ഒരു കമ്പനിയുടെ ആദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനു പുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മറ്റൊരു മാര്‍ഗം കൂടിയാണ് കമ്പനികളില്‍ നിന്നും അതാത് സമയങ്ങളില്‍ ലഭിക്കുന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത്തരത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
ഒസ്വാള് ഗ്രീന്‍ ടെക്
ഡല്‍ഹി കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്മോള്‍ കാപ് കമ്പനിയാണ് ഒസ്വാള് ഗ്രീന്‍ ടെക്. പ്രോപ്പര്‍ട്ടിയുടെ വികസനത്തിലും വ്യാപാരത്തിലും സംയുക്ത സംരംഭങ്ങളായി അപ്പാര്‍ട്ട്മെന്റ് നിര്‍മാണത്തിലും ഏര്‍പ്പെടുന്നുണ്ട്. എങ്കിലും കോര്‍പറേറ്റ് കമ്പനികളുടെ കടപ്പത്രങ്ങളിലും ഓഹരിയിലും നടത്തുന്ന നിക്ഷേപത്തില്‍ നിന്നാണ് കമ്പനിയുടെ വരുമാനത്തിന്റെ ഏറിയപങ്കും നേടുന്നത്. നിലവില്‍ 304 കോടിയുടെ സ്ഥിര നിക്ഷേപവും 112 കോടിയുടെ കോര്‍പറേറ്റ് നിക്ഷേപവും കമ്പനിക്കുണ്ട്.
ഡിവിഡന്റ്
ഇന്നലെ ചേര്‍ന്ന ഒസ്വാള് ഗ്രീന്‍ ടെക്കിന്റെ (BSE : 539290) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 1.50 രൂപ വീതമാകും നിക്ഷേപകര്‍ക്ക് കൈമാറുക. ഇതിനുള്ള റെക്കോഡ് തീയതി ജൂലൈ 15 ആയും നിശ്ചയിച്ചു. അടുത്ത 30 ദിവസത്തിനുള്ളില്‍ തുക ഓഹരിയുടമകള്‍ക്ക് കൈമാറുമെന്നും കമ്പനി നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ ഒസ്വാള് ഗ്രീന്‍ ടെക് ഓഹരിയുടെ ക്ലോസിങ് വിലയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതത്തിന്റെ ഡിവിഡന്റ് യീല്‍ഡ് 6 ശതമാനമാണ്. ഏറെക്കാലത്തിനു ശേഷമാണ് കമ്പനി ഓഹരിയുടമകള്‍ക്ക് ലാഭവിഹിതം നല്‍കുന്നത്. അതേസമയം, ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് നിലവില്‍ ഒസ്വാള് ഗ്രീന്‍ ടെക് ഓഹരി തുടരുന്നത്. ഇതൊരു ബുള്ളിഷ് സൂചനയാണ്. സമാനമായി ടെക്നിക്കല്‍ സൂചകങ്ങളും ഓഹരിയില്‍ കുതിപ്പിനുള്ള ലക്ഷണം പ്രകടമാക്കിയിട്ടുണ്ട്.
ഓഹരി വിശദാംശം
ഒസ്വാള് ഗ്രീന്‍ ടെക്കിന്റെ ആകെ ഓഹരികളില്‍ 64.33 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 5.01 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 30.64 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 642 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 96.70 രൂപ നിരക്കിലാണ്. ഇത് ഓഹരിയുടെ വിപണി വിലയുടെ 3 മടങ്ങിലധികമാണെന്നതും ശ്രദ്ധേയം.
കഴിഞ്ഞ ദിവസം 5 ശതമാനത്തിലേറെ ഉയര്‍ന്ന് 25 രൂപ നിലവാരത്തിലാണ് ഒസ്വാള് ഗ്രീന്‍ ടെക് ഓഹരിയുടെ ക്ലോസിങ്. 52 ആഴ്ച കാലയളവില്‍ ഓഹരിയുടെ ഉയര്‍ന്ന വില 36.75 രൂപയിലും താഴ്ന്ന വിലയായി 15.25 രൂപയുമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഒസ്വാള് ഗ്രീന്‍ ടെക് ഓഹരി 8 ശതമാനം മുന്നേറി. ഇതോടെ 2022-ല്‍ ഇതുവരെയുള്ള നഷ്ടം 22 ശതമാനമായും താഴ്ന്നു. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ ഓഹരി 95 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
സാമ്പത്തികം
പയട്രോസ്ക്കി സ്കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ഒസ്വാള് ഗ്രീന്‍ ടെക്കിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലമാണ് (Piotroski Score: 4). കഴിഞ്ഞ 3 വര്‍ഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ 2 ശതമാനവും അറ്റാദായത്തില്‍ 1.4 ശതമാനവും ഇടിവ് സംഭവിച്ചു. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 24 കോടിയും അറ്റാദായം 46 കോടിയുമാണ്.
ഡിവിഡന്റ് യീല്‍ഡ്
ഏതെങ്കിലും ഒരു വര്‍ഷം ഡിവിഡന്റ് പ്രഖ്യാപിച്ചതു കൊണ്ടു മാത്രം കാര്യമില്ല. എല്ലാ വര്‍ഷവും മുടങ്ങാതെ ലാഭവിഹിതം നല്കുന്ന ഓഹരികള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കമ്പനിയുടെ പ്രകടനം സ്ഥിരതയാര്‍ന്നതല്ലെങ്കില്‍ കൈ പൊള്ളിയേക്കാം. ലാഭവിഹിതം കൂടിയതു കൊണ്ടാണോ മാര്‍ക്കറ്റ് വില ഇടിഞ്ഞതു കൊണ്ടാണോ ഡിവിഡന്റ് യീല്‍ഡ് കുത്തനെ ഉയര്‍ന്നത് എന്നതും പരിശോധിക്കണം. ഓഹരി വില ഇടിഞ്ഞതുകൊണ്ടാണ് യീല്‍ഡ് ഉയര്‍ന്നതെങ്കില്‍ കൂടുതല്‍ വിശകലനം ചെയ്ത് ബോധ്യപ്പെട്ടതിനു ശേഷം മാത്രം നിക്ഷേപകനാവുക.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
