പേഴ്സണൽ ലോൺ vs ഗോൾഡ് ലോൺ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പകളാണ് പലപ്പോഴും സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്ന പണമിടപാടുകളിൽ ഒന്ന് എന്ന് പറയാറുണ്ട്. കോടീശ്വരന്മാരായ വ്യവസായികൾ മുതൽ ചെറുകിട സംരഭകർ വരെ ഇത്തരത്തിൽ വായ്പകളെടുത്താണ് നേട്ടങ്ങളിലേക്കുള്ള ആദ്യ പടി കണ്ടെത്തുന്നത്. കോവിഡ് പോലുള്ള ഒരു സാഹചര്യത്തിൽ വായപകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. പ്രധാനമായും ഇത്തരം ആളുകൾ വ്യക്തിഗത വായ്പ അല്ലെങ്കിൽ സ്വർണ വായ്പ ഇവയിൽ ഒന്നായിരിക്കും തിരഞ്ഞെടുക്കുന്നത്.

 

ബിസിനസ്സ് ഉടമകളും ജീവനക്കാരും സാമ്പത്തിക സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ വ്യക്തിഗത വായ്പകള്‍ക്കും സ്വര്‍ണ പണയ വായ്പകള്‍ക്കുമായി സമീപിക്കുന്നത് കൂടിയിട്ടുണ്ടെന്ന് അടുത്തിടെ ഐസിഐസിഐസി ബാങ്കും ഐഓബി ബാങ്കും ഫെഢറല്‍ ബാങ്കുമെല്ലാം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വായ്പകള്‍ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഇന്നും പലര്‍ക്കും ആശങ്കയാണ്. എന്നാൽ ഈ വായ്പകൾ തമ്മിലുള്ള വ്യത്യാസങ്ങളും മറ്റ് വിവരങ്ങളും പരിശോധിക്കാം.

പേഴ്സണൽ ലോൺ vs ഗോൾഡ് ലോൺ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

എളുപ്പത്തിൽ അഥവ അതിവേഗം പണം നേടാൻ സാധിക്കുന്ന വായ്പ സ്കീമാണ് ഗോൾഡ് ലോൺ. അഞ്ച് മിനിറ്റുനുള്ളിൽ തന്നെ മറ്റ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി പണം നിങ്ങളുടെ കൈയ്യിലോ അക്കൗണ്ടിലോ എത്തുന്നു. എന്നാൽ എത്ര എളുപ്പത്തില്‍ വ്യക്തിഗത വായ്പകള്‍ക്കുള്ള സൗകര്യം ഉണ്ടെന്നു പറഞ്ഞാലും കുറഞ്ഞത് രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ കാലതാമസം എടുത്തേക്കാം. പലപ്പോഴും അതിന് മുകളിൽ പോകുന്ന സാഹചര്യവുമുണ്ട്.

ലോൺ തുകയുടെ കാര്യത്തിലേക്ക് വന്നാൽ ഈടായി നല്‍കുന്ന സ്വര്‍ണത്തിന്റെ മൂല്യമെത്രയാണോ അതില്‍ നിന്നും 10 മുതല്‍ 25 ശതമാനം കുറവ് മാത്രമേ സ്വര്‍ണപ്പണയ വായ്പ പലപ്പോഴും നല്‍കാറുള്ളൂ. ഒറ്റപ്പെട്ട സാഹചര്യങ്ങളിൽ മുഴുവൻ തുകയും ലഭിക്കാറുണ്ട്. എന്നാൽ വളരെ അപൂവ്വം സാഹചര്യങ്ങളിൽ മാത്രം. വ്യക്തിഗത ലോൺ 50,000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ലഭിക്കും. ഇത് വ്യക്തികളുടെ ആസ്ഥി, തിരിച്ചടവു ശേഷി എന്നിവയെല്ലാം അനുസരിച്ചായിരിക്കും.

പേഴ്‌സണല്‍ ലോണുകളുടെ പലിശ നിരക്ക് 8.45 ശതമാനം മുതല്‍ 26 ശതമാനം (വാര്‍ഷികാടിസ്ഥാനത്തില്‍) വരെയായിരിക്കും. എന്നാല്‍ ഗോള്‍ഡ് ലോണുകളുടേത് 7.25 ശതമാനം മുതല്‍ 29 ശതമാനം (വാര്‍ഷികാടിസ്ഥാനത്തില്‍) വരെയായിയിരിക്കാം. ബാങ്കുകള്‍ക്കനുസരിച്ച് ഇത് വ്യത്യാസപ്പെടും. മികച്ച ക്രെഡിറ്റ് പ്രൊഫൈല്‍ ഉള്ള ഒരാള്‍ക്ക് പലിശയിനത്തിലുള്ള ഈ വ്യത്യാസം അത്ര വലുതാകില്ല. അതുകൊണ്ട് തന്നെ ക്രെഡിറ്റ് പ്രൊഫൈല്‍ കുറഞ്ഞ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ഗോള്‍ഡ് ലോണ്‍ തന്നെയായിരിക്കും ഭാരം കുറഞ്ഞ ഒരു വായ്പാ മാര്‍ഗമായി തോന്നുക.

Read more about: loan
English summary

Personal loan vs Gold loan procedures, interest rate and advantages

Personal loan vs Gold loan procedures, interest rate and advantages
Story first published: Sunday, June 6, 2021, 23:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X