പണത്തിന് ആവശ്യമുണ്ടോ? കുറഞ്ഞ പലിശയില്‍ പേഴ്‌സണൽ ലോണ്‍ നല്‍കുന്ന 5 ബാങ്കുകള്‍ നോക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തിന് അത്യാവശ്യം വരുമ്പോള്‍ ഉപകാരപ്പെടുന്നതാണ് ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന വ്യക്തിഗത വായ്പകള്‍ അഥവാ പേഴ്‌സണല്‍ ലോണുകള്‍. നടപടി ക്രമങ്ങള്‍ കുറവും ഈട് വേണ്ടാത്തതിനാലും വളരെ എളുപ്പത്തില്‍ ലഭിക്കുമെങ്കിലും പൊതുവെ പലിശ നിരക്ക് ഉയര്‍ന്നതായിരിക്കും. അതേസമയം ബാങ്കിനെ സംബന്ധിച്ച് സുരക്ഷിതമല്ലാത്ത വിഭാഗത്തിലാണ് പേഴ്‌സണല്‍ ലോണുകളെ ഉള്‍പ്പെടുത്തിയേക്കുന്നത്. കാരണം ഗോള്‍ഡ് ലോണ്‍ പോലെയുള്ള വായ്പകളില്‍ ജാമ്യവസ്തുവായി സ്വര്‍ണമുണ്ടായിരിക്കും.

വായ്പകള്‍

അതിനാല്‍ ഏതെങ്കിലും രീതിയില്‍ ഉപഭോക്താവ് തിരിച്ചടവ് മുടക്കിലായും ബാങ്കിന് സ്വര്‍ണം വിറ്റശേഷം വായ്പ തുക തിരിച്ചു പിടിക്കാനാകും. അതേസമയം പേഴ്‌സണല്‍ ലോണിനായി ഉപഭോക്താവിന്റെ വരുമാന ചരിത്രവും സാമ്പത്തിക സ്ഥിതിയും പൂര്‍വകാല ഇടപാടുമൊക്കെയെ പരിഗണിക്കൂ. അതിനാല്‍ വരുമാന ഭദ്രതയുള്ള ഒരാള്‍ക്ക് വേഗത്തില്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാവും. ഈയൊരു പശ്ചാത്തലത്തില്‍ പലിശ നിരക്ക് കുറവുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നത് ഉചിതമായ നടപിടയാവും. സാധാരണ ഗതിയില്‍ ഉയര്‍ന്ന സിബില്‍ സ്‌കോര്‍ കൈവശമുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ ലഭിക്കാറുണ്ട്.

Also Read: പണി അറിയുന്നവർ പണം കൊണ്ടു പോകും; സ്ഥിര നിക്ഷേപത്തിൽ പ്രയോ​ഗിക്കാൻ നാല് ട്രിക്കുകൾAlso Read: പണി അറിയുന്നവർ പണം കൊണ്ടു പോകും; സ്ഥിര നിക്ഷേപത്തിൽ പ്രയോ​ഗിക്കാൻ നാല് ട്രിക്കുകൾ

 ബാങ്കുകള്‍

നിലവില്‍ പേഴ്‌സണ്‍ ലോണിന് കുറഞ്ഞ പലിശ ഈടാക്കുന്ന 5 ബാങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു.

  • ഐഡിബിഐ ബാങ്ക്- 25,000 മുതല്‍ 5 ലക്ഷം വരെയുള്ള തുകയ്ക്ക് 8.90 % മുതല്‍ 14.00 % വരെ പലിശ ഈടാക്കുന്നു. വായ്പാ കാലാവധി 12-60 മാസം.
  • പഞ്ചാബ് നാഷണല്‍ ബാങ്ക്- 10 ലക്ഷം വരെ അനുവദിക്കും. 60 മാസം വരെയുള്ള കാലാവധിയില്‍ 9.35 % മുതല്‍ 15.35 % വരെ നിരക്കില്‍ വായ്പ ലഭിക്കും.

Also Read: നിക്ഷേപിക്കാൻ ബാങ്കിലേക്ക് പോവുകയാണോ? മുതിർന്നവർ ഈ പദ്ധതി തിരഞ്ഞെടുക്കണം; ഉയർന്ന നേട്ടംAlso Read: നിക്ഷേപിക്കാൻ ബാങ്കിലേക്ക് പോവുകയാണോ? മുതിർന്നവർ ഈ പദ്ധതി തിരഞ്ഞെടുക്കണം; ഉയർന്ന നേട്ടം

ഇന്ത്യന്‍ ബാങ്ക്-

ഇന്ത്യന്‍ ബാങ്ക്- 50,000 മുതല്‍ 5 ലക്ഷം വരെയുള്ള തുക വായ്പയായി ലഭിക്കും. 9.40 % മുതല്‍ 9.90 % വരെ പലിശ ഈടാക്കും. കാലാവധി 12-36 മാസം.

