പെന്നി ഓഹരികളിൽ മികച്ച റിട്ടേൺ പ്രതീക്ഷിച്ച് നിക്ഷേപിക്കുന്ന പലരും പെട്ടുപോകാൻ കാരണം, ഓഹരിയുടെ സാമ്പത്തികമാണ്. വളർച്ച സാധ്യത കാണാത്ത ഓഹരികൾക്ക് മികച്ച നേട്ടം നൽകാൻ സാധിക്കില്ല. ഇവിടെയാണ് 30 രൂപയിൽ താഴെ വില വരുന്ന ഓഹരി ശ്രദ്ധാകേന്ദ്രമാകുന്നത്. ഗുജറാത്ത് സർക്കാറിൽ നിന്നും 42 കോടി രൂപയുടെ കരാറാണ് കുഞ്ഞൻ കമ്പനി സ്വന്തമാക്കിയത്.

വി.എൽ ഇൻഫ്രാപൊജക്ട് എന്ന അഹമ്മദാബാദ് ആസ്ഥാനമായ കമ്പനിയുടെ ഓഹരിയിലാണ് ബുധനാഴ്ച കുതിപ്പ് കണ്ടത്. പ്രധാനമായും ജലസേചനം, ജലവിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണിത്. കുടിവെള്ള വിതരണ പദ്ധതികൾ, പൈപ്പുകൾ സ്ഥാപിക്കൽ, പമ്പിംഗ് സ്റ്റേഷനുകളുടെ നിർമ്മാണം എന്നിവയാണ് പ്രധാന പ്രവർത്തനം. ഗുജറാത്തിലാണ് കമ്പനിക്ക് ഏറ്റവും കൂടുതൽ പദ്ധതികളുള്ളതെങ്കിലും മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കമ്പനി സജീവമാണ്.
ഓഹരി വില
ബുധനാഴ്ച 25.65 രൂപയിൽ വ്യാപാരം ആരംഭിച്ച ഓഹരി വ്യാപാരത്തിനിടെ 29.25 രൂപ വരെ കുതിച്ചു. 7.45 ശതമാനം നേട്ടത്തിൽ 27.40 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ചയിലെ ഉയർന്ന വിലയായ 63.45 രൂപയിൽ നിന്നും 57 ശതമാനം ഡിസ്ക്കൗണ്ടിലാണ് ഓഹരി നിലവിൽ വ്യാപാരം നടക്കുന്നത്.
ഓഹരിയുടെ നേട്ടത്തിന് പിന്നിൽ ഗുജറാത്ത് ജലവിതരണ- മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള കരാറാണ്. ജോയിന്റ് വെഞ്ചറിലൂടെ 42 കോടി രൂപയുടെ കരാറാണ് കമ്പനി സ്വന്തമാക്കിയത്.
കരാർ വിശദാംശം
കമ്പനി എൻഎസ്ഇയിൽ സമർപ്പിച്ച രേഖകൾ പ്രകാരം പ്രകാരം, ഗുജറാത്ത് ജലവിതരണ-മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും ഏകദേശം 42.12 കോടി രൂപയുടെ കരാരാണ് വി.എൽ. ഇൻഫ്രാപ്രോജക്റ്റ്സ് ലിമിറ്റഡ് സ്വന്തമാക്കിയത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച്.എം. ഇലക്ട്രോ മെക്കുമായി ചേർന്നുള്ള ഒരു സംയുക്ത സംരംഭത്തിലൂടെയാണ് പദ്ധതി ലഭിച്ചത്. സംരംഭത്തിൽ വി.എൽ. ഇൻഫ്രാപ്രോജക്റ്റ്സിന് 80 ശതമാനവും, എച്ച്.എം. ഇലക്ട്രോ മെക്കിന് ബാക്കി 20 ശതമാനവും പങ്കാളിത്തമാണുള്ളത്. 18 മാസത്തിനുള്ളിൽ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കാണം. ഹദാഫ് റീജിയണൽ വാട്ടർ സപ്ലൈ സ്കീമിന്റെ വിപുലീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ് കരാർ. പത്ത് വർഷത്തെ പ്രവർത്തനവും പരിപാലനവും വേണമെന്ന നിബന്ധനയും കരാറിലുണ്ട്.
സാമ്പത്തികം
ശക്തമായ ഓർഡർ ബുക്ക് വി.എൽ ഇൻഫ്രാപൊജക്ടിന്റെ നേട്ടമാണ്. ഇത് കമ്പനിയുടെ സാമ്പത്തികത്തിലും കാണാനുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 21 ശതമാനം വാർഷിക വളർച്ചയാണ് കമ്പനിയുടെ വരുമാനത്തിലുണ്ടായത്. 2025 സാമ്പത്തിക വർഷത്തിൽ 52 കോടി രൂപയായിരുന്നത്, 63 കോടി രൂപയായി. അറ്റാദായം 13 ശതമാനം ഉയർന്നു. 3.55 കോടി രൂപയിൽ നിന്നും 4 കോടി രൂപയായി.
More From GoodReturns

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എസ്ബിഐ ഫണ്ട് മാനേജ്മെന്റ് ഐപിഒ: അലോട്ട്മെന്റ് ഫലം ഇന്ന്; സ്റ്റാറ്റസ് പരിശോധിക്കാൻ ഈ വഴികൾ നോക്കൂ!

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

റിലയൻസ് ക്യു1 ഫലങ്ങൾ ഇന്ന്: വിപണിയുടെ ഗതി മാറ്റുമോ ഈ കണക്കുകൾ?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് മുന്നറിയിപ്പുമായി വിപണി

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications