5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം; 5 പെന്നി സ്റ്റോക്കുകള്‍ ഇതാ; നിങ്ങളുടെ പക്കലുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കമ്പനിയുടെ അറ്റാദായത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. ഇത് പണമായോ കൈവശമുള്ളതിന്റെ അനുപാതത്തില്‍ അധിക ഓഹരികളായോ ആണ് സാധാരണ നല്‍കാറുളളത്. മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരി കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകും. അതേസമയം, തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി സ്റ്റോക്കുകള്‍ എന്ന് വിളിക്കുന്നത്. അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി സ്റ്റോക്കുകള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാറുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന 30-60 രൂപ നിലവാരത്തിലുള്ള 5 ഓഹരികളെയാണ് ഈ ലേഖനത്തിലൂടെ പരിചയപ്പെടുത്തുന്നത്.

1) പിഎന്‍ബി ഗില്‍റ്റ്‌സ്

1) പിഎന്‍ബി ഗില്‍റ്റ്‌സ്

പിഎന്‍ബി ഗില്‍റ്റ്‌സ് ലിമിറ്റഡ് (BSE: 532366, NSE : PNBGILTS) പൊതു മേഖല സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഉപകമ്പനിയാണ്. സര്‍ക്കാര്‍ കടപ്പത്രങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ബോണ്ടുകളും മ്യൂച്ചല്‍ ഫ്രണ്ട് സേവനങ്ങളുെണ് കമ്പനി നിര്‍വഹിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നു. നിലവില്‍ 5.4 ശതമാനമാണ് ഡിവിഡന്‍ഡ് യീല്‍ഡ്. നിലവില്‍ 66 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഓഹരിയുടെ ഉയര്‍ന്ന വില 94.65 രൂപയും കുറഞ്ഞ വില 39.80 രൂപയുമാണ്.

2) പിടിഎല്‍ എന്റര്‍പ്രൈസസ്

2) പിടിഎല്‍ എന്റര്‍പ്രൈസസ്

ടയര്‍ നിര്‍മ്മാണ കമ്പനിയാണ് പിടിഎല്‍ എന്റര്‍പ്രൈസസ് (BSE: 509220, NSE : PTL). കൂടാതെ ആര്യോഗ പരിചരണം അടക്കമുള്ള മറ്റ് മേഖലകളിലും സംരംഭങ്ങളുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നു. നിലവിലെ ഡിവിഡന്‍ഡ് യീല്‍ഡ് 5.2 ശതമാനമാണ്. 1959-ലാണ് വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ കളമശ്ശേരിയില്‍ ആണ് നിര്‍മ്മാണശാല. 1995 മുതല്‍ അപ്പോളോ ടയേഴ്‌സ് ദീര്‍ഘകാല പാട്ടത്തിന് ഏറ്റെടുത്തിരിക്കുകയാണ്. നിലവില്‍ 53.90 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന ഓഹരി വില 58 രൂപയും കുറഞ്ഞ വില 35.55 രൂപയും ആണ്.

3) ഹഡ്‌കോ

3) ഹഡ്‌കോ

ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നതിന്റെ ചുരുക്കരൂപമാണ് ഹഡ്‌കോ (BSE: 540530, NSE : HUDCO). മിനിരത്‌ന പദവിയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണിത്. ഭവന മേഖലയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും സാമ്പത്തിക സേവനം നല്‍കുന്നതാണ് കമ്പനിയുടെ മുഖ്യ പ്രവര്‍ത്തനം. കഴിഞ്ഞ അഞ്ചു വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നു. നിലവിലെ ഡിവിഡന്‍ഡ് യീല്‍ഡ് 3.5 % ആണ്. നിലവില്‍ 39.25 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഉയര്‍ന്ന ഓഹരി വില 58.25 രൂപയും കുറഞ്ഞ വില 35.50 രൂപയും ആണ്.

