10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ; തിങ്കളാഴ്ചത്തെ വ്യാപാരത്തിന് മുൻപ് ശ്രദ്ധിക്കേണ്ട ഓഹരികൾ ഇവയാണ്!

വെള്ളിയാഴ്ചത്തെ മാർക്കറ്റ് ക്ലോസിംഗിന് പിന്നാലെ, 10 രൂപയിൽ താഴെ വിലയുള്ള പെന്നി സ്റ്റോക്കുകൾ ഏതൊക്കെയാണെന്ന് നോക്കുകയാണ് റീട്ടെയിൽ നിക്ഷേപകർ. നവംബർ 30 തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുന്നതിന് മുൻപ്, ഉയർന്ന ഡെലിവറി വോളിയമുള്ള ഓഹരികളും എക്സ്ചേഞ്ചിന്റെ പുതിയ സർവൈലൻസ് അപ്‌ഡേറ്റുകളും നിരീക്ഷിക്കേണ്ടതുണ്ട്. ഇതിനായി 10 രൂപയിൽ താഴെയുള്ള സ്റ്റോക്കുകളുടെ ഡെലിവറി സ്പൈക്കും ടേൺഓവറും പരിശോധിച്ചു. ഒപ്പം, എൻ.എസ്.ഇയുടെ എഡിഷണൽ സർവൈലൻസ് (ASM), ഗ്രേഡഡ് സർവൈലൻസ് (GSM) ലിസ്റ്റുകളും പ്രൈസ് ബാൻഡ് വിവരങ്ങളും ക്രോസ് വെരിഫൈ ചെയ്തിട്ടുമുണ്ട്.

ട്രേഡിംഗ് വോളിയം വളരെ കുറഞ്ഞ ഓഹരികളെയും ഗ്രേഡഡ് സർവൈലൻസ് പട്ടികയിൽ ഉള്ളവയെയും പൂർണ്ണമായി ഒഴിവാക്കിയാണ് ഈ പരിശോധന. എൻ.എസ്.ഇയുടെ ദിവസാവസാന ഡാറ്റയിൽ നിന്നുള്ള ഡെലിവറി ശതമാനമാണ് പ്രധാനമായും കണക്കിലെടുത്തത്. സർവൈലൻസ് പട്ടികയിലെ മാറ്റങ്ങളും പ്രൈസ് ബാൻഡ് നിയന്ത്രണങ്ങളും ഇൻട്രാഡേ ട്രേഡിംഗിനെയും മാർജിനെയും ബാധിച്ചേക്കാം. അതിനാൽ തിങ്കളാഴ്ച രാവിലെ 9:00 മണിക്ക് ഇതേ വിവരങ്ങൾ ഒന്നുകൂടി പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വാച്ച്‌ലിസ്റ്റ്

5 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ — ഡെലിവറിയും പ്രൈസ് ബാൻഡും

വെള്ളിയാഴ്ച 42.4 ശതമാനം ഡെലിവറിയോടെ യുണിടെക് ഓഹരി വില 4.80 രൂപയായി ഉയർന്നു. 20 ശതമാനമാണ് ഇതിന്റെ പ്രൈസ് ബാൻഡ്. നിലവിൽ എ.എസ്.എം, ജി.എസ്.എം ലിസ്റ്റുകളിൽ ഈ ഓഹരിയില്ല. എസ്‌.ഇ.പി.സി (SEPC) 54.1 ശതമാനം ഡെലിവറിയോടെ 4.79 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതിന്റെ പ്രൈസ് ബാൻഡും 20 ശതമാനമാണ്. അതേസമയം കമ്പനിയുടെ പ്രൊമോട്ടർ പ്ലെഡ്ജിംഗ് ഉയർന്ന നിരക്കിലായതിനാൽ ശ്രദ്ധ പുലർത്തണം. സാധന നൈട്രോകെം 66.5 ശതമാനം ഡെലിവറിയോടെ 2.46 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓഹരിവിഭാഗംവെള്ളി ക്ലോസിംഗ് (₹)ഡെലിവറി %സർവൈലൻസ്
UNITECH4.8042.4—
SEPC4.7954.1—
SADHNANIQ2.4666.5—
RTNPOWER₹5–₹106.4941.1—
SALASAR₹5–₹105.4745.8ST‑ASM I
HATHWAY₹5–₹109.1752.9—

5 മുതൽ 10 രൂപ വരെയുള്ള പെന്നി സ്റ്റോക്കുകൾ — വോളിയവും ഡെലിവറിയും

രത്തൻഇന്ത്യ പവർ 41.11 ശതമാനം ഡെലിവറിയോടെ 6.49 രൂപയിലാണ് ക്ലോസ് ചെയ്തത്. മികച്ച ലിക്വിഡിറ്റിയാണ് ഈ ഓഹരി കാണിക്കുന്നത്. സാലസാർ ടെക്നോ 45.8 ശതമാനം ഡെലിവറിയോടെ 5.47 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഈ സ്റ്റോക്ക് ഷോട്-ടേം എ.എസ്.എം സ്റ്റേജ് 1 (ST-ASM I) പരിധിയിലാണ്. ഇത് ട്രേഡിംഗ് നിബന്ധനകൾ കടുപ്പിച്ചേക്കാം. ഹാത്തവേ കേബിൾ 52.9 ശതമാനം ഡെലിവറിയോടെ 9.17 രൂപയിലെത്തി, നിക്ഷേപകർക്ക് ഈ ഓഹരിയിലുള്ള താല്പര്യം ഇത് വ്യക്തമാക്കുന്നു. എന്നാൽ ഓഡറുകൾ നൽകുന്നതിന് മുൻപായി ഇവയുടെ നിലവിലെ സർവൈലൻസ് സ്റ്റേജ് പരിശോധിക്കേണ്ടതുണ്ട്.

10 രൂപയിൽ താഴെയുള്ള സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വാച്ച്‌ലിസ്റ്റ്

തിങ്കളാഴ്ച രാവിലെ 9:00 മുതൽ 9:07 വരെയുള്ള സമയത്ത് പ്രീ-ഓപ്പൺ ബിഡ്ഡുകൾ, പരിഷ്കരിച്ച പ്രൈസ് ബാൻഡുകൾ, എ.എസ്.എം/ജി.എസ്.എം സർവൈലൻസ് സന്ദേശങ്ങൾ എന്നിവ ശ്രദ്ധിക്കുക. വെള്ളിയാഴ്ച നടന്ന ബൾക്ക്, ബ്ലോക്ക് ഡീലുകളുടെ പ്രഭാവം തിങ്കളാഴ്ചത്തെ ട്രേഡിംഗിലും പ്രതിഫലിച്ചേക്കാം. എസ്.എം.ഇ ഐ.പി.ഒകളിലെ പണലഭ്യതയും (money rotation) നിരീക്ഷിക്കുക. ശ്രദ്ധിക്കുക: ഇത് നിക്ഷേപ നിർദേശമല്ല. നിക്ഷേപ തീരുമാനങ്ങൾക്ക് മുമ്പ് സ്വതന്ത്ര പരിശോധന നിർബന്ധം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X