഓഹരി വിപണിയുടെ സമ്പത്ത് സൃഷ്ടിക്കാനുള്ള കരുത്ത് സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്സ് എടുത്ത് കാണിക്കുന്നു.
അതേസമയം സ്റ്റോക്ക് 2025 മാർച്ച് മുതൽ 1:10 എന്ന അനുപാതത്തിൽ എക്സ്-സ്പ്ലിറ്റ് അടിസ്ഥാനത്തിലാണ് വ്യാപാരം നടത്തുന്നത്. മുകളിലുള്ള കണക്കുകൂട്ടൽ വിഭജനത്തിനു ശേഷമുള്ള ആനുകൂല്യത്തിൽ ഒരു ഘടകമല്ല.
പാദഫലം 14-ന്
സ്‌പൈസ് ലോഞ്ച് ഫുഡ് വർക്ക്സ് ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് യോഗം 2025 ഓഗസ്റ്റ് 14 വ്യാഴാഴ്ച വൈകുന്നേരം 5:00 മണിക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 2025 ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിലെ വിവരങ്ങൾ അന്ന് കമ്പനി പുറത്ത് വിടും. 2025 സാമ്പത്തിക വർഷത്തിൽ കമ്പനി 6 കോടി അറ്റാദായവും 105 കോടി വരുമാനവും നേടിയിരുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications