3 ദിവസം 22 ശതമാനം വളർച്ച, ഈ പെന്നി ഓഹരി ഷൈൻ ചെയ്യും, ഉടൻ വാങ്ങിയാൽ കീശ നിറയുമോ..?

വില കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികൾ എന്ന് വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ പുതിയതായി ഓഹരി വിപണിയിലേക്കെത്തുന്ന നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യം പെന്നി ഓഹരികളാണ്. കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ ഓഹരികൾ വാങ്ങാൻ സാധിക്കും എന്നത് മാത്രമല്ല, വിപണിയുടെ ചാഞ്ചാട്ടത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനും സാധിക്കും. അങ്ങനെ എങ്കിൽ വരുന്ന ദിവസങ്ങളിൽ മികച്ച മുന്നേറ്റം നടത്താൻ സാധ്യതയുള്ള ഒരു പെന്നി ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിച്ചാലോ...?

സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ്

റിയൽ എസ്റ്റേറ്റ് സെക്ടറിലും ധനകാര്യ മേഖലയിലും ശ്രദ്ധയൂന്നിയിരിക്കുന്ന ചെറുകിട സ്വകാര്യ കമ്പനിയാണ് സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ്. കൊൽക്കത്ത കേന്ദ്രമാക്കി 1980-ലായിരുന്നു കമ്പനിയുടെ തുടക്കം. നിലവിൽ സെൽവിൻ ട്രേഡേഴ്സിന്റെ 98 ശതമാനം ഓഹരികളും റീട്ടെയിൽ നിക്ഷേപകരുടെ കൈവശമാണുള്ളത്.

ഓഹരി വിപണിയിലെ പ്രകടനം

ബിഎസ്ഇയിൽ 3.42 രൂപ എന്ന നിലയിലാണ് വ്യാഴാഴ്ച സെൽവിൻ ട്രേഡേഴ്സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. അന്ന് മാത്രം 2.70 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. കഴിഞ്ഞ മൂന്ന് ഓഹരി വിപണി സെഷനുകളിലായി സെൽവിൻ ട്രേഡേഴ്‌സ് നിക്ഷേപകർക്ക് ഏകദേശം 22 ശതമാനം റിട്ടേൺ നൽകി. 11.40 ശതമാനമാണ് 5 ദിവസത്തെ വളർച്ച. 0.88 ശതമാനമാണ് 1 മാസത്തെ വളർച്ച.

ബിഎസ്ഇയിൽ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം ഓഹരികൾ 2024 നവംബർ 1-ന് 5.89 രൂപ എന്ന 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില 2.71 രൂപയാണ്. കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം 76 കോടി രൂപയാണ്.

വില 5 രൂപയിൽ താഴെ, ഈ ഓഹരി പറപറക്കും

മുന്നേറ്റം തുടരും

ഇന്ത്യൻ നഗരങ്ങളിൽ കൂടുതൽ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള പദ്ധതികൾ സെൽവിൻ ട്രേഡേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ ഓഹരിയുടെ മുന്നേറ്റം തുടരുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. ഫ്രാഞ്ചൈസി മോഡലിന് കീഴിൽ വരുന്ന 12 മാസത്തിനുള്ളിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലായി 12 പുതിയ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 23.5 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്ന ഈ വിപുലീകരണ പദ്ധതിയിൽ 15 കോടി രൂപ നിക്ഷേപിക്കാനും കമ്പനി പദ്ധതിയിടുന്നു.

ഔദ്യോഗിക പ്രസ്താവന പ്രകാരം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്കകൾ, ഓസ്‌ട്രേലിയ, റഷ്യ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

കടബാധ്യതകളില്ല

സെൽവിൻ ട്രേഡേഴ്സിന് പറയത്തക്ക കടബാധ്യതകളില്ല എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഇക്കഴിഞ്ഞ ഡിസംബർ സാമ്പത്തിക പാദത്തിൽ സെൽവിൻ ട്രേഡേഴ്സ് നേടിയ വരുമാനം 10.92 കോടി രൂപയും അറ്റാദായം 73 ലക്ഷം രൂപയും വീതമായിരുന്നു. 2024 ഒക്ടോബറിൽ കമ്പനി ബോണസ് ഇഷ്യൂ ചെയ്തിട്ടുണ്ട്.

രുചിയൂറും മാജ്ഘർ

സെൽവിൻ ട്രേഡേഴ്സ് ലിമിറ്റഡ് , എസ്ഡിഎഫുമായി സഹകരിച്ച് മാജ്ഘർ എന്ന ബ്രാൻഡിൽ പുതിയ ഔട്ട്‌ലെറ്റ് ആരംഭിച്ചിട്ടുണ്ട്. അരി, പയർവർഗ്ഗങ്ങൾ, ഫ്രീസ്-ഡ്രൈഡ് ലഘുഭക്ഷണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പപ്പടങ്ങൾ, ചായ മസാലകൾ പോലുള്ള രുചികരമായ വിഭവങ്ങൾ ഈ ഔട്ട്‌ലെറ്റിൽ ലഭ്യമാണ്. അഹമ്മദാബാദിലെ സോളയിലാണ് പുതിയ ഔട്ട്‌ലെറ്റ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X