ഒരു മാസത്തിൽ 200% ലാഭം; 10 രൂപയില്‍ താഴെയുള്ള 5 പെന്നി സ്റ്റോക്കുകള്‍ ഇതാ

ഞൊടിയിടയില്‍ ഒരു നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരി വിഭാഗമാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നയിടം. അടുത്തിടെ വിപണിയില്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം മുമ്പില്ലാത്തവിധം ഉയര്‍ന്നതിന്റെ പ്രതിഫലനമെന്നോണം പെന്നി സ്റ്റോക്കുകളിലും തിരയിളക്കം പ്രകടമാണ്. ഇത്തരത്തില്‍ ഒരു മാസത്തിനിടെ 200 ശതമാനത്തോളം നേട്ടം നല്‍കിയ 5 പെന്നി സ്റ്റോക്കുകളെ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തില്‍. എല്ലാ ഓഹരികളും ഒരു മാസം മുമ്പ് 10 രൂപ താഴെയില്‍ മാത്രമായിരുന്നു.

പെന്നി സ്റ്റോക്ക്

പെന്നി സ്റ്റോക്ക്

തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. മൈക്രോ കാപ് സ്റ്റോക്കുകള്‍ എന്നും അറിയപ്പെടാറുണ്ട്. ഇന്ത്യയില്‍ 10-20 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും. അപ്രതീക്ഷിതമായ ഊഹാപോഹങ്ങളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ഒക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിച്ചേക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വിലയും ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം.

1) എസ്ആര്‍എം എനര്‍ജി

1) എസ്ആര്‍എം എനര്‍ജി

ഊര്‍ജോല്‍പാദന മേഖലയിലാണ് പ്രവര്‍ത്തനം. നേരത്തെ ഹിത്കരി ഫൈബേര്‍സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എസ്ആര്‍എം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡും ഹിത്കരി ഫൈബേര്‍സും തമ്മില്‍ ലയിച്ചാണ് കമ്പനിയുടെ രൂപീകരണം. നിലവില്‍ എസ്ആര്‍എം എനര്‍ജിയില്‍ (BSE : 523222) മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് 71 ശതമാനത്തോളം ഓഹരി പങ്കാളിത്തമുണ്ട്. വര്‍ഷങ്ങളായി ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ശതമാനത്തിലധികവും നിക്ഷേപമുള്ള കമ്പനിയാണിത്. വന്‍കിട മ്യൂച്ചല്‍ ഫണ്ട് സ്ഥപാനമായ യുടിഐ യുലിപ് ഫണ്ട് ആണ് ഇതില്‍ ഓഹരി പങ്കാളിത്തം നേടിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 162 ശതമാനത്തോളവും ഒരു മാസത്തിനിടെ 126 ശതമാനവുമാണ് ഓഹരി വിലയിലെ വര്‍ധനവ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ കുറഞ്ഞ ഓഹരി വില 2.35 രൂപയും കൂടിയ വില ഇന്നത്തെ ക്ലോസിങ് വിലനിലവാരമായ 8.75 രൂപയുമാണ്.

2) വെജിറ്റബിള്‍ പ്രോഡക്ട്‌സ്

2) വെജിറ്റബിള്‍ പ്രോഡക്ട്‌സ്

ഭക്ഷ്യ എണ്ണയുടെ സംസ്‌കരണവും ഉത്പാദനവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വെജിറ്റബിള്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (BSE : 539132). 1953-ലാണ് കമ്പനിയുടെ തുടക്കം. പ്രതാപ് വനസ്പതി എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ഉത്പന്നം പശ്ചിമ ബംഗാളിലും ചുറ്റുമുളള വിപണികളിലും സജീവ സാന്നിധ്യമാണ്. കമ്പനിയില്‍ 25 ശതമാനത്തോളം മാത്രമാണ് പ്രൊമോട്ടര്‍മാരുടെ കൈവശമുള്ളത് ബാക്കി 75 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണുള്ളത്. വെജിറ്റബിള്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് ഓഹരികളുടെ കഴിഞ്ഞ ഒരു വര്‍ഷക്കാലയളവിലെ കുറഞ്ഞ വില 2.09 രൂപയും കൂടിയ വില ഇന്നത്തെ ക്ലോസിങ വിലയായ 25.70 രൂപയുമാണ്. 280 കോടിയാണ് വിപണി മൂലധനം. ഒരു വര്‍ഷക്കാലയളവില്‍ 1,032 ശതമാനം നേട്ടവും ഒരു മാസത്തിനിടെ 177 ശതമാനത്തോളം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.