കരൂര്‍ വൈശ്യ ബാങ്ക്- 10 ലക്ഷം വരെ വായ്പ അനുവദിക്കും. 12 മുതല്‍ 60 മാസം വരെയുള്ള കാലാവധിയില്‍ 9.40 % മുതല്‍ 19.00 % നിരക്കില്‍ വായ്പ ലഭിക്കും.

എസ്ബിഐ- 25,000 മുതല്‍ 20 ലക്ഷം വരെയുള്ള വായ്പ ലഭിക്കും. 9.80 % മുതല്‍ 12.80 % വരെ പലിശ ഈടാക്കും. കാലാവധി 06-72 മാസം.

ശ്രദ്ധിക്കേണ്ടവ

ശ്രദ്ധിക്കേണ്ടവ

പലിശയുടെ രീതി- വായ്പയ്ക്ക് അപേക്ഷിക്കും മുമ്പ് തന്നെ പലിശ ഫിക്‌സഡ് നിരക്കിലാണോ ഫ്‌ലോട്ടിങ് നിരക്കിലാണോ എന്നു ചോദിച്ചു ഉറപ്പു വരുത്തണം. ഫികസ്ഡ് നിരക്കിലാണെങ്കില്‍ ഇടയ്ക്ക് ബാങ്കിന്റെ എംസിഎല്‍ആര്‍ നിരക്കുകളില്‍ വരുന്ന മാറ്റം ബാധിക്കില്ല. അതിനാല്‍ പ്രതിമാസ ഇഎംഐ നിരക്കുകളിലും മാറ്റം വരില്ല.

കാലാവധി- സാധാരണ രീതിയില്‍ ബാങ്കുകളൊക്കെ പരാവധി 5 വര്‍ഷം വരെയാണ് പേഴ്‌സണല്‍ ലോണിന് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും സ്ഥാപനങ്ങള്‍ക്ക് അനുസരിച്ച് മാറ്റമുണ്ടാവാം.

ചാര്‍ജുകള്‍-

ചാര്‍ജുകള്‍- വായ്പ അനുവദിക്കുന്നതിനുള്ള പ്രോസസിങ് ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, മറ്റ് നിയമപരമായ ചെലവുകള്‍ എന്നിവ പ്രതീക്ഷിക്കാം. എന്നാല്‍ ഓരോ സ്ഥാപനത്തിനും വ്യത്യസ്ത നിരക്കുകളാണുള്ളത്. ചില സ്ഥാപനങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്നെ തുക തിരിച്ചടച്ച് വായ്പ അവസാനിപ്പിക്കുന്നതിനും ചാര്‍ജ് ഈടാക്കാറുണ്ട്. അതിനാല്‍ വായ്പ സ്വീകരിക്കും മുന്നെ മേല്‍സൂചിപ്പിച്ചവ വ്യക്തമായി ചോദിച്ചു മനസിലാക്കണം.

എവിടെ നിന്നൊക്കെ ലഭിക്കാം- സ്വകാര്യ/ പൊതുമേഖല വാണിജ്യ ബാങ്കുകള്‍, അംഗികൃത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി).

  • വായ്പ അനുവദിക്കുന്നതിനു ജാമ്യമോ ഈടോ പ്രത്യേകം നല്‍കേണ്ടതില്ല.
ആവശ്യമായ രേഖകള്‍

ആവശ്യമായ രേഖകള്‍

ലോണ്‍ അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജോലിദാതാവ് നല്‍കിയ തിരിച്ചറിയില്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് രേഖകള്‍, അവസാവന ആറ് മാസത്തെ ശമ്പളം വാങ്ങിയ രേഖ അല്ലെങ്കില്‍ ഫോം-16 (ആദായ നികുതി അടയ്ക്കുന്ന വ്യക്തിയാണെങ്കില്‍), പാന്‍ കാര്‍ഡ് നമ്പര്‍, സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ഏതെങ്കിലും ഔദ്യോഗിക രേഖകള്‍ (പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, വോട്ടേര്‍സ് ഐഡി, സര്‍ക്കാര്‍ തലത്തില്‍ സാക്ഷ്യപ്പെടുത്തിയ എന്‍ആര്‍ഇജിഎ തൊഴില്‍ കാര്‍ഡ്).

Read more about: loan interest investment bank
English summary

Personal Loan: Low Interest Banks SBI IDBI PNB KVB And Indian Bank Check Laon Application Charge Details

Personal Loan: Low Interest Banks SBI IDBI PNB KVB And Indian Bank Check Laon Application Charge Details
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X