പെട്രോളിന് 9 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില, ഡീസലിന് 13 മാസത്തെ ഏറ്റവും കുറഞ്ഞ വില

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രൂഡ് ഓയിൽ നിരക്ക് തിങ്കളാഴ്ച 25 ശതമാനം ഇടിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വില കുറഞ്ഞ പെട്രോളിനും ഡീസലിനും ഇന്ന് വില മാറ്റമില്ല. ഇന്ധന റീട്ടെയിലർമാർ ഇപ്പോൾ 9 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പെട്രോൾ വിൽക്കുന്നത്. ഡീസൽ 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 30 പൈസയും 25 പൈസയുമാണ് ഇന്നലെ കുറഞ്ഞത്. പെട്രോള്‍ ലിറ്ററിന് 73.721 രൂപയും ഡീസല്‍ ലിറ്ററിന് 67.94 രൂപയുമാണ് ഇന്ന് കേരളത്തിലെ വില.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 70.29 രൂപയും ഡീസലിന് 63.01 രൂപയുമാണ് വില. മുംബൈയിൽ പെട്രോൾ ലിറ്ററിന് 75.99 രൂപയും ഡീസലിന് ലിറ്ററിന് 65.97 രൂപയ്ക്കുമാണ് വിൽക്കുന്നത്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 73.02 രൂപ വിലവരും ഡീസലിന് ഇപ്പോൾ ലിറ്ററിന് 66.48 രൂപയുമാണ് വില. ബെംഗളൂരുവിൽ പെട്രോൾ ഇപ്പോൾ 72.70 രൂപയും ഡീസലിന് 65.16 രൂപയുമാണ് നിരക്ക്.

ഡീസൽ വില വീണ്ടും കുറച്ചു, പെട്രോളിന് 5 മാസത്തെ ഏറ്റവും കുറഞ്ഞ വിലഡീസൽ വില വീണ്ടും കുറച്ചു, പെട്രോളിന് 5 മാസത്തെ ഏറ്റവും കുറഞ്ഞ വില

പെട്രോളിന് 9 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില, ഡീസലിന് 13 മാസത്തെ ഏറ്റവും കുറഞ്ഞ വില

എണ്ണ വിപണന കമ്പനികൾ 15 ദിവസത്തെ ശരാശരി അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കുകളും ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യവും കണക്കിലെടുത്താണ് ഓരോ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില നിർണയിക്കുന്നത്. കൊറോണ വൈറസിന്റെ ആഘാതത്തിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാനുള്ള ഉത്തേജനം ലഭിക്കുമെന്ന പ്രതീക്ഷയിൽ, ക്രൂഡ് ഓയിൽ തിങ്കളാഴ്ചത്തെ 24% തകർച്ചയുടെ പകുതിയോളം വീണ്ടെടുത്തു. ബ്രെൻറ് ക്രൂഡ് ഓയിൽ നിരക്ക് ഇന്നലെ 8.3 ശതമാനവും ഇന്ന് 4 ശതമാനവും ഉയർന്നു.

ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 1.22 ഡോളർ അഥവാ 3.9 ശതമാനം ഉയർന്ന് 38.66 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബാരലിന് 1.12 ഡോളർ അഥവാ 3.3 ശതമാനം ഉയർന്ന് 35.48 ഡോളറിലെത്തി. കഴിഞ്ഞ ദിവസം 8 ശതമാനം ഉയർന്നിരുന്നു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള വിലയുദ്ധം കാരണമാണ് കഴിഞ്ഞ ദിവസവം 2016 ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേയ്ക്ക് ക്രൂഡ് ഓയിൽ വില താഴ്ന്നത്.

പെട്രോൾ, ഡീസൽ വില കുറഞ്ഞു; ക്രൂഡ് ഓയിലിന് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില 

English summary

പെട്രോളിന് 9 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില, ഡീസലിന് 13 മാസത്തെ ഏറ്റവും കുറഞ്ഞ വില

Petrol and diesel prices have remained unchanged in the past few days as crude oil prices fell by 25 per cent on Monday. Read in malayalam.
Story first published: Wednesday, March 11, 2020, 11:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X