4) എന്‍എച്ച്പിസി

4) എന്‍എച്ച്പിസി

നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ എന്നതിന്റെ ചുരുക്കരൂപമാണ് എന്‍എച്ച്പിസി (BSE: 533098, NSE : NHPC). 1975 മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. ജല വൈദ്യുത പദ്ധതികളിലൂടെ 200 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദനം നടത്താനുള്ള ശേഷിയുണ്ട്. മുതല്‍മുടക്കിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 10 സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് എന്‍എച്ച്പിസി. കഴിഞ്ഞ അഞ്ചു വര്‍ഷമായി മുടങ്ങാതെ ലാഭവിഹിതം നല്‍കുന്നു. നിലവിലെ ഡിവിഡന്റ് യീല്‍ഡ് 4.85 ശതമാനമാണ്. കമ്പനിയുടെ ഓഹരികള്‍ 30.95 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഉയര്‍ന്ന ഓഹരി വില 37.05 രൂപയും കുറഞ്ഞ വില 21.20 രൂപയുമാണ്.

5) റെയില്‍ വികാസ് നിഗം

5) റെയില്‍ വികാസ് നിഗം

റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് റെയില്‍ വികാസ് നിഗം ലിമിറ്റഡ് (BSE: 542649, NSE : RVNL). മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നിര്‍ദ്ദേശ പ്രകാരം റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി രൂപീകരിച്ച കമ്പനിയാണിത്. 2013-ല്‍ മിനിരത്‌ന പദവിയും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി മുടങ്ങാതെ ലാഭവീതം നല്‍കുന്നു. കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 3.1 ശതമാനമാണ്. നിലവില്‍ 33.80 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഉയര്‍ന്ന വില 44.80 രൂപയും കുറഞ്ഞ വില 20.60 രൂപയുമാണ്.

Also Read: ആ ഒരു ചോദ്യം ഒറ്റ ഉത്തരവും; തലവര തെളിഞ്ഞ് ബിറ്റ് കോയിന്‍; രണ്ടു മാസത്തെ വലിയ കുതിപ്പ്Also Read: ആ ഒരു ചോദ്യം ഒറ്റ ഉത്തരവും; തലവര തെളിഞ്ഞ് ബിറ്റ് കോയിന്‍; രണ്ടു മാസത്തെ വലിയ കുതിപ്പ്

എങ്ങനെ വിലയിരുത്താം ?

എങ്ങനെ വിലയിരുത്താം ?

ഒരു കമ്പനി എത്രത്തോളം ലാഭ വിഹിതം ഏത് സമയത്ത് നല്‍കുന്നു എന്നതിനെ അടിസ്ഥാനമാക്കി കമ്പിനയുടെ നേതൃത്വത്തിന് ഓഹരി ഉടമകളോടുള്ള സമീപനം എങ്ങനെയെന്ന് മനസ്സിലാക്കാനാവും. മാത്രവുമല്ല മാനേജ്മെന്റിന്റെ കമ്പനിയോടുള്ള പ്രതിബദ്ധതയ സംബന്ധിച്ച കാഴചപ്പാടും മെച്ചപ്പെടുന്നതിനും സഹായിക്കാറുണ്ട്. പണമായി നല്‍കുന്ന ലാഭവിഹിതത്തിലെ പോലെയുള്ള നികുതി ബാധ്യതകള്‍ ബോണസ് ഓഹരി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കില്ല. കൂടാതെ അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ താരതമ്യേന എളുപ്പത്തിലാകും.

Also Read: ഒറ്റ ദിവസത്തില്‍ 10% ലാഭം; ഇന്നത്തെ ഡേ ട്രേഡിനുള്ള 8 സ്റ്റോക്കിലെ ബൈയ്യും സെല്ലും നോക്കാംAlso Read: ഒറ്റ ദിവസത്തില്‍ 10% ലാഭം; ഇന്നത്തെ ഡേ ട്രേഡിനുള്ള 8 സ്റ്റോക്കിലെ ബൈയ്യും സെല്ലും നോക്കാം

എന്തൊക്കെ ശ്രദ്ധിക്കണം

എന്തൊക്കെ ശ്രദ്ധിക്കണം

ഡിവിഡന്റ് നല്‍കുന്നു എന്നത് മാത്രം നിക്ഷേപത്തിനുള്ള മാനദണ്ഡമാക്കരുത്. കമ്പനിയുടെ ലാഭ ക്ഷമത, വളര്‍ച്ചാ സാധ്യത, സാമ്പത്തികാടിത്തറ, ഭാവി പദ്ധതികള്‍ തുടങ്ങിയവയും പരിശോധിക്കണം. ഇനി ഡിവിഡന്റ് നല്‍കുന്ന കമ്പനികളെ തെരഞ്ഞെടുക്കുന്നതിന് ഈ മൂ്ന്ന് കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നത് നല്ലതാണ്.
>> ഡിവിഡന്റ് യീല്‍ഡ് 3% മുകളിലാകണം
>> ഡിവിഡന്റ് പേ-ഔട്ട് 40 ശതമാനത്തിന് മുകളിലാകണം (മുഖവിലയുടെ ശതമാനം)
>> ഡിവിഡന്റ് ചരിത്രം, ഡിവിഡന്റ് പോളിസി പരിശോധിക്കുക.