3) ഇന്ത്യന്‍ ഇന്‍ഫോടെക് & സോഫ്റ്റ്വെയര്‍

3) ഇന്ത്യന്‍ ഇന്‍ഫോടെക് & സോഫ്റ്റ്വെയര്‍

1982-ല്‍ ഇന്ത്യന്‍ ലീസേഴസ് ലിമിറ്റഡ് എന്ന പേരില്‍ ബാങ്ക് ഇതര സ്ഥാപനമായാണ് തുടക്കം. വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനകാര്യ സഹായവും നിക്ഷേപവുമാണ് ഇന്ത്യന്‍ ഇന്‍ഫോടെക് ആന്‍ഡ് സോഫ്റ്റ്വെയര്‍ ലിമിറ്റഡിന്റെ (BSE : 509051) മുഖ്യ പ്രവര്‍ത്തനം. മുഖ്യ പ്രമോട്ടര്‍ക്ക് ഓഹരിപങ്കാളിത്തം 19 ശതമാനം മാത്രമേ ഉള്ളുവെങ്കിലും കമ്പനിക്ക് യാതൊരുവിധ കടബാധ്യതയും ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. 888 കോടി രൂപയാണ് നിലവിലെ കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ 5 വര്‍ഷമായി വരുമാന വളര്‍ച്ചയില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുറഞ്ഞ ഓഹരി വില 33 പൈസയും കൂടിയ വില ഇന്നത്തെ ക്ലോസിങ് വിലയായ 8.75 രൂപയുമാണ്. ഒരു വര്‍ഷത്തിനിടെ 2582 ശതമാനവും നേട്ടവും 3 മാസത്തിനിടെ 676 ശതമാനവും ഒരു മാസത്തിനിടെ 104 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

4) വിസാഗര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

4) വിസാഗര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്

ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിസാഗര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (BSE : 531025). കമ്പനിയുടെ മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് 5 ശതമാനം മാത്രം ഓഹരികളും ബാക്കി 95 ശതമാനവും റീട്ടെയില്‍ നിക്ഷേപകരുടെയും കൈവശമാണ്. ഒരു വര്‍ഷക്കാലയളവില്‍ ഓഹരിയുടെ കുറഞ്ഞ വില 60 പൈസയും കൂടിയ നിലവാരം ഇന്നത്തെ ക്ലോസിങ് വിലയായ 8.79 രൂപയുമാണ്. 28 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 1,230 ശതമാനത്തോളവും മൂന്ന് മാസത്തിനിടെ 486 ശതമാനവും ഒരു മാസത്തിനിടെ 172 ശതമാനത്തോളം നേട്ടവും നിക്ഷേപകര്‍ക്ക് സമ്മാനിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വരുമാനം 66 കോടി രൂപയായിരുന്നു മൂന്ന് പദങ്ങളിലെ നഷ്ടത്തിനു ശേഷം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കമ്പനി ലാഭം രേഖപ്പെടുത്തിയിട്ടുണ്ട്.

5) സുപ്രീംമെക്‌സ് ഷൈന്‍ സ്റ്റീല്‍സ്

5) സുപ്രീംമെക്‌സ് ഷൈന്‍ സ്റ്റീല്‍സ്

സങ്കീര്‍ണമായ സ്റ്റീല്‍ വ്യവസായത്തില്‍ കമ്പനികള്‍ക്കു വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും സ്റ്റീല്‍ വ്യാപാരവുമാണ് സുപ്രീംമെക്‌സ് ഷൈന്‍ സ്റ്റീല്‍സ് ലിമിറ്റഡ് (BSE : 534733) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നേരത്തെ ഐസിവിഎല്‍ സ്റ്റീല്‍സ് എന്നായിരുന്നു അറിയപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരികളുടെ കുറഞ്ഞ വില 1.65 രൂപയും കൂടിയ വില 12.64 രൂപയുമാണ്. നിലവില്‍ 33 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം. കഴിഞ്ഞ 3 മാസത്തിനിടെ 363 ശതമാനവും ഒരു മാസത്തിനിടെ 81 ശതമാനവും നേട്ടം നിക്ഷേപകര്‍ക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യ പ്രമോട്ടര്‍മാര്‍ക്ക് 42 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് യാതൊരുവിധ കടബാധ്യതകളും ഇല്ല എന്നത് ശ്രദ്ധേയമാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X