ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ ഒരു അത്ഭുതമായി തോന്നുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടാവാറുണ്ട്. അത്തരത്തിൽ പുതിയൊരു ഫീച്ചറുമായി സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ പെർപ്ലക്സിറ്റി എഐ എത്തുന്നു. ഇത് ലോക ശ്രദ്ധയാകാർഷിക്കാൻ സാധ്യതയുള്ള ഫീച്ചറായിരിക്കും എന്നതിൽ സംശയമില്ല. അതായത്, ഇനി മുതൽ രാഷ്ട്രീയക്കാരുടെ ഓഹരി നിക്ഷേപ വിവരങ്ങൾ 'പെർപ്ലെക്സിറ്റി ഫിനാൻസ്'എന്ന പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാകും.
ഇന്ത്യൻ വംശജനും പെർപ്ലെക്സിറ്റി എഐയുടെ സിഇഒയുമായ അരവിന്ദ് ശ്രീനിവാസാണ് ഈ കാര്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യൻ രാഷ്ട്രീയക്കാരുടെ ഓഹരി വിവരങ്ങളെ കുറിച്ചറിയാൻ എന്തെങ്കിലും മാർഗമുണ്ടോ? പേടിക്കേണ്ട അതിനും വഴിയുണ്ട്.

അരവിന്ദ് ശ്രീനിവാസൻ്റെ പുതിയ പ്രഖ്യാപനത്തിനു പിന്നാലെ വിവിധ കമ്പനികളിലെ ഇന്ത്യൻ രാഷ്ട്രീയക്കാരുടെ നിക്ഷേപം എങ്ങനെ ട്രാക്ക് ചെയ്യാം എന്നതിനെക്കുറിച്ച് ഒരു വ്യക്തി എക്സിലൂടെ ചോദിച്ചിരുന്നു. അതിനുള്ള മറുപടിയായി ശ്രീനിവാസ് പറഞ്ഞത് ഇങ്ങനെ, "ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യൻ രാഷ്ട്രീയക്കാരുടെ ഹോൾഡിംഗ്സ് വരുന്നു."
പെർപ്ലക്സിറ്റിയുടെ ഈ നീക്കം പ്രശംസനീയം തന്നെ. ഇന്ത്യയിലെ നിരവധി രാഷ്ട്രീയ പ്രവർത്തകൾ വ്യത്യസ്ത ഓഹരികൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇത്തരം വിവരങ്ങളെ കുറിച്ച് സാധാരണക്കാർക്കും അറിയാൻ ആകാംഷയുണ്ടായിരിക്കും.
യുഎസ് രാഷ്ട്രീയക്കാരുടെ വിവരങ്ങൾ ലഭ്യമാണ്
നിലവിൽ, പെർപ്ലെക്സിറ്റി ഫിനാൻസിൽ അമേരിക്കൻ രാഷ്ട്രീയക്കാരുടെ ഓഹരി ഹോൾഡിംഗുകളെ കുറിച്ചും വ്യാപാര പ്രവർത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങൾ ലഭ്യമാണ്. ഈ സവിശേഷത സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിൽ നിർണായകമാണ്. പെർപ്ലെക്സിറ്റി ഫിനാൻസിൽ അമേരിക്കൻ രാഷ്ട്രീയക്കാരുടെ ഡാറ്റ ട്രാക്ക് ചെയ്യുന്നത് എങ്ങനെ? പ്രധാനപ്പെട്ട രണ്ട് വഴികളെ കുറിച്ച് അറിയാം;
കമ്പനി സെർച്ച് ചെയ്യാം: യുഎസ് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഒരു കമ്പനി തിരഞ്ഞെടുക്കുക. അതിൽ 'ഹോൾഡേഴ്‌സ്' എന്ന വിഭാഗത്തിൽ നിന്നും 'രാഷ്ട്രീയക്കാർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.
അതായത് നിങ്ങൾ Amazon Inc. എന്ന കമ്പനി തിരഞ്ഞെടുത്ത് അതിൽ രാഷ്ട്രീയക്കാരുടെ ഓഹരികൾ പരിശോധിക്കുമ്പോൾ, നാൻസി പെലോസി, റോൺ വൈഡൻ, ടിം സ്കോട്ട്, കെവിൻ ഹെർൺ തുടങ്ങിയവരുടെ നിക്ഷേപ വിവരങ്ങൾ കാണാൻ സാധിക്കും.
രാഷ്ട്രീയക്കാരനെ സെർച്ച് ചെയ്യാം: ഒരു രാഷ്ട്രീയക്കാരൻ ഏതൊക്കെ കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നും, ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ലഭ്യമാവും.
നിങ്ങൾ നേരിട്ട് മാർജോറി ടെയ്‌ലർ ഗ്രീൻ എന്ന റിപ്പബ്ലിക്കൻ നേതാവിനെ സെർച്ച് ചെയ്താൽ 2025 ഒക്ടോബറിൽ 1,000 ഡോളർ മുതൽ 5,000 ഡോളർ വരെയുള്ള ഓഹരികൾ മൂന്ന് തവണ വാങ്ങിയതായുള്ള വിവരങ്ങൾ ലഭ്യമാകും.

യുഎസ് രാഷ്ട്രീയക്കാരുടെ ഓഹരി വ്യാപാരങ്ങളും ഹോൾഡിംഗുകളും ട്രാക്ക് ചെയ്യുന്നതിനായി യുഎസ് കോൺഗ്രസ്, സെനറ്റ്, ഗവൺമെന്റ് എത്തിക്സ് ബോഡികൾ എന്നിവയിൽ നിന്നുള്ള സാമ്പത്തിക ഫയലിംഗുകൾ വഴിയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെർപ്ലെക്സിറ്റി ഫിനാൻസിന് ഈ വിവരങ്ങൾ ലഭിക്കുന്നത്.
ഇന്ത്യൻ രാഷ്ട്രീയക്കാരുടെ ഓഹരി വിവരങ്ങൾ ഉടൻ എത്തുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കുന്നതിന് 2013-ലെ ലോക്പാൽ, ലോകായുക്ത നിയമം അനുസരിച്ചുള്ള വാർഷിക ആസ്തി, ബാധ്യതാ പ്രഖ്യാപനങ്ങൾ, തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ, സെബി നിർബന്ധിത വെളിപ്പെടുത്തലുകൾ, തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്ന ചെലവ് രേഖകൾ എന്നിവയെല്ലാം പെർപ്ലെക്സിറ്റി ഫിനാൻസ് ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
പുതിയ ഫീച്ചർ ഇന്ത്യയിൽ നേട്ടമുണ്ടാക്കുമോ?
ഇന്ത്യയിൽ ഈ സംവിധാനം വിജയിച്ചാൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്താനാവും. ഇത് ജനങ്ങൾക്കിടയിലും കൂടുതൽ തിരിച്ചറിവുകൾ സൃഷ്ടിക്കും. എന്നാൽ ഇന്ത്യയിലെ രാഷ്ട്രീയക്കാർ ബിനാമി പേരുകളിലോ ബന്ധുക്കളുടെ പേരുകളിലോ ആസ്തി സൂക്ഷിക്കുന്നതിനാൽ ഈ സംവിധാനത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്കകളും ഉയരുന്നുണ്ട്.
ഇന്ത്യയിൽ ഈ ഫീച്ചർ എപ്പോഴെത്തും എന്നതിനെ കുറിച്ച് സിഇഒ ശ്രീനിവാസ് വ്യക്തമാക്കിയിട്ടില്ല. ഈ വർഷം അവസാനത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications