ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്പ നല്കുന്ന പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കോവിഡ് വ്യക്തിഗത വായ്പയെന്നാണ് പുതിയ വായ്പാ പദ്ധതി അറിയപ്പെടുന്നത്.
ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈടില്ലാതെ വായ്പ നല്കുന്ന പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കോവിഡ് വ്യക്തിഗത വായ്പയെന്നാണ് പുതിയ വായ്പാ പദ്ധതി അറിയപ്പെടുന്നത്.

ഇതിലൂടെ കോവിഡ് ചികിത്സയ്ക്കായുള്ള വായ്പാ സഹായം ഉപയോക്താക്കള്‍ക്ക് നല്കുവാനാണ് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐ ലക്ഷ്യമിടുന്നത്. അക്കൗണ്ട് ഉടമയ്ക്കോ കുടുംബാംഗങ്ങള്ക്കായോ കോവിഡ് ചികിത്സയ്ക്കായി ഈ വായ്പ അനുവദിക്കും. വായ്പയ്ക്കായി പ്രത്യേക ഈട് ഒന്നും സമര്‍പ്പിക്കേണ്ടതില്ല എന്നതാണ് മുഖ്യ സവിശേഷത.
എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടീ സ്കീമിന് (ഇസിഎല്‍ജിഎസ്) കീഴിലാണ് കോവിഡ് ചികിത്സയ്ക്കായുള്ള ഈ വായ്പാ പദ്ധതി നടപ്പിലാക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് എസ്ബിഐ ചെയര്മാന് ദിനേഷ് ഖാര പറഞ്ഞു. ഈട് ആവശ്യമില്ലാത്ത ഈ വായ്പാ പദ്ധതിയ്ക്ക് കീഴില്‍ 5 ലക്ഷം രൂപ വരെയാണ് ഉപയോക്താക്കള്‍ക്ക് വായ്പയായി ലഭിക്കുക. 8 ശതമാനം പലിശ നിരക്കിലായിരിക്കും കോവിഡ് ചികിത്സാ വായ്പ എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.
25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ കോവിഡ് വായ്പയായി ഉപയോക്താക്കള്‍ക്ക് അനുവദിക്കും. വായ്പാ അപേക്ഷകന്റെ ആവശ്യവും തിരിച്ചടവ് ശേഷിയും പരിഗണിച്ചാണ് ബാങ്ക് വായ്പാ തുക നിശ്ചയിക്കുക. പരമാവധി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപയോക്താവ് കോവിഡ് ചികിത്സാ വായ്പ തിരിച്ചടയ്ക്കേണ്ടതുണ്ട്. മാസ വരുമാനക്കാരായ ജീവനക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കും പെന്ഷന് പറ്റിയവര്‍ക്കും എസ്ബിഐയുടെ കോവിഡ് ചികിത്സാ വായ്പയ്ക്കായി അപേക്ഷിക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications