ജൂണ്‍ മുതല്‍ ഇന്ധനവില ഉയരാന്‍ സാധ്യത; വര്‍ധിക്കുന്നത് ലിറ്ററിന് അഞ്ച് രൂപവരെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണനക്കാര്‍ ഇന്ധനവിലയില്‍ ദിവസേനയുള്ള പരിഷ്‌കരണം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്, അതിനാല്‍ തന്നെ ജൂണ്‍ ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപയുടെ വില വര്‍ധനവ് ഉപയോക്താക്കള്‍ക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചതിനനുസരിച്ച്, കൊവിഡ് 19 മഹാമാരിക്കിടയിലെ നിലവിലെ അവസ്ഥയും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തി കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍, കമ്പനികള്‍ ഭാവി പദ്ധതിക്കായി റോഡ്മാപ്പ് തീരുമാനിക്കുന്നു. ജൂണ്‍ മാസത്തിനപ്പുറം ലോക്ക്ഡൗണ്‍ തുടരുകയാണെങ്കില്‍പ്പോലും, സര്‍ക്കാരിന്റെ അനുമതിയോടെ എണ്ണ ചില്ലറ വ്യാപാരികള്‍ക്ക് ഇത് മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കും.

 

കാരണം, നേരിയ നേട്ടങ്ങളില്ലാതെ കമ്പനികള്‍ താഴ്ന്ന വിലയ്ക്ക് ഇന്ധനം വില്‍ക്കുകയാണെങ്കില്‍ നിലവിലെ സാഹചര്യത്തിലിത് വലിയ നഷ്ടങ്ങള്‍ക്കിടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോഴത്തെ നിലയില്‍, നിയന്ത്രണിങ്ങളില്‍ ചെറിയ അയവുകളോടെ ലോക്ക്ഡൗണ്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍, പെട്രോളിനും ഡീസലിനും വിപണി അധിഷ്ഠിത നിരക്ക് ഉണ്ടായിരിക്കാം. നിലവിലെ കണക്കനുസരിച്ച്, വില, വില്‍പ്പന വില എന്നിവ തമ്മിലുള്ള വ്യത്യാസം ലിറ്ററിന് 4-5 രൂപയായി നിലനില്‍ക്കുന്നു. ഇത് കവര്‍ ചെയ്യുന്നതിന് ചില ആഴ്ചകളായി ദിവസേന വില വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കാം. അന്താരാഷ്ട്ര വിപണികളിലെ വില കണക്കിലെടുക്കുമ്പോള്‍ ഡിമാന്‍ഡ് ഉയരാന്‍ സാധ്യത കാണുന്നില്ല.

 
ജൂണ്‍ മുതല്‍ ഇന്ധനവില ഉയരാന്‍ സാധ്യത; വര്‍ധിക്കുന്നത് ലിറ്ററിന് അഞ്ച് രൂപവരെ

ജിഎസ്‌ടി വരുമാനത്തിൽ 70% ഇടിവ്; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷംജിഎസ്‌ടി വരുമാനത്തിൽ 70% ഇടിവ്; രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ദൈനംദിന വില പരിഷ്‌കരണത്തിന് കീഴിലുള്ള ചില്ലറ വിലയിലെ വര്‍ധന, ഇവ നിര്‍ണയിക്കാന്‍ നിലവിലുള്ള എണ്ണവിലയെയും ആഗോള എണ്ണ വിപണിയെയും ആശ്രയിച്ചിരിക്കുന്നു. ഇപ്പോഴത്തെ പ്രവണത അനുസരിച്ച് ക്രൂഡ് വില കഴിഞ്ഞ മാസത്തേക്കാള്‍ 50 ശതമാനത്തിലധികം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് പോലും ബാരലിന് 20 ഡോളറില്‍ താഴെയായി. ഇത് ഇപ്പോള്‍ ബാരലിന് 30 ഡോളറിലധികം വരും. എന്നാല്‍, ലോക്ക്ഡൗണ്‍ വാഹന ഇന്ധനത്തിന്റെ ആവശ്യകത കുറച്ചിരിക്കുന്നു. ഇത് വിലകളില്‍ ചില പരിശോധന നിലനിര്‍ത്താനിടയുണ്ട്. പെട്രോളിന്റെയും ധനവിലയുടെയും വര്‍ദ്ധനവുണ്ടാകാതെ അടുത്തിടെ കുത്തനെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്, ലിറ്ററിന് 12-18 രൂപയെന്ന റെക്കോര്‍ഡ് നിലയില്‍ നിന്ന് മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ ഗണ്യമായി കുറച്ചിട്ടുണ്ട്. ആഗോള വിപണി ഉയരുമ്പോള്‍ വില ഉയര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതിനിടയില്‍ ഉല്‍പ്പന്ന ഡിമാന്‍ഡും പോയ മാസം 50 ശതമാനത്തിലധികം ഇടിഞ്ഞതിനാല്‍ നഷ്ടം വര്‍ധിക്കും.

English summary

petrol diesel price may increase by up to rs 5 ltr in june | ജൂണ്‍ മുതല്‍ ഇന്ധനവില ഉയരാന്‍ സാധ്യത; വര്‍ധിക്കുന്നത് ലിറ്ററിന് അഞ്ച് രൂപവരെ

petrol diesel price may increase by up to rs 5 ltr in june
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X