Also Read: ആഘോഷ രാവുകളല്ലേ ഇനി; ഈ 3 മദ്യക്കമ്പനികള്‍ വാങ്ങിക്കോ; 22% ലാഭം നേടാംAlso Read: ആഘോഷ രാവുകളല്ലേ ഇനി; ഈ 3 മദ്യക്കമ്പനികള്‍ വാങ്ങിക്കോ; 22% ലാഭം നേടാം

ഇരട്ടി നേട്ടം

ഇരട്ടി നേട്ടം

ഓഹരി വിലയിലുണ്ടാകുന്ന നേട്ടത്തിനുപുറമെ, നിക്ഷേപകര്‍ക്ക് അധിക വരുമാനം നേടുന്നതിനായുള്ള മാര്‍ഗം കൂടിയാണ് അതാത് സമയങ്ങളില്‍ ലഭിക്കുന്ന ഡിവിഡന്റുകള്‍. അതായത്, മികച്ച ഡിവിഡന്റ് നല്‍കുന്ന ഓഹരി കണ്ടെത്തി യഥാസമയം നിക്ഷേപം നടത്തിയാല്‍ രണ്ടു തരത്തില്‍ ഗുണമുണ്ടാകുമെന്ന് ചുരുക്കം. ഒന്ന്, ലാഭവിഹിതത്തിലൂടെ പലിശയ്ക്ക് സമാനമായ നേട്ടം ലഭിക്കും. കൂടാതെ, ഉയര്‍ന്ന നിലവാരത്തിലേക്ക് ഓഹരിയുടെ വില എത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയുമാകാം. ലഭിക്കുന്ന ലാഭവിഹിതം അതേ ഓഹരിയില്‍ തന്നെ വീണ്ടും നിക്ഷേപിച്ച് ദീര്‍ഘകാലം കാത്തിരുന്നാല്‍ മികച്ച നേട്ടം നിക്ഷേപകന് സ്വന്തമാക്കാനുള്ള സാധ്യതകളും ഏറെയാണ്.

Also Read: വിപണിയിലെ ട്രെന്‍ഡിനെ കുറിച്ച് വിഷമിക്കേണ്ട; ബജാജ് ഗ്രൂപ്പിലെ ഈ സ്റ്റോക്ക് 76% ലാഭം തരുംAlso Read: വിപണിയിലെ ട്രെന്‍ഡിനെ കുറിച്ച് വിഷമിക്കേണ്ട; ബജാജ് ഗ്രൂപ്പിലെ ഈ സ്റ്റോക്ക് 76% ലാഭം തരും

ഡിവിഡന്റ് യീല്‍ഡ്

ഡിവിഡന്റ് യീല്‍ഡ്

ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, നിലവിലെ ഓഹരിയുടെ വിലയും കമ്പനികള്‍ പ്രഖ്യാപിക്കുന്ന ലാഭവിഹിതവും തമ്മിലുള്ള ബന്ധമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, ഓരോ വര്‍ഷവും എത്രത്തോളം ലാഭവിഹിതം കമ്പനി നല്‍കുന്നുവെന്ന് മനസിലാക്കാം.

Also Read: തൃശൂരുകാരന്റെ ഈ കമ്പനി 42% ലാഭം തരും; ഓഹരി താമസിയാതെ 200 കടക്കുംAlso Read: തൃശൂരുകാരന്റെ ഈ കമ്പനി 42% ലാഭം തരും; ഓഹരി താമസിയാതെ 200 കടക്കും

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം, വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളിലെ വിശകലന വിദഗ്ധരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയതും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Penny Stocks NHPC PTL PNB Gilts Rail Vikas HUDCO Gives Dividend Consistently For Last 5 Years Check Details

Penny Stocks NHPC PTL PNB Gilts Rail Vikas HUDCO Gives Dividend Consistently For Last 5 Years Check Details
Story first published: Wednesday, December 22, 2021, 13:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X